ടൊയോട്ട-മാരുതി കൂട്ടുകെട്ടില്‍ പുതിയ എംപിവി ഒരുങ്ങുന്നു

ടൊയോട്ടയും മാരുതി സുസുക്കിയും പങ്കാളികളാവുന്നെന്ന വാര്‍ത്ത ഇരു കമ്പനികളും സ്ഥിരീകരിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇപ്പോഴിതാ ഇതു സംബന്ധിച്ച ഏറ്റവും പുതിയ മറ്റൊരു വാര്‍ത്ത കൂടി എത്തിയുരിക്കുന്നു. ഇരു കമ്പനികളും സംയുക്തമായി പുതിയൊരു എംപിവി കൂടി വിപണിയിലെത്തിക്കുമെന്നാണ് സൂചനകള്‍. ടൊയോട്ടയ്ക്കായിരിക്കും പുതിയ എംപിവിയുടെ നിര്‍മ്മാണച്ചുമതല.

ടൊയോട്ട-മാരുതി കൂട്ടുകെട്ടില്‍ പുതിയ എംപിവി ഒരുങ്ങുന്നു

ഇന്ത്യന്‍ വിപണിയില്‍ ഇരു കമ്പനികളുടെയും ഷോറൂമുകള്‍ വഴി പുത്തന്‍ എംപിവി വില്‍ക്കപ്പെടും. എന്നാല്‍ വരാനിരിക്കുന്ന ഈ എംപിവി ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയ്ക്ക് പകരക്കാരനായിരിക്കുമോ അതോ എര്‍ട്ടിഗയ്ക്കും ഇന്നോവ ക്രിസ്റ്റയ്ക്കും ഇടയിലായിരിക്കുമോ ഇതിന്റെ സ്ഥാനം എന്നതില്‍ മാത്രമെ സംശയമുള്ളൂ.

ടൊയോട്ട-മാരുതി കൂട്ടുകെട്ടില്‍ പുതിയ എംപിവി ഒരുങ്ങുന്നു

ഏതായാലും മഹീന്ദ്രയും മറാസോ എംപിവിയ്ക്ക് കനത്ത വെല്ലുവിളിയാവും. നിലവില്‍ എര്‍ട്ടിഗയും ഇന്നോവ ക്രിസ്റ്റയും തമ്മില്‍ വളരെ വലിയ അന്തരമാണ് വിപണിയിലുള്ളത്. എര്‍ട്ടിഗയുടെ വില ആരംഭിക്കുന്നത് 7.44 ലക്ഷം രൂപ മുതലാണ്.

Most Read:ദില്ലി പോലീസിലെത്തിയ പുതിയ ബസ്, വില 3.7 കോടി രൂപ

ടൊയോട്ട-മാരുതി കൂട്ടുകെട്ടില്‍ പുതിയ എംപിവി ഒരുങ്ങുന്നു

ഇന്നോവയുടേതാകട്ടെ14.83 ലക്ഷം രൂപ തൊട്ടും. വിലയില്‍ ഏഴ് ലക്ഷം രൂപയുടെ അന്തരമാണ് ഇരു എംപിവികള്‍ക്കുമുള്ളത്. ഇതിനാല്‍ പുതിയ എംപിവി കൊണ്ട് ഈ വിടവ് നികത്താനായിരിക്കും മാരുതി സുസുക്കിയും ടൊയോട്ടയും ശ്രമിക്കുക.

ടൊയോട്ട-മാരുതി കൂട്ടുകെട്ടില്‍ പുതിയ എംപിവി ഒരുങ്ങുന്നു

ഇതിനിടയിലാണ് മഹീന്ദ്ര മറാസോയുടെ വില വരുന്നതെന്നതും ശ്രദ്ധേയമായ കാര്യമാണ്. 2022-23 വര്‍ഷങ്ങളിലാവും പുത്തന്‍ എംപിവി വിപണി തേടിയെത്തുക. ഡീസല്‍ എഞ്ചിനെക്കാളും പുതിയ എംപിവി പെട്രോള്‍-ഹൈബ്രിഡ് പതിപ്പിലെത്താനാണ് സാധ്യത.

ടൊയോട്ട-മാരുതി കൂട്ടുകെട്ടില്‍ പുതിയ എംപിവി ഒരുങ്ങുന്നു

ഇതില്‍ ഇലക്ട്രിക്ക് ഓപ്ഷന്‍ നല്‍കാനും സാധ്യതയേറെ. വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാവും എംപിവി ഒരുങ്ങുക. പുത്തന്‍ എംപിവിയെ കൂടാതെ വേറെയും പല വാഹനങ്ങള്‍ ഒരുക്കാനാണ് ടൊയോട്ട-മാരുതി സുസുക്കി കൂട്ടുകെട്ട് തീരുമാനിച്ചിരിക്കുന്നത്.

ടൊയോട്ട-മാരുതി കൂട്ടുകെട്ടില്‍ പുതിയ എംപിവി ഒരുങ്ങുന്നു

ബലെനോ, വിറ്റാര ബ്രെസ്സ എന്നീ കാറുകള്‍ ടൊയോട്ടയ്ക്ക് സപ്ലൈ ചെയ്യാന്‍ ധാരണയായിട്ടുണ്ട്. ഇവ രണ്ടും റീ ബാഡ്ജ് ചെയ്ത് ആഫ്രിക്കന്‍ വിപണിയില്‍ ടൊയോട്ട വില്‍ക്കും. പകരം ടൊയോട്ട നല്‍കുക 2020 കോറോള ആള്‍ട്ടിസിനെ ആയിരിക്കും.

Most Read:ജീപ്പ് കോമ്പസിനെ വെല്ലുവിളിച്ച് എംജി ഹെക്ടര്‍, ജൂണില്‍ വിപണിയില്‍

ടൊയോട്ട-മാരുതി കൂട്ടുകെട്ടില്‍ പുതിയ എംപിവി ഒരുങ്ങുന്നു

ഉടന്‍ തന്നെ കൊറോള ആള്‍ട്ടിസ് മാരുതിയുടെ നെക്‌സ ഷോറൂമിലൂടെ വില്‍പ്പനയ്‌ക്കൊരുങ്ങും. കൂടാതെ മാരുതി സിയാസിനെയും എര്‍ട്ടിഗയെയും ടൊയോട്ട ബാഡ്ജില്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാനും ധാരണയായിട്ടുണ്ട്.

ടൊയോട്ട-മാരുതി കൂട്ടുകെട്ടില്‍ പുതിയ എംപിവി ഒരുങ്ങുന്നു

ഇതിന് പുറമെ ഈ കൂട്ടുകെട്ടില്‍ വൈദ്യുത വാഹനങ്ങള്‍ നിര്‍മ്മിക്കാനും ടൊയോട്ടയും മാരുതിയും തീരുമാനിച്ചിട്ടുണ്ട്. അടുത്ത വര്‍ഷമാണ് പുത്തന്‍ ഇലക്ട്രിക്ക് വാഗണ്‍ആറിനെ മാരുതി വിപണിയിലെത്തിക്കാനിരിക്കുന്നത്. ടൊയോട്ടയും തങ്ങളുടെ ഇലക്ട്രിക്ക് വാഹനങ്ങള്‍ ഇടന്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
toyota and maruti suzuki will jointly develop new mpv: read in malayalam
Story first published: Friday, March 22, 2019, 19:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X