Just In
- 43 min ago
XUV500 എസ്യുവിയുടെ ബേസ് മോഡലിനായുള്ള ബുക്കിംഗ് താൽക്കാലികമായി നിർത്തലാക്കി മഹീന്ദ്ര
- 1 hr ago
ബിഎസ് VI എക്സ്പള്‍സ് 200T-യുടെ അവതരണത്തിനൊരുങ്ങി ഹീറോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 1 hr ago
പുറംമോടി പോലെ തന്നെ അകത്തളവും ഗംഭീരം, കുഷാഖിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് സ്കോഡ
- 1 hr ago
ഓട്ടോമാറ്റിക് കാർ കൂടുതൽ താങ്ങാനാവുന്ന വിലയിൽ; ടിയാഗോ XTA AMT അവതരിപ്പിച്ച് ടാറ്റ
Don't Miss
- Sports
IND vs ENG: എലൈറ്റ് ക്ലബ്ബില്‍ ഇനി അക്ഷറും, കപിലിന് തൊട്ടരികെ!
- Travel
ഹിമാചല്‍ പ്രദേശിലെ ഷോജ, കണ്ടുതീര്‍ക്കുവാന്‍ ബാക്കിയായ നാട്
- News
ഗ്യാസിന് 3 മാസം കൊണ്ട് വര്‍ധിച്ചത് 225 രൂപ, സബ്സിഡി ഇല്ല; കേന്ദ്രത്തിന്റെ പകല്‍ കൊള്ളയെന്ന് സിപിഎം
- Movies
സായ് റിയലാണ്, ചെറുപ്പം മുതലേ കുടുംബത്തിന്റെ ഭാരം തലയിലെടുത്തവന്; അമ്മ പറയുന്നു
- Finance
ഇപിഎഫ് പിന്‍വലിക്കുന്നതില്‍ നിയന്ത്രണം വരുന്നു; പലിശ നിരക്കില്‍ മാറ്റമുണ്ടായേക്കില്ല
- Lifestyle
ഭാരതരത്നം ലഭിച്ച 5 ഇന്ത്യന്‍ വനിതകള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എസ്യുവി വിഭാഗത്തിലെ വിൽപ്പനയിൽ ഒന്നാമൻ ഫോർച്യൂണർ തന്നെ
എസ്യുവി ശ്രേണിയിലെ ഏറ്റവും പ്രിയ വാഹനങ്ങളിലൊന്നാണ് ടൊയോട്ട ഫോര്‍ച്യൂണര്‍. ആദ്യതലമുറ വാഹനത്തേപോലെ തന്നെ രണ്ടാം തലമുറ ഫോര്‍ച്യൂണറും ഏറെ ജനപ്രീതി നേടി. ഇന്ത്യന്‍ വാഹന വിപണി മാന്ദ്യം നേരിടുമ്പോഴും പുതുതലമുറയില്‍പെട്ട ഫോര്‍ച്യൂണര്‍ 1,000 യൂണിറ്റിന് മുകളില്‍ വില്‍പ്പന നടത്തുന്നുണ്ട്.

ഏകദേശം 2,000 യൂണിറ്റുകള്‍ക്ക് അടുത്ത് ഫോര്‍ച്യൂണറിന്റെ വില്‍പ്പന നടത്തിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. വാഹനം ഇത്രയധികം ജനപ്രിയമാകാനുണ്ടായ കാരണങ്ങള്‍ ഇവയൊക്കെയാണ്.

ടൊയോട്ടയിലുള്ള വിശ്വാസം
2009-ല്‍ ആണ് ടൊയോട്ട ഫോര്‍ച്യൂണര്‍ വിപണിയിലെത്തിക്കുന്നത്. അതോടെ വിപണിയില്‍ വന്‍ വിജയമായി ഈ പ്രീമിയം എസ്യുവി മാറി. ഫോര്ച്യൂണറര് വിപണിയിലെത്തിയതോടെ ഫോര്‍ഡ് എന്‍ഡോവറിന്റെ വില്‍പ്പനയെ കാര്യമായി ബാധിച്ചു.

ഈ എസ്യുവിയുടെ അവതരണത്തിന് മുമ്പ് ക്വാളിസും ഇന്നോവയും വിപണിയിലെത്തിച്ച് ഉപഭോക്താക്കളുടെ വിശ്വാസം നേടാന്‍ ടൊയോട്ടക്ക് സാധിച്ചു. വലിയ അറ്റകുറ്റപണികളോ ചെലവുകളോ ഇല്ലാതെ ലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ ടൊയോട്ടയുടെ വാഹനങ്ങളില്‍ ലഭിക്കുന്നു എന്നതാണ് ഇന്ത്യയിലെ ഫോര്‍ച്യൂണറിന്റെ വില്‍പ്പനയ്ക്ക് പ്രചോദനമാകുന്നത്.

റീസെയില്‍ വാല്യു
കാറിന്റെ റീസെയില്‍ വാല്യുവില്‍ ഇടിവുണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമാവുകയാണ് ടൊയോട്ടയുടെ വാഹനങ്ങള്‍. 28 ലക്ഷം രൂപ മുതല്‍ 34 ലക്ഷം രൂപ വരെയാണ് പുതിയ ഫോര്‍ച്യൂണറിന്റെ എക്സ്ഷോറൂം വില.

കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ മൂന്ന് വര്‍ഷം പഴക്കമുള്ള ഫോര്‍ച്യൂണറുകള്‍ക്ക് 85% വരെ റീസെയില്‍ വാല്യു ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ടോയോട്ടയുടെ വാഹനങ്ങളിലേക്ക് ഉപഭോക്താക്കളെ അടുപ്പിക്കുന്നതിന്റെ മറ്റൊരു ഘടകമാണിത്.

അറ്റകുറ്റപണികൾ കുറവ്
ആഗോളതലത്തില്‍ തന്നെ കുറഞ്ഞ പരിപാലനചെലവിന് പേരുകേട്ടതാണ് ടൊയോട്ട ബ്രാന്‍ഡാണ് ടൊയോട്ട. ഫോര്‍ച്യൂണറും അതില്‍ നിന്ന് വ്യത്യസ്തമല്ല. ഇക്കാര്യം ഇന്ത്യയിലും ബ്രാന്‍ഡിനെ ജനപ്രിയമാക്കുന്നു. വാഹനത്തിന്റെ ദൈര്‍ഘ്യമേറിയ സര്‍വ്വീസ് ഇടവേളകളും കുറഞ്ഞ സര്‍വ്വീസ് ചാര്‍ജും ഉടമസ്ഥന്റെ വാഹനത്തിന് മേലുള്ള ചെലവ് ഗണ്യമായി കുറക്കുന്നു.
Most Read: വില്‍പ്പന കുറവെങ്കിലും വിപണിയില്‍ ഒന്നാമത് മാരുതി

വൈവിധ്യമാര്‍ന്ന വകഭേദങ്ങൾ
എല്ലാത്തരം ഉപഭോക്താക്കളഉടേയും ആവശ്യത്തിന് അനുയോജ്യമായ നിരവധി വകഭേദങ്ങള്‍ ഫോര്‍ച്യൂണറില്‍ ടൊയോട്ട വാഗ്ദാനം ചെയ്യുന്നു. പെട്രോള്‍ എഞ്ചിനും വാഹനത്തിന് ലഭിക്കുന്നുണ്ട്. ഇത് 4x2 മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഡീസല്‍ പതിപ്പ് 4x2, 4x4 എന്നീ രണ്ട് ഓപ്ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ മാനുവല്‍, ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനും തെരഞ്ഞെടുക്കാന്‍ സാധിക്കും.
Most Read: മാരുതി സുസുക്കി XL6 9.49 ലക്ഷം രൂപ മുതല്‍ പ്രതീക്ഷിക്കാം

പൊതുനിരത്തുകളിലുള്ള ഉപയോഗത്തിനായി കൂടുതല്‍ ആളുകളും 4x2 പതിപ്പാണ് തെരഞ്ഞെടുക്കാറ്. ഓഫ് റോഡ് ആവശ്യങ്ങള്ക്കായുള്ളവര് 4x4 ഉം തെരഞ്ഞെടുക്കുന്നു. എല്ലാ ആവശ്യങ്ങളും നിറവേറ്റാനുള്ള വകഭേദങ്ങളും ഫോര്‍ച്യൂണര്‍ വാഗ്ദാനം ചെയ്യുന്നു.
Most Read: ആഗസ്റ്റില്‍ ഒരു ലക്ഷം രൂപയിലേറെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വാഹനങ്ങള്‍

കാര്യക്ഷമമായ ഡീസല്‍ എഞ്ചിന് ഓപ്ഷനുകള്‍
ആഗോളതലത്തില്‍ പ്രശംസ നേടിയ ജിഡി സീരീസ് ഡീസല്‍ എഞ്ചിന് ഓപ്ഷനുകളാണ് പുതിയ ടൊടോട്ട ഫോര്‍ച്യൂണറിന് കരുത്ത് പകരുന്നത്. 2015 ലാണ് ജിഡി സീരീസ് എഞ്ചിനുകള്‍ അവതരിപ്പിച്ചത്. വളരെ കാര്യക്ഷമമാക്കുന്ന നിരവധി പരിഷ്ക്കരണങ്ങളും എഞ്ചിന് ലഭിച്ചിട്ടുണ്ട്.

പുതിയ ജിഡി സീരീസ് എഞ്ചിനുകള്‍ ESTEC സാങ്കേതികവിദ്യയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് ഇന്ധനക്ഷമത വര്‍ധിക്കാന്‍ സഹായിക്കുന്നു. 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഫോര്‍ച്യൂണര്‍ വാഗ്ദാനം ചെയ്യുന്നത്. ഇത് 174.5 bhp കരുത്തില്‍ 420 Nm torque ഉത്പാദിപ്പിക്കും. ARAI പ്രകാരം ഓട്ടോമാറ്റിക്ക് പതിപ്പില്‍ ലിറ്ററിന് 15.04 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത ലഭിക്കും. മാനുവല്‍ മോഡലിന് 14.24 കിലോമീറ്ററും ലഭിക്കും.

മികച്ച വിൽപ്പനാനന്തര സേവനം
രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലെല്ലാം മികച്ച വില്‍പ്പനാനന്തര ശൃംഖലയും ടൊയോട്ടക്കുണ്ട്. നിലവില്‍ ഇന്ത്യയില്‍ 250-ല്‍ അധികം സര്‍വ്വീസ് കേന്ദ്രങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ വിപുലമായ വാറന്റി പാക്കേജുകളും മികച്ച സര്‍വ്വീസും ടൊയോട്ട വാഗ്ദാനം ചെയ്യുന്നു.