നാലരലക്ഷം രൂപയ്ക്ക് ഭാവം മാറി ടൊയോട്ട ഫോർച്യൂണർ

ഏകദേശം 2010 -ന്റെ തുടക്കത്തിലെങ്ങോ ആണ് ഇന്ത്യന്‍ വാഹനപ്രേമികള്‍ക്കിടയില്‍ എസ്‌യുവി പ്രിയം ഉടലെടുത്ത് തുടങ്ങിയത്. ഇപ്പോഴിതാ ഇന്ത്യന്‍ വാഹന വിപണി മുഴുവന്‍ കൈയ്യടക്കുന്നതായി മാറിയിരിക്കുന്നു ഈ എസ്‌യുവി പ്രേമം. വരും നാളുകളിലും എസ്‌യുവികള്‍ വിപണി വാഴുമെന്നത് സംശയമില്ലാത്ത കാര്യമാണ്. എസ്‌യുവികളോടുള്ള ഇഷ്ടം അവ മോഡിഫൈ ചെയ്യുന്നതിലേക്കും എത്തിക്കാറുണ്ട് പലരെയും.

നാലരലക്ഷം രൂപയ്ക്ക് ഭാവം മാറി ടൊയോട്ട ഫോർച്യൂണർ

ഇത്തരത്തില്‍ മോഡിഫിക്കേഷന്‍ നടത്തുന്ന എസ്‌യുവികളുടെ എണ്ണം രാജ്യത്ത് വര്‍ധിച്ച് വരികയാണ്. അടുത്തിടെ മഹീന്ദ്രയുടെ ഔദ്യോഗിക കസ്റ്റമൈസേഷന്‍ വിഭാഗം പുറത്തിറക്കിയ XUV500 മൂണ്‍റേക്കര്‍ മോഡല്‍ രാജ്യത്ത് വാഹനപ്രേമികളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

നാലരലക്ഷം രൂപയ്ക്ക് ഭാവം മാറി ടൊയോട്ട ഫോർച്യൂണർ

ഇത് കൂടാതെ ബൊലേറോ, ഥാര്‍ തുടങ്ങിയ മറ്റ് മോഡലുകളുടെയും നിരവധി മോഡിഫിക്കേഷനുകള്‍ മഹീന്ദ്രയുടെ കസ്റ്റമൈസേഷന്‍ വിഭാഗം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

Most Read:വിപണിയില്‍ വന്‍ ഡിമാന്‍ഡ്, റോയല്‍ എന്‍ഫീല്‍ഡ് 650 ബൈക്കുകള്‍ക്കായി നീണ്ട കാത്തിരിപ്പ്

നാലരലക്ഷം രൂപയ്ക്ക് ഭാവം മാറി ടൊയോട്ട ഫോർച്യൂണർ

എന്നാലിപ്പോള്‍ മോഡിഫൈ ചെയ്‌തൊരു ടൊയോട്ട ഫോര്‍ച്യൂണറാണ് ഈ ഗണത്തില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന മറ്റൊരു വാഹനം. മുംബൈയിലെ അന്ധേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എക്‌സിക്യൂട്ടിവ് മോഡ്കാര്‍ ട്രെന്‍ഡ്‌സ് എന്ന സ്ഥാപനമാണ് ഫോര്‍ച്യൂണറെ പുതിയ ഭാവത്തില്‍ എത്തിച്ചിരിക്കുന്നത്.

നാലരലക്ഷം രൂപയ്ക്ക് ഭാവം മാറി ടൊയോട്ട ഫോർച്യൂണർ

ഏകദേശം 4.5 ലക്ഷം രൂപയാണ് (GST ഒഴികെ) ഈ മോഡിഫിക്കേഷന് ചെലവെന്നാണ് കണക്ക്. ഇത് വാഹനത്തിന്റെ വിലയ്ക്ക് പുറമെയുള്ളതാണ്. മോഡിഫിക്കേഷന് ശേഷം ഫോര്‍ച്യൂണറില്‍ വന്ന പ്രധാന മാറ്റം മുന്നില്‍ തന്നെ തെളിഞ്ഞ് കാണാം.

നാലരലക്ഷം രൂപയ്ക്ക് ഭാവം മാറി ടൊയോട്ട ഫോർച്യൂണർ

സ്റ്റോക്ക് ഗ്രില്ലിന് പകരമായി ഫാബ്രിക്കേറ്റഡ് ഗ്രില്ലാണ് വാഹനത്തിന്റെ മുന്നില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹെഡ്‌ലാമ്പ് യൂണിറ്റുകളും പരിഷ്‌കരിച്ചിട്ടുണ്ട് സ്ഥാപനം. മോഡിഫിക്കേഷനില്‍ പ്രധാനം വാഹനത്തിന് പുതിയ ബമ്പര്‍ ലഭിച്ചിരിക്കുന്നു എന്നുള്ളതാണ്.

നാലരലക്ഷം രൂപയ്ക്ക് ഭാവം മാറി ടൊയോട്ട ഫോർച്യൂണർ

ഇത് കൂടാതെ പ്രൊജക്ടര്‍ എല്‍ഇഡി ഡിആര്‍എല്ലുകളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സ്‌കൂപ്പോട് കൂടി പുതുക്കിപ്പണിത ബോണറ്റും ഫോര്‍ച്യൂണറിന് പുതുഭാവം പകരുന്നു. പുതിയ അലോയ്കളും വീതിയേറിയ ടയറുകളുമായി മുഴുവന്‍ വീല്‍ ഘടനയിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.

Most Read:പരുക്കന്‍ ഭാവത്തില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍

നാലരലക്ഷം രൂപയ്ക്ക് ഭാവം മാറി ടൊയോട്ട ഫോർച്യൂണർ

മോഡിഫൈഡ് എസ്‌യുവികളില്‍ കണ്ട് വരുന്ന മസ്‌കുലീന്‍ വീല്‍ ആര്‍ച്ചുകളും ഫോര്‍ച്യൂണറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സ്‌മോക്ക്ഡ് ടെയില്‍ ലാമ്പുകള്‍, ഇരട്ട എക്‌സ്‌ഹോസ്റ്റ് കുഴലുകള്‍ എന്നിവയാണ് പുറകില്‍ ശ്രദ്ധ പിടിച്ച് പറ്റുന്ന ഘടകം.

നാലരലക്ഷം രൂപയ്ക്ക് ഭാവം മാറി ടൊയോട്ട ഫോർച്യൂണർ

ഇവയ്ക്ക് പുറമെ ബോഡിയില്‍ അങ്ങിങ്ങായി സ്ഥാപിച്ചിരിക്കുന്ന ചുവന്ന ഡിസൈന്‍ കാഴ്ചയില്‍ ഫോര്‍ച്യൂണറിന് ആകര്‍ഷണീയത പകരുന്നു. ശ്രേണിയില്‍ മികച്ച വില്‍പ്പനയുള്ള ഫോര്‍ച്യൂണര്‍ പ്രധാനമായും വെല്ലുവിളി നേരിടുന്നത് പോയ വര്‍ഷം പുറത്തിറങ്ങഇയ മഹീന്ദ്ര ആള്‍ട്യുറാസില്‍ നിന്നാണ്.

Source: Executive Modcar Trendz

Most Read Articles

Malayalam
English summary
here's the toyota fortuner with modified costs around 4.5 lakhs: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X