ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്ത് ടൊയോട്ട

ദീപാവലിയോട് അനുബന്ധിച്ച് ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സ് തങ്ങളുടെ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നു. ക്യാഷ് ഡിസ്‌കൗണ്ട് എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയും ഓഫറുകളിൽ ഉൾപ്പെടുന്നു.

ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്ത് ടൊയോട്ട

എത്തിയോസ്, ഗ്ലാൻസ, യാരിസ്, ഇന്നോവ ക്രിസ്റ്റ, കൊറോള ആൾട്ടിസ്, ഫോർച്യൂണർ എന്നിവയാണ് ടൊയോട്ടയുടെ ഉത്സവ ഓഫറിന് കീഴിലുള്ള മോഡലുകൾ. മോഡലിനെയും വകഭേദത്തെയും ആശ്രയിച്ച് അധിക ആക്‌സസറികൾ ഓഫറിൽ ഉണ്ട്. ഉത്സവ ഓഫറിന്റെ മോഡൽ തിരിച്ചുള്ള വിശദാംശങ്ങൾ ഇതാ.

ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്ത് ടൊയോട്ട

പ്ലാറ്റിനം എത്തിയോസ്

ടൊയോട്ടയുടെ ഏറ്റവും മികച്ച വിൽപ്പനയുള്ള സെഡാൻ മോഡലാണ് എത്തിയോസ്. ഇപ്പോൾ 28,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് വാഹനത്തിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതിൽ 15,000 രൂപ വിലവരുന്ന ആക്സസറികളും കോർപ്പറേറ്റ് ഡിസ്കൗണ്ടും ഉൾപ്പെടുന്നു.

ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്ത് ടൊയോട്ട

പെട്രോൾ, ഡീസൽ എഞ്ചിൻ വകഭേദങ്ങളിൽ എത്തിയോസ് ലഭ്യമാകും. 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ 88 bhp കരുത്തും 132 Nm torque ഉം ഉത്പാദിപ്പിക്കും. 1.4 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ 67 bhp കരുത്തിൽ 170 Nm torque ഉം ആണ് നൽകുന്നത്. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യുന്നു.

ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്ത് ടൊയോട്ട

ഗ്ലാൻസ

ടൊയോട്ടയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാഹനമാണ് റീബാഡ്ജ് ചെയ്ത ഗ്ലാൻസ ഹാച്ച്ബാക്ക്. 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകൾ എന്നിവ ഉൾപ്പെടുന്ന 35,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് പ്രീമിയം ഹാച്ച്ബാക്കിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്ത് ടൊയോട്ട

ടൊയോട്ടയും മാരുതിയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് ഗ്ലാൻസ വിപണിയിലെത്തിയത്. രണ്ട്-സ്റ്റേറ്റ്-ട്യൂൺ ഉള്ള 1.2-ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഹാച്ച്ബാക്കിന് കരുത്ത് പകരുന്നത്. ഉയർന്ന വകഭേദത്തിലുള്ള എഞ്ചിൻ 89 bhp യും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.

ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്ത് ടൊയോട്ട

അതേസമയം ബേസ് പതിപ്പ് എഞ്ചിൻ 82 bhp കരുത്തിൽ Nm torque ഉത്പാദിപ്പിക്കുന്നു. ഇത് ഒരു സിവിടി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുമായാണ് വാഗ്ദാനം ചെ്യുന്നത്. ബി‌എസ്‌-VI കംപ്ലയിന്റ് എഞ്ചിൻ ലഭിക്കുന്ന കമ്പനിയുടെ നിരയിലെ ആദ്യത്തെ മോഡൽ കൂടിയാണ് ഗ്ലാൻസ.

Most Read: രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് ബസ്സ് ടെന്‍ഡര്‍ സ്വന്തമാക്കി ടാറ്റ

ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്ത് ടൊയോട്ട

യാരിസ്

1.52 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളോടെയാണ് ടൊയോട്ട യാരിസ് സെഡാൻ വാഗ്ദാനം ചെയ്യുന്നത്. അതിൽ തെരഞ്ഞെടുത്ത വകഭേദങ്ങളിൽ ഒരു ലക്ഷം രൂപ ക്യാഷ് ഡിസ്കൗണ്ടും ഉൾപ്പെടുന്നു. എക്സ്ചേഞ്ച് ബോണസും കോർപ്പറേറ്റ് ഡിസ്‌കൗണ്ട് ഓഫറിൽ ഉൾപ്പെടുന്നു.

Most Read: അടിപതറിയ നാല് അടിപൊളി കാറുകൾ

ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്ത് ടൊയോട്ട

കമ്പനിയുടെ ഡ്യുവൽ VVT-i 1.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് യാരിസിന് കരുത്ത് പകരുന്നത്. ഇത് 106 bhp കരുത്തിൽ 140 Nm torque സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ ഏഴ് സ്പീഡ് സിവിടി ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു. ടൊയോട്ട അടുത്തിടെ യാരിസ് സെഡാനിലേക്ക് ഒരു പുതിയ G-ഓപ്ഷണൽ വകഭേദത്തിനെയും അവതരിപ്പിച്ചു.

Most Read: ടൊയോട്ട സിയാസ് 2020 ൽ അരങ്ങേറ്റം കുറിക്കും

ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്ത് ടൊയോട്ട

ഇന്നോവ ക്രിസ്റ്റ

കമ്പനിയുടെ ഏറ്റവും കൂടുതൽ വിൽപ്പന ലഭിക്കുന്ന വാഹനമാണ് ഇന്നോവ ക്രിസ്റ്റ. എംപിവിക്ക് 75,000 രൂപ വരെ ആനുകൂല്യങ്ങാളാണ് വാഗ്ദാനം ചെയ്യുന്നത്. അതിൽ 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 30,000 രൂപ എക്സ്ചേഞ്ച് ബോണസും ഉൾപ്പെടുന്നു.

ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്ത് ടൊയോട്ട

മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഇന്നോവ ക്രിസ്റ്റ വിപണിയിലെത്തുന്നത്. 2.7 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ 164 bhp പവറിൽ 245 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. താഴ്ന്ന മോഡലിലെ 2.4 ലിറ്റർ നാല് സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ 148 bhp, 343 Nm torque, ഉയർന്ന പതിപ്പ് 2.8 ലിറ്റർ നാല് സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ 172 bhp പവറിൽ 360 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്ത് ടൊയോട്ട

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ടോർക്ക് കൺവെർട്ടർ യൂണിറ്റ് ഉപയോഗിച്ച് ഇന്നോവ ക്രിസ്റ്റ പെട്രോൾ വകഭേദത്തിൽ ഗിയർബോക്സ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. താഴ്ന്ന മോഡൽ എഞ്ചിനിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് ഡീസൽ പതിപ്പുകൾ വാഗ്ദാനം ചെയ്യുന്നത്. ഉയർന്ന വകഭേദം എഞ്ചിൻ ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ടോർക്ക് കൺവെർട്ടർ യൂണിറ്റുമായി ഘടിപ്പിച്ചിരിക്കുന്നു.

ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്ത് ടൊയോട്ട

കൊറോള ആൾട്ടിസ്

ടൊയോട്ട കൊറോള ആൾട്ടിസ് 2.10 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അതിൽ 1.25 ലക്ഷം രൂപ കിഴിവും ലഭിക്കും. എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് കിഴിവ് 25,000 രൂപ തുടങ്ങിയവയും ഓഫറിൽ ഉൾപ്പെടുന്നു.

ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്ത് ടൊയോട്ട

ഇതിന്റെ 1.8 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ 138 bhp കരുത്തും 173 Nm torque ഉം ഉത്പാദിപ്പിക്കും. 1.4 ലിറ്റർ നാല് സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ 87 bhp പവറിൽ 205 Nm torque നൽകും. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് വാഗ്ദാനം ചെയ്യുന്നത്. പെട്രോൾ വകഭേദത്തിനൊപ്പം ഓപ്‌ഷണൽ സെവൻ സ്പീഡ് സിവിടി ഗിയർബോക്സും വാഗ്ദാനം ചെയ്യുന്നു.

ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്ത് ടൊയോട്ട

ഫോർച്യൂണർ

ടൊയോട്ട ഫോർച്യൂണർ എസ്‌യുവിക്ക് സവിശേഷമായ ഒരു സർവ്വീസ് പാക്കേജാണ് വാഗ്ദാനം ചെയ്യുന്നത്. അതിൽ മൂന്ന് വർഷത്തെ പരിരക്ഷണ പാക്കേജ്, മൂന്ന് വർഷത്തെ മെയിന്റനൻസ് പദ്ധതി, അഞ്ച് വർഷത്തെ വിപുലീകൃത വാറന്റി പാക്കേജ് എന്നിവയും ഉൾപ്പെടുന്നു. നിലവിലുള്ള ടൊയോട്ട ഉപഭോക്താക്കൾക്കായി ലോയൽറ്റി പ്രോഗ്രാമും 40,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ടൊയോട്ട വാഗ്ദാനം ചെയ്യുന്നു.

ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്ത് ടൊയോട്ട

2.4 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ 164 bhp കരുത്തും 245 Nm torque ഉം ഉത്പാദിപ്പിക്കുമ്പോൾ 2.8 ലിറ്റർ നാല് സിലിണ്ടർ ടർബോ-ഡീസൽ എഞ്ചിൻ 174 bhp കരുത്തിൽ 420 Nm torque ഉം ആണ് ഫോർച്യൂണർ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്.

ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്ത് ടൊയോട്ട

ടൊയോട്ട ഫോർച്യൂണറിലെ പെട്രോൾ പതിപ്പിലെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റ് ഉപയോഗിച്ച് വാഗ്ദാനം ചെയ്യുന്നു. ഡീസൽ വകഭേദങ്ങളിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ഫോർ വീൽ ഡ്രൈവ് സംവിധാനമുള്ള മോഡലിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ടോർക്ക് കൺവെർട്ടർ യൂണിറ്റ് ഉപയോഗിച്ചാണ് വാഗ്ദാനം ചെയ്യുന്നത്.

ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്ത് ടൊയോട്ട

ഈ ഉത്സവ സീസണിൽ ആകർഷകമായ കിഴിവുകളും ആനുകൂല്യങ്ങളും നൽകി ടൊയോട്ട തങ്ങളുടെ മോഡലുകളുടെ വിൽപ്പന വർധിപ്പിക്കാനാണ് ഇതുവഴി ശ്രമിക്കുന്നത്. നിലവിലെ മാന്ദ്യത്തോടെ, ഉപഭോക്താക്കളെ ആകർഷിക്കാനായി കമ്പനി അവരുടെ മോഡലുകളുടെ ബേസ് പതിപ്പുകളും അവതരിപ്പിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Diwali Discount Offers. Read more Malayalam
Story first published: Saturday, October 12, 2019, 18:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X