ടൊയോട്ട ഗ്ലാന്‍സയും മാരുതി ബലെനോയും — വ്യത്യാസങ്ങള്‍ ഇങ്ങനെ

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ടൊയോട്ട ഗ്ലാന്‍സ വിപണിയില്‍ അവതരിച്ചു. മാരുതിയും ടൊയോട്ടയും തമ്മിലുള്ള സഹകരണത്തില്‍ നിന്നും പുറത്തിറങ്ങുന്ന ആദ്യ കാര്‍. ടൊയോട്ട റീബാഡ്ജ് ചെയ്ത് വില്‍ക്കുന്ന ബലെനോ ഹാച്ച്ബാക്കാണ് പുതിയ ഗ്ലാന്‍സ. ഇരു കാറുകളും രൂപത്തിലും ഭാവത്തിലും സമാനം.

ടൊയോട്ട ഗ്ലാന്‍സയും മാരുതി ബലെനോയും — വ്യത്യങ്ങള്‍ ഇങ്ങനെ

മാരുതി സുസുക്കിയുടെ ഗുജറാത്ത് ശാലയാണ് ടൊയോട്ടയ്ക്കായി ഗ്ലാന്‍സ യൂണിറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. പ്രീമിയം ഹാച്ച്ബാക്ക് നിരയില്‍ മാരുതി ബലെനോയുമായി ടൊയോട്ട ഗ്ലാന്‍സ കൊമ്പുകോര്‍ക്കുമ്പോള്‍ വിജയം ആര്‍ക്കൊപ്പമായിരിക്കുമെന്നു വിപണി ഉറ്റുനോക്കുന്നു. ഈ അവസരത്തില്‍ മാരുതി ബലെനോയും ടൊയോട്ട ഗ്ലാന്‍സയും തമ്മിലുള്ള വ്യത്യാസങ്ങള്‍ പരിശോധിക്കാം.

ടൊയോട്ട ഗ്ലാന്‍സയും മാരുതി ബലെനോയും — വ്യത്യങ്ങള്‍ ഇങ്ങനെ

വില

G, V വകഭേദങ്ങളാണ് ടൊയോട്ട ഗ്ലാന്‍സയില്‍ ലഭ്യമാവുന്നത്. ഉയര്‍ന്ന ബലെനോ സീറ്റ, ആല്‍ഫ വകഭേദങ്ങള്‍ ഗ്ലാന്‍സ G, V മോഡലുകള്‍ക്ക് ആധാരമാവുന്നു. മാനുവല്‍, ഓട്ടോമാറ്റിക് പതിപ്പുകള്‍ ഗ്ലാന്‍സയുടെ ഇരു വകഭേദങ്ങള്‍ക്കുമുണ്ട്. 7.21 ലക്ഷം രൂപയാണ് പ്രാരംഭ ഗ്ലാന്‍സ G മാനുവല്‍ മോഡലിന് വില.

ടൊയോട്ട ഗ്ലാന്‍സയും മാരുതി ബലെനോയും — വ്യത്യങ്ങള്‍ ഇങ്ങനെ

ഗ്ലാന്‍സ G ഓട്ടോമാറ്റിക് 8.29 ലക്ഷം രൂപയ്ക്ക് വില്‍പ്പനയ്‌ക്കെത്തും. ഹാച്ച്ബാക്കിന്റെ മാനുവല്‍ V മോഡല്‍ 7.58 ലക്ഷം രൂപ വില കുറിക്കുമ്പോള്‍ 8.90 ലക്ഷം രൂപയാണ് ഗ്ലാന്‍സ V ഓട്ടോമാറ്റിക്കിന് വില. മറുഭാഗത്ത് ബലെനോയുടെ കാര്യമെടുത്താല്‍ സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്‌നോളജിയുള്ള സീറ്റ പെട്രോള്‍ വകഭേദം 7.86 ലക്ഷം രൂപയ്ക്കാണ് അണിനിരക്കുന്നത്.

ടൊയോട്ട ഗ്ലാന്‍സയും മാരുതി ബലെനോയും — വ്യത്യങ്ങള്‍ ഇങ്ങനെ

ബലെനോ ആല്‍ഫ മാനുവല്‍, ഓട്ടോമാറ്റിക് വകഭേദങ്ങള്‍ (സ്മാര്‍ട്ട് ഹൈബ്രിഡ് യൂണിറ്റില്ലാതെ) യഥാക്രമം 7.58 ലക്ഷം രൂപയും 8.29 ലക്ഷം രൂപയും വില കുറിക്കുന്നു. അതായത്, പ്രാരംഭ ഗ്ലാന്‍സ G മാനുവല്‍ പതിപ്പൊഴികെ മറ്റു ഗ്ലാന്‍സ മോഡലുകളെല്ലാം മാരുതി ബലെനോയെക്കാളും ഉയര്‍ന്ന വിലയ്ക്കാണ് ഷോറൂമിലെത്തുന്നത്.

ടൊയോട്ട ഗ്ലാന്‍സയും മാരുതി ബലെനോയും — വ്യത്യങ്ങള്‍ ഇങ്ങനെ

ഡിസൈന്‍

രൂപഭാവത്തില്‍ വലിയ വ്യത്യാസം ചൂണ്ടിക്കാട്ടാനില്ല. ഒരേ നാണയത്തിന്റെ ഇരു പുറങ്ങളായി ബലെനോയും ഗ്ലാന്‍സയും വിപണിയില്‍ കടന്നുവരുന്നു. എന്നാല്‍ ചെറിയ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ വരുത്തി പുതിയ ഗ്ലാന്‍സയെ ബലെനോയില്‍ നിന്നും വേറിട്ടുനിര്‍ത്താന്‍ ടൊയോട്ട ശ്രമിച്ചിട്ടുണ്ട്.

Most Read: ജീപ്പ് ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള വാഹന ബ്രാന്‍ഡ് — മാരുതി രണ്ടാമത്

ടൊയോട്ട ഗ്ലാന്‍സയും മാരുതി ബലെനോയും — വ്യത്യങ്ങള്‍ ഇങ്ങനെ

ഗ്ലാന്‍സയുടെ മുന്‍ ഗ്രില്ല് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ പരിഷ്‌കരിച്ചു. കൂടുതല്‍ ക്രോം തിളക്കമുണ്ട് ഗ്ലാന്‍സയുടെ ഗ്രില്ലിന്. ബലെനോയുടെയും ഗ്ലാന്‍സയുടെയും ആകാരയളവ് ഒന്നുതന്നെ. 3,995 mm നീളവും 1,745 mm വീതിയും 1,510 mm ഉയരവും ഇരു കാറുകളും കുറിക്കും. വീല്‍ബേസ് 2,520 mm.

Most Read: ഹ്യുണ്ടായി വെന്യു തരംഗം ശക്തം, ഇക്കോസ്‌പോര്‍ട് മോഡലുകളുടെ വില കുറച്ച് ഫോര്‍ഡ്

ടൊയോട്ട ഗ്ലാന്‍സയും മാരുതി ബലെനോയും — വ്യത്യങ്ങള്‍ ഇങ്ങനെ

ഫീച്ചറുകള്‍

ബലെനോയുടെ അകത്തളംതന്നെയാണ് ഗ്ലാന്‍സയും പങ്കിടുന്നത്. എന്നാല്‍ 7.0 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റിനെ ടൊയോട്ട പുനര്‍നാമകരണം ചെയ്തു. ബലെനോയില്‍ സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റാണ് ഒരുങ്ങുന്നതെങ്കില്‍ ഗ്ലാന്‍സയിലേക്ക് വരുമ്പോള്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റിന് പേര് സ്മാര്‍ട്ട് പ്ലേകാസ്റ്റ് എന്നായി മാറുന്നു.

Most Read: ഷോറൂമിൽ പോകണ്ട, കാറുകളുമായി മാരുതി വരും വീട്ടിലേക്ക്

ടൊയോട്ട ഗ്ലാന്‍സയും മാരുതി ബലെനോയും — വ്യത്യങ്ങള്‍ ഇങ്ങനെ

ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വോയിസ് കമ്മാന്‍ഡ് ഫീച്ചറുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റിനുണ്ട്. സുസുക്കി കണക്ട് മുഖേന ജിയോ ഫെന്‍സിങ്, ലൈവ് ട്രാക്കിങ്, ഇന്ധനക്ഷമത, ട്രിപ്പ് വിവരങ്ങള്‍ മുതലായവ ബലെനോയില്‍ അറിയാന്‍ കഴിയും. ഇതേസമയം നാവിഗേഷന്‍, ഡീലര്‍ ലൊക്കേറ്റര്‍, റോഡ്‌സൈഡ് അസിസ്റ്റന്‍സ് സേവനങ്ങളില്‍ ടൊയോട്ടയുടെ കണക്ട് ആപ്ലിക്കേഷന്‍ പരിമിതപ്പെടുകയാണ്. എന്തായാലും സീറ്റ, ആല്‍ഫ വകഭേദങ്ങളിലെ സുരക്ഷാ ഫീച്ചറുകളെല്ലാം ഒന്നൊഴിയാതെ ഗ്ലാന്‍സയിലേക്ക് ടൊയോട്ട കടമെടുത്തിട്ടുണ്ട്.

ടൊയോട്ട ഗ്ലാന്‍സയും മാരുതി ബലെനോയും — വ്യത്യങ്ങള്‍ ഇങ്ങനെ

വാറന്റി

ബലെനോയ്ക്ക് മാരുതി നല്‍കുന്നതിനെക്കാള്‍ ആകര്‍ഷകമായ വാറന്റിയാണ് ഗ്ലാന്‍സയില്‍ ടൊയോട്ട പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നു വര്‍ഷം / ഒരു ലക്ഷം കിലോമീറ്ററാണ് ടൊയോട്ട ഗ്ലാന്‍സയിലെ സ്റ്റാന്‍ഡേര്‍ഡ് വാറന്റി. രണ്ടു വര്‍ഷം / നാല്‍പ്പതിനായിരം കിലോമീറ്റര്‍ മാത്രമേ ബലെനോയ്ക്ക് മാരുതി സ്റ്റാന്‍ഡേര്‍ഡ് വാറന്റി നല്‍കുന്നുള്ളൂ.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Glanza vs Maruti Baleno: Comparison. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X