ഇന്ത്യയില്‍ 12 പുത്തന്‍ കാറുകള്‍ പുറത്തിറക്കാന്‍ ടൊയോട്ട

ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയൊരു മാറ്റം സൃഷ്ടിക്കാനൊരുങ്ങുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. സുസുക്കിയോടൊപ്പമുള്ള കൂട്ടുകെട്ടില്‍ അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനിടയില്‍ 12 മോഡലുകള്‍ വിപണിയിലെത്തിക്കുവാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്.

വിപണി കയ്യടക്കാന്‍ വീണ്ടും ടൊയോട്ട

2020 ഏപ്രില്‍ ഒന്നോടെ നിലവില്‍ വരുന്ന ബിഎസ് VI നിയന്ത്രണങ്ങള്‍ മൂലം ടൊയോട്ട എറ്റിയോസ് ലിവയുടെ നിര്‍മ്മാണം കമ്പനി നിര്‍ത്തലാക്കുകയാണ്. ഈ സ്ഥാനത്തേക്ക് മാരുതി സുസുക്കി ഡിഎന്‍എ ഉപയോഗിച്ച് 12 ലക്ഷം രൂപയ്ക്ക് കീഴില്‍ വിലമതിക്കുന്ന ആറ് മോഡലുകള്‍ പുറത്തിറക്കാനാണ് ടൊയോട്ടയുടെ തീരുമാനം.

വിപണി കയ്യടക്കാന്‍ വീണ്ടും ടൊയോട്ട

മാരുതി സുസുക്കി ബ്രസയുടെ പരിഷ്‌കരിച്ച പതിപ്പും വാഗണാറിന്റെ ഇലക്ട്രിക്ക് പതിപ്പും ടൊയോട്ട ഉടന്‍ തന്നെ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2021-22 കാലയളവില്‍ സിയാസും 2023 -ല്‍ പുതിയ എര്‍ട്ടിഗയും കമ്പനി വിപണിയിലെത്തിക്കും.

വിപണി കയ്യടക്കാന്‍ വീണ്ടും ടൊയോട്ട

ടൊയോട്ട സുസുക്കി സഖ്യം വിപണിയില്‍ ഇരുകൂട്ടര്‍ക്കും വളരെയധികം നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിക്കും. ഇന്ത്യന്‍ നിരത്തുകള്‍ക്ക് ചേരും വിധം ചെറു കാറുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ പാഠങ്ങള്‍ സുസുക്കിയില്‍ നിന്ന് ടൊയോട്ടക്കും ലഭിക്കും ടൊയോട്ടയുടെ ലോകോത്തര ടെക്‌നോളജി സുസുക്കിക്കും കിട്ടും.

Most Read:ഭയമില്ല, ഡീസല്‍ കാര്‍ വില്‍പ്പന തുടരാന്‍ ഹ്യുണ്ടായി

വിപണി കയ്യടക്കാന്‍ വീണ്ടും ടൊയോട്ട

സുസുക്കിയുമായുള്ള സഖ്യത്തിലൂടെ ഇന്ത്യന്‍ വിപണിയില്‍ വളരെ എളുപ്പത്തിലും കുറഞ്ഞ നിരക്കിലും കൈക്കലാക്കാന്‍ കമ്പനിക്ക് സാധിക്കും. കൂടുതല്‍ പുതുമോഡലുകള്‍ പുറത്തിറക്കുന്നത് വിപണിയിലെ ലാഭം പെട്ടെന്ന് കൊയ്യാനും ടൊയോട്ടയെ സഹായിക്കും.

Most Read:ജൂലായ് മുതല്‍ ഹോണ്ട കാറുകള്‍ക്ക് വില കൂടും

വിപണി കയ്യടക്കാന്‍ വീണ്ടും ടൊയോട്ട

2025 -ഓടെ ഉല്‍പ്പാദനം രണ്ട് മടങ്ങ് അധികമാക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ നാഷ്‌നല്‍ ഹെഡ് ഗൗരവ് വംഗാല്‍ അഭിപ്രായപ്പെടുന്നത്. സുസുക്കിയുമായുള്ള കൂട്ട്‌കെട്ട് ടൊയോട്ടയ്ക്ക് വിപണിയില്‍ കൂടുതല്‍ മോഡലുകള്‍ മാത്രമല്ല സുസുക്കിയുടെ ചില മികവുറ്റ കാറുകളാണ് നല്‍കുന്നത്.

Most Read:2030-ന് ശേഷം വൈദ്യുത വാഹനങ്ങള്‍ മാത്രം: നീതി ആയോഗ്

വിപണി കയ്യടക്കാന്‍ വീണ്ടും ടൊയോട്ട

2018-19 സാമ്പത്തിക വര്‍ഷത്തില്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ 1.5 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. മാര്‍ക്കറ്റ് ഷെയറില്‍ ഒരു ശതമാനം വീഴ്ച്ച സംഭവിച്ചെങ്ങിലും ഇന്നോവയും ഫോര്‍ച്ചൂണറും ലാഭവിഹിതം ബലമായി പിടിക്കാന്‍ സഹായിച്ചു.

വിപണി കയ്യടക്കാന്‍ വീണ്ടും ടൊയോട്ട

സുസുക്കിയില്‍ നിന്ന് കൈവരിച്ച മോഡലുകള്‍ ഇന്ത്യയില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ടൊയോട്ട.

Source: Economic Times

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota To Launch Twelve Products Over The Next Decade — The Invasion Has Begun. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X