Just In
- 12 min ago വരാനിരിക്കുന്ന ഡസ്റ്ററിൽ പെട്രോൾ എഞ്ചിൻ മാത്രം, കാശ് കുറച്ച് പൊട്ടുമെന്ന കാര്യം ഉറപ്പായി
- 1 hr ago മൈലേജ് കുറച്ച് കുറഞ്ഞാലും യാത്ര സുഖം ഗ്യാരണ്ടി! ഇന്നോവ ഹൈക്രോസിന് പുത്തന്‍ പെട്രോള്‍ വേരിയന്റ്
- 1 hr ago എൻഫീൽഡിനെ താഴെയിറക്കാൻ മാവീരൻ, 1.99 ലക്ഷം രൂപ വിലയുള്ള 440 സിസി ബൈക്കിന്റെ ഡെലിവറി തുടങ്ങി
- 3 hrs ago തിരിച്ചുവരവ് ശംഭീരമാക്കാൻ ഫോർഡ്; പുത്തൻ എസ്യുവിക്ക് കൂട്ടായി ഒരു ഫാമിലി എംപിവിയും
Don't Miss
- Travel ബാംഗ്ലൂരിൽ നിന്ന് പോണ്ടിച്ചേരി ട്രെയിനിൽ കണ്ട് വരാം... ചെലവും ഇല്ല, കിടിലൻ കാഴ്ചകളും..
- Sports IPL 2024: ആര്‍സിബിയുടെ വമ്പന്‍ തോല്‍വി, കോളടിച്ചത് മുംബൈക്ക്! എങ്ങനെയെന്ന് അറിയാം
- Movies പെണ്ണ് പറഞ്ഞാല്‍ സ്വീകാര്യം, പുരുഷന് പറഞ്ഞാല്‍ സെക്സിസം; ജാസ്മിന് ചിന്ത വീട്ടുകാരെപ്പറ്റി മാത്രം?
- Lifestyle മുഖത്തെ ചുളിവുകള്‍ പ്രായമാകല്‍ കൊണ്ട് മാത്രമല്ല, ജീവിതശൈലി പ്രശ്നങ്ങള്‍ കൊണ്ടും വരാം
- News വിവാഹത്തിന് വരൻ എത്തിയത് മദ്യപിച്ച് ലക്കുകെട്ട്; പത്തനംതിട്ടയിൽ അവസാനനിമിഷം വിവാഹം മുടങ്ങി
- Finance പറന്നുയർന്ന് സ്വർണം, പവന്റെ വില ഉടൻ 60,000 കടക്കും, ഹൃദയം തകർന്ന് ആഭരണ പ്രേമികൾ
- Technology എതിരാളികളെ വിറപ്പിച്ചും നാട്ടുകാരെ സന്തോഷിപ്പിച്ചും ഒരു 5ജി ഫോൺ; ഇപ്പോൾ 10000 രൂപയ്ക്ക് വാങ്ങാം
ബലെനോയെ പുറത്തിറക്കാന്‍ ടൊയോട്ട, ആകാംഷയോടെ വിപണി
ബലെനോയെ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ടൊയോട്ട. കേട്ടതു ശരിതന്നെ, മാരുതി ബലെനോയുടെ പരിഷ്കരിച്ച പതിപ്പിനെ ടൊയോട്ട സ്വന്തം പേരില്‍ പുറത്തിറക്കും. ഇരു കമ്പനികളും തമ്മില്‍ ഒപ്പുവെച്ച ധാരണപ്രകാരം ബലെനോ, ബ്രെസ്സ മോഡലുകളെയാണ് ജാപ്പനീസ് കമ്പനിക്ക് മാരുതി കൈമാറുക. പകരം കൊറോള ആള്‍ട്ടിസ് സെഡാനെ ടൊയോട്ടയില്‍ നിന്ന് മാരുതി ഏറ്റുവാങ്ങും.
കിട്ടിയ മോഡലുകളില്‍ ആവശ്യമായ രൂപമാറ്റങ്ങള്‍ വരുത്തി റീബാഡ്ജ് ചെയ്തു വില്പനയ്ക്ക് കൊണ്ടുവരികയാണ് ഇരു കമ്പനികളുടെയും ലക്ഷ്യം. അതായത് ബലെനോ, വിറ്റാര ബ്രെസ്സ മോഡലുകള്‍ ടൊയോട്ടയുടെ പേരിലും കൊറോള ആള്‍ട്ടിസ് മാരുതിയ്ക്ക് കീഴിലും വിപണിയില്‍ അണിനിരക്കും.
ബലെനോയുടെ ടൊയോട്ട പതിപ്പായിരിക്കും കൂട്ടുകെട്ടില്‍ നിന്നും ആദ്യം പുറത്തുവരിക. അടുത്ത സാമ്പത്തികവര്‍ഷം രണ്ടാംപാദം ടൊയോട്ടയുടെ ബലെനോയെ പ്രതീക്ഷിക്കാം. അതായത് 2019 ഒക്ടോബറിനും 2020 മാര്‍ച്ചിനുമിടയില്‍ ടൊയോട്ടയുടെ അച്ചില്‍ നിന്നും ബലെനോ പുറത്തിറങ്ങുമെന്ന് സാരം.
ഈ വര്‍ഷാവസാനംതന്നെ 'ടെയോട്ട ബലെനോ' അവതരിക്കുമെന്നും അഭ്യൂഹമുണ്ട്. ബലെനോയുടെ ആകാരം നിലനിര്‍ത്തുമെങ്കിലും ഡിസൈന്‍ ശൈലിയില്‍ വ്യത്യസ്തമായ കാഴ്ച്ചപ്പാടാവും ടൊയോട്ട കൈക്കൊള്ളുക.
ഇന്ത്യന്‍ വിപണിയിലുള്ള റെനോ ഡസ്റ്റര്‍ - നിസാന്‍ ടെറാനോ ജോഡികള്‍ ബാഡ്ജ് എഞ്ചിനീയറിംഗിനുള്ള ഉത്തമ ഉദ്ദാഹരണമാണ്. വിലയില്‍ ടൊയോട്ട പുറത്തിറക്കുന്ന ബലെനോ മോഡലിനായിരിക്കും വിലക്കൂടുതല്‍.
ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള പങ്കാളിത്തം മുന്‍നിര്‍ത്തി കൈമാറിയ കാറുകള്‍ അതത് ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ വില്‍പ്പനയ്ക്കു വരുമെന്ന് ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ വൈസ് പ്രസിഡന്റ് അത്സുഷി ഓകി പറഞ്ഞു. റീബാഡ്ജ് ചെയ്ത കാറുകള്‍ക്ക് പുതിയ പേരും കമ്പനികള്‍ നിശ്ചയിക്കും.
രൂപഭാവത്തില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെങ്കിലും മെക്കാനിക്കല്‍ തലത്തില്‍ നിലവിലെ ബലെനോ തന്നെയായിരിക്കും ടൊയോട്ടയുടെ മോഡല്‍. മൂന്നു എഞ്ചിന് പതിപ്പുകളുണ്ട് ബലെനോയില്‍. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 82 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കും.
1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനുള്ളത് 101 bhp കരുത്തും 150 Nm torque ഉം. 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് 74 bhp കരുത്തും 190 Nm torque ഉം പരമാവധി കുറിക്കാനാവും. മൂന്നു എഞ്ചിന് പതിപ്പുകളിലും അഞ്ചു സ്പീഡാണ് സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്സ്.
ഇതിനുപുറമെ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമുണ്ട് ബലെനോ നിരയില്‍. ചെറുകാറുകളില്‍ പെട്രോള്‍ എഞ്ചിന് നല്‍കാനാണ് ടൊയോട്ടയ്ക്കെന്നും താത്പര്യം. ഇക്കാരണത്താല്‍ റീബാഡ്ജ് ചെയ്ത ബലെനോയില്‍ പെട്രോള്‍ എഞ്ചിനായിരിക്കും ടൊയോട്ട നിശ്ചയിക്കുക.
2020 ഏപ്രില്‍ മുതല്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാവുന്നത് മാനിച്ച് 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന് ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മാരുതി. പകരം സ്വയം വികസിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് യൂണിറ്റിനെ കാറുകള്‍ക്ക് മാരുതി നല്‍കും. ബലെനോ ഡീസലിനെ ടൊയോട്ട പുറത്തിറക്കുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.
എന്തായാലും ബലെനോയെ ടൊയോട്ട അവതരിപ്പിക്കുന്നതിന് പിന്നാലെ കൊറോള ആള്ട്ടസുമായി മാരുതിയും കളംനിറയും. ഗ്രില്ല്, ബമ്പര്‍, ഹെഡ്ലാമ്പ്, ടെയില്‍ലാമ്പ് ഉള്‍പ്പെടെ ആള്‍ട്ടിസിന്റെ പുറംമോടിയില്‍ വിപുലമായ മാറ്റങ്ങള്‍ മാരുതി സ്വീകരിക്കുമെന്നാണ് വിവരം.
Most Read: കൂട്ടുകൂടി ലാഭമുണ്ടാക്കാന്‍ മഹീന്ദ്രയും ഫോര്‍ഡും
മോഡലുകള്‍ക്ക് വേറിട്ട വ്യക്തിത്വമാണ് മാരുതിയും ടൊയോട്ടയും ആഗ്രഹിക്കുന്നത്. വിറ്റാര ബ്രെസ്സ, ബലെനോ മോഡലുകള്‍ നിരയിലെ വിടവു നികത്തുമെന്ന് ടൊയോട്ട കരുതുന്നു. പ്രചാരമേറുന്ന കോമ്പാക്ട് എസ്യുവി ലോകത്ത് കടന്നുവരാന്‍ ബ്രെസ്സ ടൊയോട്ടയെ സഹായിക്കും.
ടൊയോട്ടയുടെ പ്രീമിയം ഹാച്ച്ബാക്കായി ബലെനോ തലയുയര്‍ത്തുമ്പോള്‍ വിപണി കൗതുകം പൂണ്ടുനില്ക്കുമെന്ന കാര്യമുറപ്പ്. സമാനമായി കൊറോള സെഡാന് മാരുതിയുടെ പ്രീമിയം നിരയ്ക്ക് പുത്തനുണര്‍വേകും. നിലവില്‍ സിയാസ് മാത്രമാണ് മാരുതിയുടെ പ്രീമിയം സെഡാന്.
സംയുക്ത പങ്കാളിത്തം മുന്‍നിര്‍ത്തി വിപണിയില്‍ മോഡല്‍ നിര വിപുലപെടുത്തുകയാണ് ഇരു നിര്‍മ്മാതാക്കളുടെയും ലക്ഷ്യം. മോഡലുകള്‍ കൈമാറുന്നതിനുപുറമെ നിര്‍മ്മാണ, സാങ്കേതിക, വിപണന മേഖലകളില്‍ ഒരുമിച്ചുനില്‍ക്കാനും ഇരു കമ്പനിക തമ്മില്‍ ധാരണയുണ്ട്.
Render Image Source: IAB