മലക്കം മറിഞ്ഞിട്ടും എയർബാഗ് പുറത്തുവരാതെ ഇന്നോവ

കഴിഞ്ഞ ദിവസം ലുധിയാനയില്‍ നടന്നൊരു അപകടത്തിന്റെ ചിത്രങ്ങള്‍ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് വാഹനലോകം. മറ്റൊരു കാറുമായി കൂട്ടിയിടിച്ച ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ചിത്രങ്ങളാണ് മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ മലക്കം മറിഞ്ഞ ഇന്നോവ പാടെ തകര്‍ന്നു. കാറുകള്‍ അമിത വേഗത്തിലായതിനാലാണ് അപകടത്തിന്റെ ആക്കം കൂട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മലക്കം മറിഞ്ഞിട്ടും എയർബാഗ് പുറത്തുവരാതെ ഇന്നോവ

ട്രാഫിക്ക് സിഗ്‌നല്‍ ശ്രദ്ധിക്കാതെ ഇടവഴിയില്‍ നിന്ന് മെയിന്‍ റോഡിലേക്ക് അമിതവേഗത്തില്‍ പാഞ്ഞെത്തിയ ഹ്യുണ്ടായി കാറാണ് അപകടത്തിന് കാരണമെന്നാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഉടമയുടെ വാദം.

മലക്കം മറിഞ്ഞിട്ടും എയർബാഗ് പുറത്തുവരാതെ ഇന്നോവ

കൂട്ടിയിടിയുടെ ആഘാതം ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. എംപിവിയുടെ ഇടതുവശം കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. കൂട്ടിയിടിയില്‍ മൂന്ന് വട്ടം മറിഞ്ഞതാണ് ഇത്രയും ആഴത്തിലുള്ള കേടുപാടുകള്‍ വരാന്‍ കാരണമായതെന്നാണ് കാറുടമ പറയുന്നത്.

മലക്കം മറിഞ്ഞിട്ടും എയർബാഗ് പുറത്തുവരാതെ ഇന്നോവ

ഡ്രൈവറുള്‍പ്പടെ മൂന്ന് പേരാണ് ഇന്നോവയിലുണ്ടായിരുന്നത്. ഉടമയുടെ ബന്ധുക്കളായിരുന്ന മറ്റു രണ്ടുപേര്‍. ഭാഗ്യവശാല്‍ മൂവരും നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

മലക്കം മറിഞ്ഞിട്ടും എയർബാഗ് പുറത്തുവരാതെ ഇന്നോവ

അപകടം നടക്കുന്ന സമയത്ത് ഇന്നോവയിലെ ഒരു എയര്‍ബാഗ് പോലും പ്രവര്‍ത്തിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്. ഉയര്‍ന്ന മോഡലായതിനാല്‍ തന്നെ ഏഴ് എയര്‍ബാഗുകളാണ് ഇന്നോവയിലുണ്ടായിരുന്നത്.

മലക്കം മറിഞ്ഞിട്ടും എയർബാഗ് പുറത്തുവരാതെ ഇന്നോവ

എന്നാല്‍, ഇവയിലേതും പ്രവര്‍ത്തിക്കാതിരുന്നത് നിര്‍ഭാഗ്യകരമാണെന്ന് ഇന്നോവ ഉടമ പറഞ്ഞു. അപകട സമയത്ത് നിരവധി കാരണങ്ങളാല്‍ എയര്‍ബോഗുകള്‍ പ്രവര്‍ത്തിക്കാതിരിക്കാം. കാറുകളിലെ സെക്കന്‍ഡറി റിസ്‌ട്രൈയിന്റ് സംവിധാനമാണ് (SRS) എയര്‍ബാഗുകള്‍.

Most Read: മഹീന്ദ്ര ഥാര്‍ 700 എത്തി, വില 9.99 ലക്ഷം രൂപ

മലക്കം മറിഞ്ഞിട്ടും എയർബാഗ് പുറത്തുവരാതെ ഇന്നോവ

പ്രൈമറി റിസ്‌ട്രൈയിന്റ് സംവിധാനമെന്നത് യാത്രക്കാര്‍ക്കുള്ള സീറ്റ് ബെല്‍റ്റാണ്. വാഹനത്തിന്റെ ബോഡിയിലുള്ള സെന്‍സറുകളാണ് എയര്‍ബാഗുകളുടെ പ്രവര്‍ത്തനത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നത്.

Most Read: ട്രൈബര്‍ എംപിവിയുമായി റെനോ, ജൂണ്‍ 19 -ന് ആഗോള വിപണിയില്‍

മലക്കം മറിഞ്ഞിട്ടും എയർബാഗ് പുറത്തുവരാതെ ഇന്നോവ

വാഹനത്തിന്റെ ബോഡിയിലേല്‍ക്കുന്ന ആഘാതമാണ് എയര്‍ബാഗ് പുറത്തുവരാനുള്ള നിര്‍ദ്ദേശം നല്‍കാന്‍ ഈ സെന്‍സറുകളെ പ്രാപ്തമാക്കുന്നു.

Most Read: മൂന്നു കോടിയുടെ റേഞ്ച് റോവര്‍ സ്വന്തമാക്കി പൃഥ്വിരാജ്‌

മലക്കം മറിഞ്ഞിട്ടും എയർബാഗ് പുറത്തുവരാതെ ഇന്നോവ

മാത്രമല്ല, സീറ്റില്‍ ആവശ്യത്തിനുള്ള ഭാരവും കൂടിയുണ്ടെങ്കില്‍ മാത്രമെ അപകട സമയത്ത് ഇവ പ്രവര്‍ത്തിക്കാന്‍ കാരണമാവുകയുള്ളൂ. ഇങ്ങനെയിരിക്കെ, ഇത്രയും വലിയ കൂട്ടിയിടി നടന്നിട്ടും സീറ്റുകളില്‍ യാത്രക്കാരുണ്ടായിട്ടും എയര്‍ബാഗുകള്‍ പ്രവര്‍ത്തിക്കാതിരുന്നത് വാഹനത്തിന്റെ പ്രശ്‌നം കൊണ്ടു മാത്രമാണെന്നാണ് ഉടമയുടെ വാദം.

Source: Team BHP

Most Read Articles

Malayalam
English summary
Toyota Innova Rolls Over Thrice In Crash; Airbags Fail To Deploy. Read In Malayalam
Story first published: Monday, June 17, 2019, 20:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X