ടൊയോട്ട ഗ്ലാൻസയ്ക്ക് മികച്ച തുടക്കം

2019 ജൂണ്‍ ആറാം തീയതിയാണ് പ്രീമിയം ഹാച്ച്ബാക്കായ ഗ്ലാന്‍സയെ ടൊയോട്ട അവതരിപ്പിച്ചത്. മാരുതി ബലെനോയുടെ റീ ബാഡ്ജ്ഡ് പതിപ്പാണ് ടൊയോട്ട ഗ്ലാന്‍സ. ബലെനോയില്‍ നിന്നും നേരിയ മാറ്റങ്ങളുമായാണ് പുത്തന്‍ ഗ്ലാന്‍സയെ ടൊയോട്ട വിപണിയിലെത്തിച്ചത്. രണ്ടു വകഭേദങ്ങളില്‍ വില്‍പ്പനയ്ക്കുള്ള ടൊയോട്ട ഗ്ലാന്‍സയുടെ പ്രാരംഭ വില 7.21 ലക്ഷം രൂപയാണ്.

ടൊയോട്ട ഗ്ലാൻസയ്ക്ക് മികച്ച തുടക്കം

ഇപ്പോഴിതാ വിപണിയിലെത്തി ഏതാനും നാളുകള്‍ കഴിയുന്നതിന് മുമ്പ് തന്നെ പുതിയ ടൊയോട്ട ഗ്ലാന്‍സയുടെ വില്‍പ്പന കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. വിപണിയില്‍ മികച്ച തുടക്കമാണ് ഹാച്ച്ബാക്കിന് ലഭിച്ചിരിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ടൊയോട്ട ഗ്ലാൻസയ്ക്ക് മികച്ച തുടക്കം

വിപണിയിലെത്തിയ ശേഷം 2,142 യൂണിറ്റ് ഗ്ലാന്‍സയാണ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനാല്‍ തന്നെ ഇന്ത്യയില്‍ മികച്ച വില്‍പ്പനയുള്ള ടൊയോട്ട വാഹനങ്ങളുടെ ലിസ്റ്റില്‍ പുതിയ ഗ്ലാന്‍സ രണ്ടാം സ്ഥാനം കൈവരിച്ചു.

ടൊയോട്ട ഗ്ലാൻസയ്ക്ക് മികച്ച തുടക്കം

ഇന്നോവ ക്രിസ്റ്റയാണ് ലിസ്റ്റില്‍ ഒന്നാമത്. ടൊയോട്ടയും സുസുക്കിയും തമ്മില്‍ മുന്‍ നിശ്ചയിച്ച ധാരണ പ്രകാരമാണ് റീ ബാഡ്ജ് ചെയ്ത ഗ്ലാന്‍സയെ വില്‍പ്പനയ്‌ക്കെത്തിച്ചത്. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ തമ്മിലെ ധാരണ പ്രകാരം ഇനിയും പല കാറുകളും റീ ബാഡ്ജ് ചെയ്യും.

ടൊയോട്ട ഗ്ലാൻസയ്ക്ക് മികച്ച തുടക്കം

പരിഷ്‌കരിച്ച മുന്‍ഗ്രില്ലും ടൊയോട്ട ബാഡ്ജുമല്ലാതെ കാര്യമായ മാറ്റങ്ങളൊന്നും തന്നെ ഗ്ലാന്‍സയ്ക്ക് അവകാശപ്പെടാനില്ല. എക്സ്റ്റീരിയറും ഇന്റീരിയറും മാരുതി ബലെനോയുടേതിന് സമാനമാണ് ടൊയോട്ട ഗ്ലാന്‍സയിലും.

ടൊയോട്ട ഗ്ലാൻസയ്ക്ക് മികച്ച തുടക്കം

മാരുതി ബലെനോയിലുള്ള സ്മാര്‍ട്‌പ്ലേ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം തന്നെയാണ് ടൊയോട്ട ഗ്ലാന്‍സയിലുമുള്ളത്. 88.4 bhp, 81.7 bhp കരുത്ത് കുറിക്കുന്ന രണ്ട് വിധത്തില്‍ ട്യൂണ്‍ ചെയ്ത 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഗ്ലാന്‍സയുടെ ഹൃദയം.

Most Read: വേണം കുട്ടികൾക്കും സുരക്ഷ: ശ്രദ്ധയാകർഷിച്ച് ഫോർഡ് ഫ്രീസ്റ്റൈൽ പരസ്യം

ടൊയോട്ട ഗ്ലാൻസയ്ക്ക് മികച്ച തുടക്കം

ഭാരത് സ്‌റ്റേജ് VI നിലവാരത്തിലുള്ളതാണീ എഞ്ചിന്‍. അഞ്ച് സ്പീഡാണ് ഗ്ലാന്‍സയിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനും ഹാച്ച്ബാക്കില്‍ കമ്പനി ലഭ്യമാക്കുന്നുണ്ട്.

Most Read: വന്നിട്ട് പത്തു വര്‍ഷം, ഇന്നും എസ്‌യുവി ലോകത്തെ രാജാവായി ടൊയോട്ട ഫോര്‍ച്യൂണര്‍

ടൊയോട്ട ഗ്ലാൻസയ്ക്ക് മികച്ച തുടക്കം

ബലെനോയെക്കാളും അധിക ഫീച്ചറുകളുമായാണ് പുതിയ ടൊയോട്ട ഗ്ലാന്‍സ വിപണിയിലെത്തിയത്. ഇത് തന്നെയാണ് ഉപഭോക്താക്കളില്‍ ഗ്ലാന്‍സയ്ക്ക് പ്രശസ്തി ലഭ്യമാക്കിയതുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്.

Most Read: മാരുതി ഉള്ളപ്പോള്‍ ചെറു കാറുകള്‍ പുറത്തിറക്കിയിട്ട് കാര്യമില്ല: കിയ

ടൊയോട്ട ഗ്ലാൻസയ്ക്ക് മികച്ച തുടക്കം

ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുതമായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ മിററുകള്‍, എഞ്ചിന്‍ സ്റ്റാര്‍ട്/സ്‌റ്റോപ്പ് സംവിധാനത്തോട് കൂടിയ സ്മാര്‍ട് എന്‍ട്രി, ഇലക്ട്രോ-ക്രോമിക് ലൈനിംഗോടെയുള്ള IRVM, മുന്നിലെ ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, പിന്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവയാണ് ടൊയോട്ട ഗ്ലാന്‍സയിലെ മറ്റു പ്രധാന ഫീച്ചറുകള്‍.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Glanza Sales — Glanza Off To A Good Start In The Indian Market. Read In Malayalam
Story first published: Saturday, June 22, 2019, 15:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X