Just In
- 4 hrs ago
M340i പെര്‍ഫോമന്‍സ് സെഡാന്റെ പ്രീ ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു
- 4 hrs ago
ഗ്രാന്‍ഡ് വാഗനീന്റെ അവതരണ തീയതി വെളിപ്പെടുത്തി ജീപ്പ്; ടീസര്‍ കാണാം
- 5 hrs ago
ലെവൽ 3 ഓട്ടോണമസ് ടെക്കുമായി ലെജൻഡ് സെൽഫ് ഡ്രൈവിംഗ് കാർ അവതരിപ്പിച്ച് ഹോണ്ട
- 5 hrs ago
ഇത് അഭിമാന നിമിഷം; ടിഗായൊയുടെ 3.25 ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിച്ച് ടാറ്റ
Don't Miss
- Movies
ബിഗ് ബോസ് ഹൗസിലേയ്ക്ക് പുതിയ അംഗം, മിഴി മാർവ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
- News
സീറ്റ് വിഭജനം വിലങ്ങുതടി: ജോസഫ് വിട്ടുവീഴ്ച ചെയ്തേ പറ്റൂവെന്ന് യുഡിഎഫ്,രണ്ട് തവണ തോറ്റവർക്ക് ഇത്തവണ സീറ്റില്ല
- Finance
പൊതുമേഖലയ്ക്ക് നേട്ടങ്ങളുടെ കാലം,ചവറ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിന് ലാഭം 464 കോടി
- Sports
35 ബോളില്‍ 80*, വീരു പഴയ വീരു തന്നെ- ഇന്ത്യ ലെജന്റ്സിന് ഉജ്ജ്വല വിജയം
- Lifestyle
കാപ്പികുടി പ്രോസ്റ്റേറ്റ് ക്യാന്‍സറിന് തടയിടും?
- Travel
ജീവിക്കുവാന്‍ ഏറ്റവും മികച്ച നഗരങ്ങളായി ബെംഗളുരുവും ഷിംലയും, പിന്നിലായി കൊച്ചി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വന്നിട്ട് പത്തു വര്‍ഷം, ഇന്നും എസ്യുവി ലോകത്തെ രാജാവായി ടൊയോട്ട ഫോര്‍ച്യൂണര്‍
കാലങ്ങളായി ഇന്ത്യന്‍ എസ്യുവി ലോകത്തെ രാജാവാണ് ടൊയോട്ട ഫോര്‍ച്യൂണര്‍. ജാപ്പനീസ് കരുത്തും പ്രൗഢിയുമായി ഫോര്‍ച്യൂണര്‍ ഇവിടെ വന്നിട്ട് പത്തു വര്‍ഷമാകാന്‍ പോകുന്നു. 2009 ഓഗസ്റ്റ് 25 -ന് ഫോര്‍ച്യൂണറിനെ വില്‍പ്പനയ്ക്ക് കൊണ്ടുവരുമ്പോള്‍ ടൊയോട്ട കരുതിയിരുന്നില്ല, ഒരൊറ്റ മോഡലിലൂടെ വലിയ എസ്യുവികളുടെ ലോകം പിടിച്ചെടുക്കാമെന്ന്.

അവതരിച്ച കാലംതൊട്ട് ഇന്നുവരെ ഫോര്‍ച്യൂണറിന് പ്രചാരം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. ഇതിനിടയില്‍ എതിരാളികള്‍ ഒരുപാട് കടന്നുപോയി. ഫോര്‍ച്യൂണര്‍ മാത്രം നിരയില്‍ തലയുയര്‍ത്തി നില്‍പ്പുണ്ട്. ഒരുലക്ഷത്തില്‍പ്പരം ടൊയോട്ട ഫോര്ച്യൂണറകളാണ് ഇന്നു ഇന്ത്യന്‍ നിരത്തിലോടുന്നത്. പ്രതിമാസം ശരാശരി 1,500 യൂണിറ്റുകളുടെ വില്‍പ്പന ഫോര്‍ച്യൂണര്‍ നേടുന്നുണ്ട്.

ശ്രേണിയില്‍ ഫോര്‍ഡ് എന്ഡവറടക്കമുള്ള മറ്റു എതിരാളികളുടെ വില്‍പ്പന നോക്കിയാല്‍ അറിയാം ഫോര്‍ച്യൂണ്‍ എന്തുമാത്രം മുന്നിലാണെന്ന്. 2009 -ല്‍ 3.0 ലിറ്റര്‍ എഞ്ചിനൊപ്പമായിരുന്നു ടൊയോട്ട ഫോര്‍ച്യൂണര്‍ വില്‍പ്പനയ്ക്ക് വന്നത്. ആദ്യതവണ 4X4 സംവിധാനം മാത്രം നല്കിയാല് മതിയെന്ന് കമ്പനി തീരുമാനിച്ചു.

എന്നാല്‍ എസ്യുവിയുടെ പ്രചാരം കണ്ട ടൊയോട്ട, തൊട്ടടുത്ത വര്‍ഷംതന്നെ 4X2 പതിപ്പിനെയും വിപണിയില്‍ കൊണ്ടുവരികയായിരുന്നു. ഫോര്‍ച്യൂണറിന് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കാനുള്ള ടൊയോട്ടയുടെ തീരുമാനവും മോഡലിന്റെ സ്വീകാര്യത കൂട്ടി. 2016 -ലാണ് ഫോര്‍ച്യൂണറിന്റെ ആദ്യതലമുറയ്ക്ക് തിരശ്ശീല വീണത്.

ആറു വര്‍ഷംകൊണ്ടു ശ്രേണിയില്‍ 75 ശതമാനം വില്‍പ്പനയും ഫോര്‍ച്യൂണര്‍ കൈയ്യടക്കിയിരുന്നു. 2016 -ല്‍ ഫോര്‍ച്യൂണറിനെ കമ്പനി പരിഷ്കരിച്ചു. പുതിയ ഡിസൈന്‍. പുതിയ ഫീച്ചറുകള്‍. പുതിയ എഞ്ചിന് ഓപ്ഷനുകള്‍. നിലവില്‍ 27.8 ലക്ഷം രൂപ മുതലാണ് വിപണിയില്‍ ഫോര്‍ച്യൂണറിന് വില. ഏറ്റവും ഉയര്‍ന്ന ഫോര്‍ച്യൂണര്‍ പതിപ്പ് 33.6 ലക്ഷം രൂപ വരെ വില കുറിക്കും.

ഇന്ന് പെട്രോള്‍, ഡീസല്‍ എഞ്ചിന് പരിവേഷങ്ങള്‍ ടൊയോട്ട ഫോര്‍ച്യൂണറിലുണ്ട്. ഫോര്‍ച്യൂണറിലെ 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 175 bhp കരുത്തും 420 Nm torque ഉം സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. ആറു സ്പീഡാണ് എസ്യുവിയിലെ മാനുവല്‍ ഗിയര്‍ബോക്സ്. ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഡീസല്‍ മോഡലില്‍ ടൊയോട്ട സമര്‍പ്പിക്കുന്നുണ്ട്.
Most Read: മാരുതി ഉള്ളപ്പോള്‍ ചെറു കാറുകള്‍ പുറത്തിറക്കിയിട്ട് കാര്യമില്ല: കിയ

കരുത്തില്‍ മാറ്റമില്ലെങ്കിലും ഫോര്‍ച്യൂണര്‍ ഡീസല്‍ ഓട്ടോമാറ്റിക്കില്‍ ടോര്‍ഖ് ഉത്പാദനം കൂടും (450 Nm). 2.7 ലിറ്റര്‍ എഞ്ചിനാണ് ഫോര്‍ച്യൂണര്‍ പെട്രോളില്‍ ഒരുങ്ങുന്നത്. ആറു സ്പീഡ് ഓട്ടോമാറ്റിക്, അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ പെട്രോള്‍ മോഡലില്‍ ലഭ്യമാണ്.
Most Read: വിറ്റാലും നഷ്ടമില്ല, ഏറ്റവും കൂടുതൽ റീസെയിൽ വിലയുള്ള പത്ത് കാറുകൾ

164 bhp കരുത്തും 245 Nm torque -മാണ് ഫോര്‍ച്യൂണര്‍ പെട്രോള്‍ പരമാവധി അവകാശപ്പെടുക. ഇതേസമയം, 4X4 യൂണിറ്റിന്റെ പിന്തുണ പെട്രോള്‍ പതിപ്പിനില്ല. വിപണിയില്‍ ഹോണ്ട CR-V, ഫോര്‍ഡ് എന്‍ഡവര്‍, സ്കോഡ കൊഡിയാക്ക്, മഹീന്ദ്ര ആള്‍ട്യുറാസ് G4 തുടങ്ങിയ എസ്യുവികളുമായാണ് ടൊയോട്ട ഫോര്‍ച്യൂണറിന്റെ മത്സരം.
Most Read: വിജയക്കൊടി പാറിച്ച് ഹ്യുണ്ടായി വെന്യു, ബുക്കിങ് 33,000 പിന്നിട്ടു

എന്നാല്‍ ഫോര്‍ച്യൂണറിന്റെ പ്രചാരത്തിന് മുന്നില്‍ ഇവരെല്ലാം ബഹുദൂരം പിന്നിലാണ്. ലാഡര്‍ ഓണ്‍ ഫ്രെയിം ഷാസിയും 4X4 സംവിധാനവും ആഢംബര അകത്തളവും ഫോര്‍ച്യൂണറിന്റെ പ്രായോഗികത ഉയര്‍ത്തും. പുതിയ ഫോര്‍ച്യൂണറില്‍ ആധുനിക സൗകര്യങ്ങള്‍ക്കും കുറവില്ല.