Just In
- 1 hr ago ഇക്കണക്കിന് പോയാൽ ഇലക്ട്രിക് വിപണി ടാറ്റ തൂക്കും; പുത്തൻ കർവ്വ് ഇവിയും അവസാനഘട്ട പരീക്ഷണത്തിൽ
- 12 hrs ago രാജ്യത്തെ വാഹന കയറ്റുമതിയിൽ ഇടിവ്, കണക്കുകൾ പുറത്ത് വിട്ട് സിയാം
- 15 hrs ago ഇടംകൈയ്യനിൽ ഒതുങ്ങില്ല! ലോകത്തെ ആദ്യ റൈറ്റ് ഹാൻഡ് ഡ്രൈവ് ഹമ്മർ ഇവി ഇതാ
- 15 hrs ago സേഫ്റ്റിയേക്കാള് വലുതാണോ വില? സുരക്ഷ കുറവായിട്ടും ആളുകള്‍ ചോദിച്ച് വാങ്ങുന്ന 3 കാറുകള്‍
Don't Miss
- Sports IPL 2024: വീണ്ടുമൊരു 'അതിവേഗ ഫിഫ്റ്റി', എതിരാളികള്‍ക്കു റണ്‍മെഷീനായി സ്റ്റാര്‍ക്ക്! ഇതിനാണോ 25 കോടി?
- News കൈനിറയെ പണമെത്തും, രാജാവിനെ പോലെ വാഴാം, ഈ രാശിക്കാര്‍ക്ക് ലഭിക്കും സുവര്‍ണ നേട്ടങ്ങള്‍
- Movies 'ബിഗ് ബോസ് കഴിഞ്ഞാല്‍ ജാസ്മിന് നല്ല ചീത്തപ്പേര്, വിവാഹം പോലും നടക്കില്ല; ഗബ്രി പൊടിയും തട്ടി പോകും'
- Finance ലോട്ടറിയാകുമോ, ലാഭവിഹിതം നൽകാൻ തയ്യാറെടുത്ത് ടാറ്റാ ഗ്രൂപ്പ് ഓഹരികൾ, വിശദാംശങ്ങളറിയാം
- Travel മൂകാംബികയിൽ തൊഴുത് തടാക ക്ഷേത്രവുംപറശ്ശിനിക്കടവും കണ്ടുവരാം.. തീർത്ഥാടന പാക്കേജ്
- Lifestyle ഓവര്‍തിങ്കിംഗ് ഉണ്ടോ? ദാമ്പത്യം തകരാന്‍ അതുമാത്രം മതി
- Technology ആദ്യ ഐഫോൺ സ്വന്തമാക്കാൻ ഇതാണ് സമയം! ഫ്ലിപ്പ്കാർട്ടിലും ആമസോണിലും കിട്ടുന്ന ഡിസ്കൗണ്ടുകൾ ഇതാ
പുതിയ സർവ്വീസ് ക്യാമ്പയിനുമായി ടൊയോട്ട
രാജ്യത്ത് പുതിയ സർവ്വീസ് ക്യാമ്പയിൻ അവതരിപ്പിച്ച് ടൊയോട്ട കിർലോസ്ക്കർ മോട്ടോർസ്. 'സർവ്വീസ് കാർണിവൽ' എന്ന് പേരിട്ടിരിക്കുന്ന പുതിയ പരിപാടിയിൽ വാഹനങ്ങളുടെ പ്രത്യേക സർവ്വീസ് ആനുകൂല്യങ്ങളും ഉൾക്കൊള്ളുന്നു. രാജ്യത്തുടനീളമുള്ള എല്ലാ അംഗീകൃത ഡീലർഷിപ്പുകളിലും ഈ ഓഫർ ലഭ്യമാകും.
ഒക്ടോബർ ഒന്നു മുതൽ 2019 ഡിസംബർ 31 വരെയാണ് ടൊയോട്ട സർവ്വീസ് മെയിന്റനൻസ് ഓഫറുകൾ വാഗ്ദാനം ചെയ്യുന്നത്. രാജ്യത്ത് 20 വർഷത്തെ സേവനം പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് കമ്പനി മൂന്ന് മാസത്തെ സർവ്വീസ് കാർണിവൽ പ്രഖ്യാപിച്ചിരിക്കുന്നത്. 1999-ലാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട ഇന്ത്യയിൽ വിപണിയിൽ പ്രവർത്തനം ആരംഭിച്ചത്.
സർവ്വീസ് ക്യാമ്പയിനിന്റെ ഭാഗമായി ഈ ഉത്സവ സീസണിൽ ടൊയോട്ട ഉപഭോക്താക്കൾക്ക് വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും കാർ സർവ്വീസിനുമൊപ്പം ലേബർ ചാർജിൽ 20 ശതമാനും കിഴിവ് ലഭിക്കും.
ക്യാമ്പയിന്റെ ഭാഗമായി ഉടമകൾക്ക് ഈ ഉത്സവ സീസണിൽ കാർ സർവീസിംഗ്, മെയിന്റനൻസ്, പാർട്സ് റീപ്ലെയിസ്മെന്റ്, മറ്റ് മൂല്യവർധിത സേവനങ്ങൾ എന്നിവയിൽ പ്രത്യേക ആനുകൂല്യങ്ങൾ നേടാൻ കഴിയും. പൊതുവായ അറ്റകുറ്റപ്പണികൾക്കിടെ ബാധകമായ ലേബർ ചാർജിലും മറ്റും 20 ശതമാനം വരെ കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ടൊയോട്ട VCare സേവനത്തിൽ ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ ഉടമകൾക്ക് 20 ശതമാനം വരെ കിഴിവ് ലഭിക്കുന്നു. അതിൽ 14-പോയിന്റ് സുരക്ഷാ പരിശോധനകളും ഉൾപ്പെടുന്നു. മാത്രമല്ല, മൂല്യവർധിത സേവനങ്ങൾ, ടയർ, ബാറ്ററി റീപ്ലെയിസ്മെന്റ് എന്നിവ പ്രത്യേക ഓഫറുകളിലൂടെ വിപുലീകരിക്കുന്നു.
ഇന്ത്യയിലെ തങ്ങളുടെ 20 വർഷത്തെ പ്രവർത്തനത്തിൽ എല്ലാ ഉപഭോക്താക്കളുടെയും പിന്തുണയ്ക്ക് ആത്മാർത്ഥമായി നന്ദി പറയുന്നെന്ന് സർവീസ് കാർണിവലിന്റെ പ്രഖ്യാപന വേളയിൽ ടൊയോട്ട കിർലോസ്കർ മോട്ടോർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ എൻ രാജ പറഞ്ഞു.
ഉൽപ്പന്നം, വിൽപന, സർവ്വീസ് എന്നിവയിൽ അവരുടെ പ്രതീക്ഷകളെ നിറവേറ്റുന്നതിനായി തങ്ങൾ നിരന്തരം പ്രവർത്തിക്കുന്നു. നൂതനവും സവിശേഷവുമായ ഓഫറുകൾ തുടർന്നും കൊണ്ടുവരുമ്പോൾ തങ്ങളുടെ എല്ലാ ഉപഭോക്താക്കളെയും ഈ കാർണിവലിന്റെ ഭാഗമാകാനും ഈ ഉത്സവ സീസൺ ആഘോഷിക്കാനും ക്ഷണിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: സെപ്റ്റംബറിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സെഡാനുകൾ
ഇതോടൊപ്പം ദീപാവലിയോട് അനുബന്ധിച്ച് ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ് തങ്ങളുടെ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്യുന്നു. ക്യാഷ് ഡിസ്കൗണ്ട് എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയും ഓഫറുകളിൽ ഉൾപ്പെടുന്നു.
Most Read: ബിഎസ് VI മാരുതി ആൾട്ടോ; ഒക്ടോബർ ആനുകൂല്യങ്ങളും ഡിസ്കൗണ്ടുകളും
ഇന്ത്യൻ വിപണിയിൽ പ്രീമിയം എംപിവി പുറത്തിറക്കാൻ ഒരുങ്ങുകയാണ് ടൊയോട്ട. ഇന്നോവ ക്രിസ്റ്റയ്ക്ക് പകരമായി കമ്പനിയുടെ ഇന്ത്യൻ നിരയിൽ നിന്നുള്ള പുതിയ മുൻനിര എംപിവി മോഡലായിരിക്കും വെൽഫെയർ എന്ന് വിളിക്കുന്ന വാഹനം.
Most Read: മാരുതി വാഗൺആർ XL5; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ
വെൽഫെയർ അവതരിപ്പിക്കുമ്പോൾ വിപണിയിൽ പുതുതായി എത്തിയ മെഴ്സിഡസ് വി ക്ലാസ്സിനും വരാനിരിക്കുന്ന കിയ കാർണിവലിനും എതിരാളിയാകും ഈ വാഹനം.