പുതിയ സർവ്വീസ് ക്യാമ്പയിനുമായി ടൊയോട്ട

രാജ്യത്ത് പുതിയ സർവ്വീസ് ക്യാമ്പയിൻ അവതരിപ്പിച്ച് ടൊയോട്ട കിർലോസ്ക്കർ മോട്ടോർസ്. 'സർവ്വീസ് കാർണിവൽ' എന്ന് പേരിട്ടിരിക്കുന്ന പുതിയ പരിപാടിയിൽ വാഹനങ്ങളുടെ പ്രത്യേക സർവ്വീസ് ആനുകൂല്യങ്ങളും ഉൾക്കൊള്ളുന്നു. രാജ്യത്തുടനീളമുള്ള എല്ലാ അംഗീകൃത ഡീലർഷിപ്പുകളിലും ഈ ഓഫർ ലഭ്യമാകും.

പുതിയ സർവ്വീസ് ക്യാമ്പയിനുമായി ടൊയോട്ട

ഒക്ടോബർ ഒന്നു മുതൽ 2019 ഡിസംബർ 31 വരെയാണ് ടൊയോട്ട സർവ്വീസ് മെയിന്റനൻസ് ഓഫറുകൾ വാഗ്ദാനം ചെയ്യുന്നത്. രാജ്യത്ത് 20 വർഷത്തെ സേവനം പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് കമ്പനി മൂന്ന് മാസത്തെ സർവ്വീസ് കാർണിവൽ പ്രഖ്യാപിച്ചിരിക്കുന്നത്. 1999-ലാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട ഇന്ത്യയിൽ വിപണിയിൽ പ്രവർത്തനം ആരംഭിച്ചത്.

പുതിയ സർവ്വീസ് ക്യാമ്പയിനുമായി ടൊയോട്ട

സർവ്വീസ് ക്യാമ്പയിനിന്റെ ഭാഗമായി ഈ ഉത്സവ സീസണിൽ ടൊയോട്ട ഉപഭോക്താക്കൾക്ക് വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും കാർ സർവ്വീസിനുമൊപ്പം ലേബർ ചാർജിൽ 20 ശതമാനും കിഴിവ് ലഭിക്കും.

പുതിയ സർവ്വീസ് ക്യാമ്പയിനുമായി ടൊയോട്ട

ക്യാമ്പയിന്റെ ഭാഗമായി ഉടമകൾക്ക് ഈ ഉത്സവ സീസണിൽ കാർ സർവീസിംഗ്, മെയിന്റനൻസ്, പാർട്സ് റീപ്ലെയിസ്മെന്റ്, മറ്റ് മൂല്യവർധിത സേവനങ്ങൾ എന്നിവയിൽ പ്രത്യേക ആനുകൂല്യങ്ങൾ നേടാൻ കഴിയും. പൊതുവായ അറ്റകുറ്റപ്പണികൾക്കിടെ ബാധകമായ ലേബർ ചാർജിലും മറ്റും 20 ശതമാനം വരെ കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നു.

പുതിയ സർവ്വീസ് ക്യാമ്പയിനുമായി ടൊയോട്ട

ടൊയോട്ട VCare സേവനത്തിൽ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ ഉടമകൾക്ക് 20 ശതമാനം വരെ കിഴിവ് ലഭിക്കുന്നു. അതിൽ 14-പോയിന്റ് സുരക്ഷാ പരിശോധനകളും ഉൾപ്പെടുന്നു. മാത്രമല്ല, മൂല്യവർധിത സേവനങ്ങൾ, ടയർ, ബാറ്ററി റീപ്ലെയിസ്മെന്റ് എന്നിവ പ്രത്യേക ഓഫറുകളിലൂടെ വിപുലീകരിക്കുന്നു.

പുതിയ സർവ്വീസ് ക്യാമ്പയിനുമായി ടൊയോട്ട

ഇന്ത്യയിലെ തങ്ങളുടെ 20 വർഷത്തെ പ്രവർത്തനത്തിൽ എല്ലാ ഉപഭോക്താക്കളുടെയും പിന്തുണയ്ക്ക് ആത്മാർത്ഥമായി നന്ദി പറയുന്നെന്ന് സർവീസ് കാർണിവലിന്റെ പ്രഖ്യാപന വേളയിൽ ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ എൻ രാജ പറഞ്ഞു.

പുതിയ സർവ്വീസ് ക്യാമ്പയിനുമായി ടൊയോട്ട

ഉൽ‌പ്പന്നം, വിൽ‌പന, സർവ്വീസ് എന്നിവയിൽ‌ അവരുടെ പ്രതീക്ഷകളെ നിറവേറ്റുന്നതിനായി തങ്ങൾ‌ നിരന്തരം പ്രവർത്തിക്കുന്നു. നൂതനവും സവിശേഷവുമായ ഓഫറുകൾ തുടർന്നും കൊണ്ടുവരുമ്പോൾ തങ്ങളുടെ എല്ലാ ഉപഭോക്താക്കളെയും ഈ കാർണിവലിന്റെ ഭാഗമാകാനും ഈ ഉത്സവ സീസൺ ആഘോഷിക്കാനും ക്ഷണിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read: സെപ്റ്റംബറിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സെഡാനുകൾ

പുതിയ സർവ്വീസ് ക്യാമ്പയിനുമായി ടൊയോട്ട

ഇതോടൊപ്പം ദീപാവലിയോട് അനുബന്ധിച്ച് ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സ് തങ്ങളുടെ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നു. ക്യാഷ് ഡിസ്‌കൗണ്ട് എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയും ഓഫറുകളിൽ ഉൾപ്പെടുന്നു.

Most Read: ബിഎസ് VI മാരുതി ആൾട്ടോ; ഒക്ടോബർ ആനുകൂല്യങ്ങളും ഡിസ്‌കൗണ്ടുകളും

പുതിയ സർവ്വീസ് ക്യാമ്പയിനുമായി ടൊയോട്ട

ഇന്ത്യൻ വിപണിയിൽ പ്രീമിയം എംപിവി പുറത്തിറക്കാൻ ഒരുങ്ങുകയാണ് ടൊയോട്ട. ഇന്നോവ ക്രിസ്റ്റയ്ക്ക് പകരമായി കമ്പനിയുടെ ഇന്ത്യൻ നിരയിൽ നിന്നുള്ള പുതിയ മുൻനിര എംപിവി മോഡലായിരിക്കും വെൽഫെയർ എന്ന് വിളിക്കുന്ന വാഹനം.

Most Read: മാരുതി വാഗൺആർ XL5; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

പുതിയ സർവ്വീസ് ക്യാമ്പയിനുമായി ടൊയോട്ട

വെൽഫെയർ അവതരിപ്പിക്കുമ്പോൾ വിപണിയിൽ പുതുതായി എത്തിയ മെഴ്‌സിഡസ് വി ക്ലാസ്സിനും വരാനിരിക്കുന്ന കിയ കാർണിവലിനും എതിരാളിയാകും ഈ വാഹനം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota launches special service campaign. Read more Malayalam
Story first published: Friday, October 18, 2019, 9:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X