ടൊയോട്ട ഫോര്‍ച്യൂണര്‍ TRD സ്‌പോര്‍ട്ടീവോ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും

ടൊയോട്ട ഫോര്‍ച്യൂണറിന്റെ പുതിയ മോഡലായ ടിആര്‍ഡി സ്‌പോര്‍ട്ടീവോ 2 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട. എസ്‌യുവി ശ്രേണിയിലെ ഏറ്റവും ജനപ്രിയമായ വാഹനങ്ങളിലൊന്നാണ് ഫോര്‍ച്യൂണര്‍. ആദ്യതലമുറ വാഹനത്തേപോലെ തന്നെ രണ്ടാം തലമുറ ഫോര്‍ച്യൂണറും ഏറെ ശ്രദ്ധ നേടിയിരുന്നു.

ടൊയോട്ട ഫോര്‍ച്യൂണര്‍ TRD സ്‌പോര്‍ട്ടീവോ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും

ഇന്നോവക്കൊപ്പം ഫോർച്യൂണർ വർഷങ്ങളായി വിപണിയിലുണ്ട്. ജാപ്പനീസ് നിർമ്മാതാക്കളായ ടൊയോട്ട ഫോർച്യൂണറിന്റെ നിവിലുള്ള മോഡലിനെ 2016 ന്റെ അവസാനത്തിലാണ് വിപണിയിൽ അവതരിപ്പിച്ചത്. പഴയ വാഹനത്തില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ മാത്രമാണ് സ്പോർട്ടീവോയിൽ കമ്പനി വരുത്തിയിരിക്കുന്നത്.

ടൊയോട്ട ഫോര്‍ച്യൂണര്‍ TRD സ്‌പോര്‍ട്ടീവോ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും

ടൊയോട്ട ഫോര്‍ച്യൂണറിന്റെ പുതിയ മോഡലായ ടിആര്‍ഡി സ്‌പോര്‍ട്ടീവോ എസ്‌യുവി ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ കമ്പനി അവതരിപ്പിച്ചിരുന്നു.

ടൊയോട്ട ഫോര്‍ച്യൂണര്‍ TRD സ്‌പോര്‍ട്ടീവോ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും

തായിലന്‍ഡിലുള്ള സ്‌പോര്‍ട്ടീവോ 2 ന്റെ TRD പതിപ്പല്ല പുതിയ ഫോര്‍ച്യൂണര്‍. നിലവിലുള്ള പതിപ്പിന്റെ നവീകരിച്ച മോഡലാണ് പുതിയ തലമുറയില്‍പെട്ട ഫോര്‍ച്യൂണറെന്നാണ് ലഭിക്കുന്ന സൂചന.

ടൊയോട്ട ഫോര്‍ച്യൂണര്‍ TRD സ്‌പോര്‍ട്ടീവോ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും

പുതിയ മോഡലിലെ പരിഷ്‌ക്കരണങ്ങള്‍ ഭൂരിഭാഗവും പുറംമോഡിയിലാണ്. ബംബറുകളള്‍, ഫോഗ് ലാമ്പുകള്‍, ഗ്രില്‍, ബോണറ്റ്, കറുത്ത അലോയ് വീലുകള്‍ എന്നിവയിലെല്ലാം പ്രകടമായ മാറ്റങ്ങള്‍ ടൊയോട്ട ഉൾപ്പെടുത്തിയിട്ടുണ്ട്.

ടൊയോട്ട ഫോര്‍ച്യൂണര്‍ TRD സ്‌പോര്‍ട്ടീവോ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും

കൂടാതെ മുന്‍ ഭാഗത്ത് സില്‍വര്‍ നിറത്തിലുള്ള അണ്ടര്‍ ഗാര്‍ഡുകളും പുതിയ ഫോര്‍ച്യൂണറിന്റെ പ്രത്യേകതയാണ്. റിയര്‍ ബമ്പറിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു കിക്ക് സെന്‍സറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു മാറ്റം.

ടൊയോട്ട ഫോര്‍ച്യൂണര്‍ TRD സ്‌പോര്‍ട്ടീവോ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും

ഇന്റീരിയറിന് കോൺട്രാസ്റ്റ് സീറ്റ് സ്റ്റിച്ചിംഗ്, സീറ്റുകളിൽ ടിആർഡി ബ്രാൻഡിംഗ് തുടങ്ങിയവയുടെ സൂക്ഷ്മമായ അപ്‌ഡേറ്റുകളും ലഭിക്കും. പുതു തലമുറ ഫോർച്യൂണർ കൂടുതൽ റോഡ് സാന്നിധ്യം നൽകുന്നു.

Most Read: ബൊലെറോയുടെ 2.5 ലിറ്റർ ഡീസൽ എഞ്ചിൻ മോഡലിനെ പിൻവലിച്ച് മഹീന്ദ്ര

ടൊയോട്ട ഫോര്‍ച്യൂണര്‍ TRD സ്‌പോര്‍ട്ടീവോ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും

വാഹനത്തിന്റെ പഴയ കരുത്ത് നിലനിര്‍ത്തിയാകും കമ്പനി പുതിയ പതിപ്പ് എത്തിക്കുക. പഴയ വാഹനത്തില്‍ 2.4 ലിറ്റര്‍ VRS A/T ഡീസല്‍ എഞ്ചിനും 2.7 ലിറ്റര്‍ SRS A/T പെട്രോള്‍ എഞ്ചിനുമായിരുന്നു ഉണ്ടായിരുന്നത്‌ . 2.7 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 147.5 bhp കരുത്തില്‍ 400 Nm torque ഉത്പാദിപ്പിക്കും.

Most Read: ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാൻ ഒരുങ്ങുന്ന വാഹന നിർമ്മാതാക്കൾ

ടൊയോട്ട ഫോര്‍ച്യൂണര്‍ TRD സ്‌പോര്‍ട്ടീവോ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും

അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സിമിഷനും, ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനുമാകും പെട്രോള്‍ എഞ്ചിനില്‍ ലഭിക്കുക. ഡീസല്‍ പതിപ്പിന്റെ നാല് മോഡലുകളാവും ഫോര്‍ച്യൂണർ ശ്രേണിയിലുണ്ടാവുക.

Most Read: പുറത്തിറക്കാൻ ഒരുങ്ങുന്ന ഏഴ് മഹീന്ദ്ര എസ്‌യുവികൾ

ടൊയോട്ട ഫോര്‍ച്യൂണര്‍ TRD സ്‌പോര്‍ട്ടീവോ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും

2.7 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡ്യുവല്‍ VVT-I പെട്രോള്‍ എഞ്ചിന്‍ 167.5 bhp കരുത്തില്‍ 242 Nm torque ഉം സൃഷ്ടിക്കും. ഇന്ത്യയില്‍ 26.4 ലക്ഷം രൂപയാണ് നിലവിലെ ഫോര്‍ച്യൂണറിന്റ വില. എന്നാൽ ബിഎസ്-VI നിലവാരത്തിലേക്ക് എഞ്ചിൻ പരിഷ്ക്കരിക്കുന്നതിനാൽ വാഹനത്തിന്റെ വില വർധിക്കാൻ സാധ്യതയുണ്ട്.

ടൊയോട്ട ഫോര്‍ച്യൂണര്‍ TRD സ്‌പോര്‍ട്ടീവോ ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കും

2009 -ല്‍ 3.0 ലിറ്റര്‍ എഞ്ചിനൊപ്പമായിരുന്നു ടൊയോട്ട ഫോര്‍ച്യൂണര്‍ വില്‍പ്പനയ്ക്ക് വന്നത്. ഇന്ത്യന്‍ വാഹന വിപണി മാന്ദ്യം നേരിടുമ്പോഴും നിലവിലെ മോഡൽ ഫോര്‍ച്യൂണര്‍ 1,000 യൂണിറ്റിന് മുകളില്‍ വില്‍പ്പന നടത്തുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Fortuner TRD Sportivo 2 India Launch soon. Read more Malayalam
Story first published: Saturday, September 7, 2019, 13:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X