ഇന്നോവ ക്രിസ്റ്റയുടെ ഫെയിസ്‌ലിഫ്റ്റ്‌ മോഡലുമായി ടൊയോട്ട എത്തുന്നു

ടൊയോട്ട കിർലോസ്ക്കർ മോട്ടോർസിന്റെ ജനപ്രിയ വാഹനമായ ഇന്നോവ ക്രിസ്റ്റയുടെ പരിഷ്ക്കരിച്ച മോഡലിനെ പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നു. 2016-ൽ ആണ് രണ്ടാം തലമുറ മോഡലിനെ ടൊയോട്ട വിപണിയിൽ അവതരിപ്പിച്ചത്.

ഇന്നോവ ക്രിസ്റ്റയുടെ ഫെയിസ്‌ലിഫ്റ്റ്‌ മോഡലുമായി ടൊയോട്ട എത്തുന്നു

ആഭ്യന്തര വിപണിയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചക്കുന്ന വാഹനത്തിന്റെ ഫെയിസ്‌ലിഫ്റ്റ്‌ പതിപ്പിനെ പുതിയ മലിനീകരണ നിരോധനചട്ടമായ ബിഎസ്-VI നിലവിൽ വരുന്നതിനു മുന്നോടിയായി വിപണിയിലെത്തിക്കാനാണ് സാധ്യത. മൂന്ന് വർഷത്തിലേറെയായി ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ടൊയോട്ട കാറാണ് ഇന്നോവ ക്രിസ്റ്റ.

ഇന്നോവ ക്രിസ്റ്റയുടെ ഫെയിസ്‌ലിഫ്റ്റ്‌ മോഡലുമായി ടൊയോട്ട എത്തുന്നു

ശരാശരി 6,000 യൂണിറ്റ് പ്രതിമാസ വിൽപ്പന നടത്തിയതിന് പേരുകേട്ട ഇന്നോവ വിപണിയിൽ മാന്ദ്യമുണ്ടായിട്ടും വിൽപ്പനയിൽ ആറ് ശതമാനം ഇടിവ് മാത്രമാണുണ്ടായിരിക്കുന്നത്. അടുത്ത തലമുറ ഇന്നോവ അവതരിപ്പിക്കുന്നതുവരെ പുതിയ ഫെയിസ്‌ലിഫ്റ്റ്‌ എം‌പി‌വി വിപണിയിൽ ഭേദപ്പെച്ച വിൽപ്പന പ്രകടനം മുന്നോട്ട് കൊണ്ടുപോകുമെന്ന് ടൊയോട്ട പ്രതീക്ഷിക്കുന്നു.

ഇന്നോവ ക്രിസ്റ്റയുടെ ഫെയിസ്‌ലിഫ്റ്റ്‌ മോഡലുമായി ടൊയോട്ട എത്തുന്നു

ഫെയിസ്‌ലിഫ്റ്റ്‌ പതിപ്പിൽ മിതമായ ഡിസൈൻ മാറ്റങ്ങൾ ഉൾപ്പെടുത്തിയേക്കും. പുതുക്കിയ രൂപകൽപ്പനയിൽ നവീകരിച്ച പൂർണ്ണ എൽഇഡി ഹെഡ്‌ലാമ്പുകൾ ഉൾപ്പെടുത്തിയേക്കും. റേഡിയേറ്റർ ഗ്രില്ലും പരിഷ്ക്കരിച്ചേക്കും. ഇത് വാഹനത്തിന് ഒരു പുതിയ രൂപം നൽകാൻ സഹായിക്കും. പുതുതായി രൂപകൽപ്പന ചെയ്ത ഫോഗ് ലാമ്പുകളും വാഹനത്തിന്റെ ശ്രദ്ധ ആകർഷിച്ചേക്കാം.

ഇന്നോവ ക്രിസ്റ്റയുടെ ഫെയിസ്‌ലിഫ്റ്റ്‌ മോഡലുമായി ടൊയോട്ട എത്തുന്നു

വശങ്ങളിൽ, ഒരു പുതിയ സെറ്റ് അലോയ് വീലുകൾ ഉണ്ടാകും. പിന്നിൽ ബമ്പറും ടെയിൽ ലാമ്പുകളും ചെറുതായി ട്വീക്ക് ചെയ്ത യൂണിറ്റുകളാകാം. പുതുക്കിയ രൂപത്തിന് പുറമേ ഫെയിസ്‌ലിഫ്റ്റ്‌ ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് നിരവധി പുതിയ സുഖസൗകര്യങ്ങളും സൗകര്യങ്ങളും ഉണ്ടായിരിക്കും.

ഇന്നോവ ക്രിസ്റ്റയുടെ ഫെയിസ്‌ലിഫ്റ്റ്‌ മോഡലുമായി ടൊയോട്ട എത്തുന്നു

നിലവിലെ മോഡലിന്റെ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിൽ നിന്ന് വ്യത്യസ്തമായി പുതിയ മോഡലിൽ ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള ഇൻഫോടെയിൻമെന്റ് സിസ്റ്റമാകും കമ്പനി ഉൾപ്പെടുത്തുക.

Most Read: ഹെക്ടറിന്റെ ഐസ്മാർട്ട് സിസ്റ്റത്തിൽ പരിഷ്ക്കരണവുമായി എംജി

ഇന്നോവ ക്രിസ്റ്റയുടെ ഫെയിസ്‌ലിഫ്റ്റ്‌ മോഡലുമായി ടൊയോട്ട എത്തുന്നു

മറ്റ് പരിഷ്ക്കരണങ്ങളിൽ പരമ്പരാഗത ഡീസൽ എഞ്ചിനുപകരം അടുത്ത തലമുറ ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് ഒരു ഹൈബ്രിഡ് സംവിധാനമാണ് നൽകുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിലുള്ള പെട്രോൾ, ഡീസൽ എഞ്ചിനുകൾ ബി‌എസ്‌-VI ന് അനുസർതമായി മുന്നോട്ട് കൊണ്ടുപോയേക്കും.

Most Read: ടാറ്റ, മഹീന്ദ്ര മോഡലുകളെ കൈവിട്ടു; കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാകാന്‍ ഹ്യുണ്ടായി കോന ഇലക്ട്രിക്ക്

ഇന്നോവ ക്രിസ്റ്റയുടെ ഫെയിസ്‌ലിഫ്റ്റ്‌ മോഡലുമായി ടൊയോട്ട എത്തുന്നു

പരിസ്ഥിതി സൗഹാര്‍ദ വാഹനങ്ങൾക്കായി കമ്പനി പ്രവർത്തിക്കുന്നുണ്ട്. ഡീസൽ എഞ്ചിനുകൾ ഹൈബ്രിഡ് യൂണിറ്റ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നത് അതിലേക്കുള്ള ആദ്യ ഘട്ടമാണ്. അതേസമയം, ടൊയോട്ട എംപിവികൾ, എസ്‌യുവികൾ, പിക്കപ്പ് ട്രക്കുകൾ എന്നിവ ഇപ്പോഴും ഡീസൽ എഞ്ചിനുകളെ ആശ്രയിക്കുന്നു. ടൊയോട്ട കഴിഞ്ഞ വർഷം യൂറോപ്പിൽ ഡീസൽ ഉപയോഗിച്ചുള്ള പാസഞ്ചർ വാഹനങ്ങൾ ഘട്ടംഘട്ടമായി ആരംഭിച്ചിരുന്നു.

Most Read: ഡ്രൈവിംഗ് ലൈസൻസിന് ഇനി പുതിയ യൂണിഫോം ഡിസൈൻ

ഇന്നോവ ക്രിസ്റ്റയുടെ ഫെയിസ്‌ലിഫ്റ്റ്‌ മോഡലുമായി ടൊയോട്ട എത്തുന്നു

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ടൊയോട്ട ഒരു ചെറിയ ഇലക്ട്രിക്ക് കാർ വിപണിയിലെത്തിക്കാനും പദ്ധതിയിടുന്നുണ്ട്. ഇത് വരാനിരിക്കുന്ന മാരുതി സുസുക്കിയുടെ ഇലക്ട്രിക്ക് വാഗൺആറിനെ അടിസ്ഥാനമാക്കിയുള്ളതാകും എന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota planning to launch 2020 Innova Crysta facelift. Read more Malayalam
Story first published: Friday, October 25, 2019, 13:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X