ടൊയോട്ട ഗ്ലാന്‍സയുടെ വിവരങ്ങള്‍ പുറത്ത് — എഞ്ചിന്‍, വകഭേദങ്ങള്‍, ഫീച്ചറുകള്‍ ഇങ്ങനെ

ടൊയോട്ട ഗ്ലാന്‍സ ജൂണ്‍ ആറിന്് വില്‍പ്പനയ്‌ക്കെത്തും. ടൊയോട്ട വിപണിയില്‍ കൊണ്ടുവരാന്‍പോകുന്ന ആദ്യ പ്രീമിയം ഹാച്ച്ബാക്കാണ് ഗ്ലാന്‍സ. വൈകാതെ ഡീലര്‍ഷിപ്പുകള്‍ കാറിന്റെ ബുക്കിങ് തുടങ്ങും. പറഞ്ഞുവരുമ്പോള്‍ ടൊയോട്ട ലേബലൊട്ടിച്ച ബലെനോയാണ് പുതിയ ഗ്ലാന്‍സ. മാരുതി സുസുക്കിയുമായുള്ള സഹകരണം മുന്‍നിര്‍ത്തി ബലെനോയെ ജാപ്പനീസ് കമ്പനി റീബാഡ്ജ് ചെയ്ത് അവതരിപ്പിക്കുന്നെന്നു മാത്രം.

ടൊയോട്ട ഗ്ലാന്‍സയുടെ വിവരങ്ങള്‍ പുറത്ത് — എഞ്ചിന്‍, വകഭേദങ്ങള്‍, ഫീച്ചറുകള്‍ ഇങ്ങനെ

രാജ്യമെങ്ങുമുള്ള ടൊയോട്ട ഡീലര്‍ഷിപ്പുകളില്‍ ഗ്ലാന്‍സ എത്തിക്കഴിഞ്ഞു. അവതരിക്കാന്‍ കേവലം ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഹാച്ച്ബാക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. G, V വകഭേദങ്ങള്‍ ടൊയോട്ട ഗ്ലാന്‍സയിലുണ്ടാവും. പെട്രോള്‍ എഞ്ചിന്‍ പതിപ്പുകള്‍ മാത്രമേ കാറിലുള്ളൂ.

ടൊയോട്ട ഗ്ലാന്‍സയുടെ വിവരങ്ങള്‍ പുറത്ത് — എഞ്ചിന്‍, വകഭേദങ്ങള്‍, ഫീച്ചറുകള്‍ ഇങ്ങനെ

82 bhp കരുത്തുള്ള 1.2 ലിറ്റര്‍ VVT, 90 bhp കരുത്തുള്ള 1.2 ലിറ്റര്‍ ഡ്യൂവല്‍ജെറ്റ് സ്മാര്‍ട്ട് ഹൈബ്രിഡ് എഞ്ചിന്‍ യൂണിറ്റുകള്‍ ഗ്ലാന്‍സയില്‍ തുടിക്കും. വരാനിരിക്കുന്ന ഗ്ലാന്‍സ G, V മോഡലുകളുടെ കൂടുതല്‍ വിശേഷങ്ങള്‍ ചുവടെ പരിശോധിക്കാം.

ടൊയോട്ട ഗ്ലാന്‍സയുടെ വിവരങ്ങള്‍ പുറത്ത് — എഞ്ചിന്‍, വകഭേദങ്ങള്‍, ഫീച്ചറുകള്‍ ഇങ്ങനെ

ടൊയോട്ട ഗ്ലാന്‍സ G

ടൊയോട്ട ഗ്ലാന്‍സയുടെ പ്രാരംഭ വകഭേദമാണ് G. രണ്ടു പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ മോഡലിലുണ്ട്. മാനുവല്‍ ഗിയര്‍ബോക്‌സുള്ള 1.2 ലിറ്റര്‍ സ്മാര്‍ട്ട് ഹൈബ്രിഡ് എഞ്ചിന് പുറമെ ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകളുള്ള 1.2 ലിറ്റര്‍ VVT എഞ്ചിനും ഗ്ലാന്‍സ G നിരയില്‍ തിരഞ്ഞെടുക്കാം.

ടൊയോട്ട ഗ്ലാന്‍സയുടെ വിവരങ്ങള്‍ പുറത്ത് — എഞ്ചിന്‍, വകഭേദങ്ങള്‍, ഫീച്ചറുകള്‍ ഇങ്ങനെ

ഫീച്ചറുകളുടെ നീണ്ട നിരതന്നെ കാറില്‍ കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്. ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെല്‍റ്റ്, വേഗ മുന്നറിയിപ്പ് സംവിധാനം, മുന്‍ ഫോഗ് ലാമ്പുകള്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ തുടങ്ങിയവ ഹാച്ച്ബാക്കില്‍ യാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമാക്കും.

ടൊയോട്ട ഗ്ലാന്‍സയുടെ വിവരങ്ങള്‍ പുറത്ത് — എഞ്ചിന്‍, വകഭേദങ്ങള്‍, ഫീച്ചറുകള്‍ ഇങ്ങനെ

എല്‍ഇഡി പ്രൊജക്ടര്‍ യൂണിറ്റുകളാണ് ഹെഡ്‌ലാമ്പുകള്‍. പവര്‍ മിററുകള്‍, 16 ഇഞ്ച് വലുപ്പമുള്ള ഡയമണ്ട് കട്ട് അലോയ് വീലുകള്‍, 7.0 ഇഞ്ച് വലുപ്പമുള്ള സ്മാര്‍ട്ട് പ്ലേകാസ്റ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം തുടങ്ങിയ സവിശേഷതകളും ഗ്ലാന്‍സ G -യിലുണ്ട്. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, യുഎസ്ബി, ബ്ലുടൂത്ത്, AUX കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് അവകാശപ്പെടും.

Most Read: ക്യാന്റീന്‍ ഡിസ്‌കൗണ്ട്‌ തീരും മുന്‍പേ ജീപ്പ് കോമ്പസ് വാങ്ങി നാവികസേനാ മേധാവി

ടൊയോട്ട ഗ്ലാന്‍സയുടെ വിവരങ്ങള്‍ പുറത്ത് — എഞ്ചിന്‍, വകഭേദങ്ങള്‍, ഫീച്ചറുകള്‍ ഇങ്ങനെ

നാലു സ്പീക്കറുകളും രണ്ടു ട്വീറ്ററുകളും കാറില്‍ അടിസ്ഥാന ഫീച്ചറുകളായി ഒരുങ്ങുന്നു. ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകള്‍ക്കൊപ്പമാണ് സ്റ്റീയറിങ് വീലിന്റെ ഒരുക്കം. സെന്‍ട്രല്‍ ലോക്കിങ് സംവിധാനമുള്ള കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ടെലിസ്‌കോപിക് സ്റ്റീയറിങ്, മുന്‍/പിന്‍ ഹെഡ്‌റെസ്റ്റുകള്‍, പവര്‍ വിന്‍ഡോ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വിഭജിക്കാവുന്ന ആംറെസ്റ്റ് എന്നിങ്ങനെ നീളും കാറിലെ മറ്റു വിശേഷങ്ങള്‍.

Most Read: സ്വിഫ്റ്റിനെക്കാളും സുരക്ഷയുണ്ട് ഇഗ്നിസിന്, ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

ടൊയോട്ട ഗ്ലാന്‍സയുടെ വിവരങ്ങള്‍ പുറത്ത് — എഞ്ചിന്‍, വകഭേദങ്ങള്‍, ഫീച്ചറുകള്‍ ഇങ്ങനെ

ടൊയോട്ട ഗ്ലാന്‍സ V

ടൊയോട്ട ഗ്ലാന്‍സയുടെ ഉയര്‍ന്ന മോഡലാണ് V. 1.2 ലിറ്റര്‍ VVT എഞ്ചിന്‍ മാത്രമേ കാറിലുള്ളൂ. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഗ്ലാന്‍സ V -യില്‍ തിരഞ്ഞെടുക്കാം. G മോഡലിലെ മുഴുവന്‍ ഫീച്ചറുകളും V മോഡലിലേക്കും കമ്പനി പകര്‍ത്തിയിട്ടുണ്ട്. ഒപ്പം പിന്‍ പാര്‍ക്കിങ് ക്യാമറയും ഓട്ടോമാറ്റിക് എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഗ്ലാന്‍സ G വകഭേദം കൂടുതലായി അവകാശപ്പെടും.

Most Read: ഇടി പരീക്ഷയില്‍ തിളങ്ങി ഹോണ്ട അമേസ്, കിട്ടിയത് നാലു സ്റ്റാര്‍

തുകല്‍ വിരിച്ച സ്റ്റീയറിങ് വീലുണ്ടെന്നതൊഴികെ അകത്തളത്തില്‍ വലിയ മാറ്റങ്ങളുണ്ടാവില്ല. മൂന്നു വര്‍ഷം/അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റിക്കൊപ്പമാണ് ടൊയോട്ട ഗ്ലാന്‍സ വില്‍പ്പനയ്ക്ക് വരിക. നിലവില്‍ രണ്ടു വര്‍ഷം/നാല്‍പ്പതിനായിരം കിലോമീറ്റര്‍ വാറന്റിയാണ് ബലെനോയ്ക്ക് മാരുതി നല്‍കുന്നത്.

Source: ACI

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Glanza Variant Details Revealed. Read in Malayalam.
Story first published: Friday, May 31, 2019, 13:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X