ഗ്ലാന്‍സയുടെ ആദ്യ വീഡിയോ പുറത്തുവിട്ട് ടൊയോട്ട

പുതിയ പ്രീമിയം ഹാച്ച്ബാക്ക് ഗ്ലാന്‍സയുടെ ആദ്യ ടീസര്‍ ടൊയോട്ട പുറത്തുവിട്ടു. സുസുക്കിയുമായുള്ള കൂട്ടുകെട്ടില്‍ നിന്നും ടൊയോട്ട പുറത്തിറക്കുന്ന ആദ്യ കാറാണ് ഗ്ലാന്‍സ. ഏപ്രില്‍ 30 മുതല്‍ രാജ്യമെങ്ങുമുള്ള ടൊയോട്ട ഡീലര്‍ഷിപ്പുകളില്‍ ഗ്ലാന്‍സ യൂണിറ്റുകള്‍ പ്രദര്‍ശനത്തിനെത്തും. ഇതിന് മുമ്പ് പുതിയ ഗ്ലാന്‍സ ഹാച്ച്ബാക്കിനെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ അനാവരണം ചെയ്യുമെന്നാണ് വിവരം.

ഗ്ലാന്‍സയുടെ ആദ്യ വീഡിയോ പുറത്തുവിട്ട് ടൊയോട്ട

അടുത്തമാസം മുതല്‍ ഗ്ലാന്‍സാ വില്‍പ്പന കമ്പനി തുടങ്ങും. മൂന്നുവര്‍ഷം അല്ലെങ്കില്‍ ഒരുലക്ഷം കിലോമീറ്റര്‍ എന്ന വാറന്റി നിബന്ധനയോടെയാകും ഗ്ലാന്‍സ വില്‍ക്കപ്പെടുക. നിലവില്‍ രണ്ടുവര്‍ഷം അല്ലെങ്കില്‍ നാല്‍പ്പതിനായിരം കിലോമീറ്ററാണ് ബലെനോയ്ക്ക് മാരുതി നല്‍കുന്ന വാറന്റി. സ്റ്റാന്‍ഡേര്‍ഡ് വാറന്റിക്ക് പുറമെ അഞ്ചു വര്‍ഷ അധിക വാറന്റി പാക്കേജും ഗ്ലാന്‍സയ്ക്ക് ലഭിക്കുമെന്നാണ് സൂചന.

ഗ്ലാന്‍സയുടെ ആദ്യ വീഡിയോ പുറത്തുവിട്ട് ടൊയോട്ട

സ്റ്റാന്‍ഡേര്‍ഡ് വാറന്റി കാലാവധി കഴിഞ്ഞാല്‍ ഏഴുവര്‍ഷ ടൊയോട്ട ടൈംലെസ് വാറന്റി പാക്കേജും ഗ്ലാന്‍സയില്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പറഞ്ഞുവരുമ്പോള്‍ ടൊയോട്ടയുടെ ലേബലില്‍ പുറത്തിറങ്ങുന്ന ബലെനോ ഹാച്ച്ബാക്കാണ് ഗ്ലാന്‍സ. ബലെനോയുടെ ഡിസൈന്‍ ആവിഷ്‌കാരങ്ങള്‍ ഗ്ലാന്‍സയിലും പ്രതിഫലിക്കും.

ഗ്ലാന്‍സയുടെ ആദ്യ വീഡിയോ പുറത്തുവിട്ട് ടൊയോട്ട

ഇതേസമയം പുതിയ മുഖച്ഛായയായിരിക്കും ടൊയോട്ടയുടെ കാറിന്. പരിഷ്‌കരിച്ച മുന്‍ ഗ്രില്ല് ഗ്ലാന്‍സയുടെ ഡിസൈന്‍ പരിഷ്‌കാരങ്ങളില്‍ പ്രധാനമാണ്. ഗ്രെയ്, റെഡ്, ബ്ലൂ, സില്‍വര്‍, വൈറ്റ് നിറങ്ങള്‍ ടൊയോട്ട ഗ്ലാന്‍സയില്‍ അണിനിരക്കുമെന്നാണ് ഡീലര്‍ഷിപ്പുകള്‍ നല്‍കുന്ന അനൗദ്യോഗിക വിവരം.

Most Read: അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ ഡീസല്‍ കാറുകള്‍ നിര്‍ത്തും: മാരുതി സുസുക്കി

ഗ്ലാന്‍സയുടെ ആദ്യ വീഡിയോ പുറത്തുവിട്ട് ടൊയോട്ട

ഗ്ലാന്‍സയായി മാറിയ ബലെനോയില്‍ മൊത്തം ആറ് ടൊയോട്ട ലോഗോകള്‍ പതിഞ്ഞിട്ടുണ്ട്. അകത്തളത്തില്‍ സ്റ്റീയറിങ് വിലിന് നടുവിലുള്ള സുസുക്കി ലോഗോ ടൊയോട്ട മാറ്റിസ്ഥാപിക്കും. ഗ്ലാന്‍സയുടെ ക്യാബിനില്‍ നിര്‍ണായക മാറ്റങ്ങളുണ്ടാവില്ല. എന്നാല്‍ പുതിയ നിറശൈലി ബലെനോയില്‍ നിന്നും വേറിട്ടുനില്‍ക്കാന്‍ ഗ്ലാന്‍സ ക്യാബിനെ സഹായിക്കും.

ഗ്ലാന്‍സയുടെ ആദ്യ വീഡിയോ പുറത്തുവിട്ട് ടൊയോട്ട

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ ബലെനോ അണിനിരക്കുന്നുണ്ടെങ്കിലും ഗ്ലാന്‍സയില്‍ പെട്രോള്‍ എഞ്ചിന്‍ മാത്രമേ ഒരുങ്ങുകയുള്ളൂ. എഞ്ചിന്‍ യൂണിറ്റ് ഭാരത് സ്‌റ്റേജ് VI നിലവാരം പുലര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. ഉയര്‍ന്ന സീറ്റ, ആല്‍ഫ വകഭേദങ്ങള്‍ക്ക് സമാനമായി G, V വകഭേദങ്ങളായിരിക്കും ടൊയോട്ട ഗ്ലാന്‍സയിലുണ്ടാവുക.

Most Read: ടാറ്റ ഹാരിയറിന്റെ വിപണി പിടിക്കാന്‍ ടൊയോട്ട റഷ്, തരംഗം സൃഷ്ടിക്കുമോ പുതിയ 'മിനി ഫോര്‍ച്യൂണര്‍'?

വിപണിയില്‍ മാരുതി ബലെനോയെക്കാള്‍ ഉയര്‍ന്ന വില ടൊയോട്ട ഗ്ലാന്‍സയ്ക്ക് പ്രതീക്ഷിക്കാം. ആദ്യഘട്ടത്തില്‍ മാരുതിയുടെ ഗുജറാത്ത് ശാലയില്‍ നിന്നാണ് ഗ്ലാന്‍സ യൂണിറ്റുകള്‍ പുറത്തിറങ്ങുക. പിന്നീട് ബെംഗളൂരുവിന് സമീപമുള്ള ബിഡാദി ശാലയില്‍ ഗ്ലാന്‍സ ഉത്പദാനം ടൊയോട്ട തുടങ്ങും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Glaza Teased. Read in Malayalam.
Story first published: Friday, April 26, 2019, 14:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X