ചെറുഎസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ടെയോട്ട

2019 നവംബര്‍ മാസത്തില്‍ ചെറുഎസ്‌യുവിയെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ടൊയോട്ട. ചെറുഎസ്‌യുവികള്‍ക്ക് ആവശ്യക്കാര്‍ കൂടിയതോടെയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളും ഈ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്.

ചെറുഎസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ടെയോട്ട

ടൊയോട്ട റൈസ് എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് അടുത്തിടെ നടന്ന ടോക്കിയോ ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഡായിസുവിന്റെ ചെറുഎസ്‌യുവി റോക്കിയുമായി ഏറെ സാമ്യമുണ്ട്. ആഗോളതലത്തില്‍ വില്‍പനയ്ക്കുള്ള റഷിന്റെ പിന്‍ഗാമിയാണ് പുത്തന്‍ എസ്‌യുവിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചെറുഎസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ടെയോട്ട

നാല് മീറ്ററില്‍ താഴെ നീളമുള്ള കോംമ്പക്ട് എസ്‌യുവിയാണിത്. 3.98 മീറ്ററാണ് വാഹനത്തിന്റെ നീളം. വിപണിയില്‍ ടാറ്റ നെക്‌സണ്‍, മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു എന്നിവയായിരിക്കും ടൊയോട്ട റൈസിന്റെ എതിരാളികള്‍. ഈ വാഹനത്തിന്റെ കണ്‍സെപ്റ്റ് ഡിഎന്‍-ട്രക് എന്ന പേരില്‍ 2017 -ല്‍ അവതരിപ്പിച്ചിരുന്നു.

ചെറുഎസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ടെയോട്ട

മസ്‌കുലര്‍ രൂപകല്‍പ്പനാ ശൈലിയോടെ എത്തുന്ന എസ്‌യുവിയില്‍ വളരെ നേര്‍ത്ത ഗ്രില്ലാണ് നല്‍കിയിട്ടുള്ളത്. റെഡ്-ബ്ലാക്ക് നിറങ്ങളുള്ള എയര്‍ ഡാം, വീതി കുറഞ്ഞ എല്‍ഇഡി ഹെഡ്ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്തെ സവിശേഷതകള്‍.

ചെറുഎസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ടെയോട്ട

ബോഡിക്ക് ചുറ്റിലും നല്‍കിയിട്ടുള്ള ബ്ലാക്ക് ക്ലാഡിങ്ങ്, ടെയില്‍ ലാമ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ക്രോമിയം സ്ട്രിപ്പ്, ഡ്യുവല്‍ ടോണ്‍ റിയര്‍ ബമ്പര്‍, ഫൈവ് സ്പോക്ക് അലോയി വീല്‍, റിയര്‍ ഫോഗ് ലാമ്പ് എന്നിവയും ഈ വാഹനത്തിന്റെ മറ്റ് സവിശേഷതകളാണ്.

ചെറുഎസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ടെയോട്ട

കോക്ക്പിറ്റ് മാതൃകയിലാണ് അകത്തളം. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ ഒരു കണ്‍സോളില്‍ ഒരുക്കിയിരിക്കുന്നു. അതിന് താഴെയായി ഗിയര്‍ ലിവറും മോഡ് ക്രമീകരിക്കുന്ന നോബും നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ മീറ്ററാണ് നല്‍കിയിരിക്കുന്നത്.

ചെറുഎസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ടെയോട്ട

ടൊയോട്ടയുടെ ടിഎന്‍ജി എ പ്ലാറ്റ്‌ഫോം ആധാരമാക്കി ഡായിസു വികസിപ്പിച്ച ഡായിസു ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ (DNGA) ആണ് പുത്തന്‍ വാഹനത്തിന്റെ അടിത്തറ. 3,995 mm നീളവും 1,695 mm ഉയരവും 1,620 mm വീതിയുമുണ്ട് റെയ്‌സിന്. 2,525 mm ആണ് വാഹനത്തിന്റെ ഗ്രൗണ്ട്ക്ലിയറന്‍സ്.

Most Read: ഡീലര്‍ഷിപ്പിന് ഉപഭോക്താവ് നല്‍കിയത് ഒരു ചില്ലറ പണിയല്ല

ചെറുഎസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ടെയോട്ട

98 bhp കരുത്തുള്ള 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലായിരിക്കും വാഹനം വിപണിയില്‍ എത്തുക. ടൂ വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനുകള്‍ ഇതില്‍ ലഭിക്കും. രാജ്യാന്തര വിപണികളില്‍ സുസുക്കി ജിംനിയോടാകും ഈ എസ്‌യുവിയുടെ മത്സരം. എന്നാല്‍ ഈ ചെറുഎസ്‌യുവിയെ ടൊയോട്ട ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തിക്കുമോ എന്ന് വ്യക്തമല്ല.

Most Read: അടിപതറിയ നാല് അടിപൊളി കാറുകൾ

ചെറുഎസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ടെയോട്ട

വാഹനത്തിന്റെ വില സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വിപണിയില്‍ കുറച്ച് പുതിയ വാഹനങ്ങളെയും ബിഎസ് VI എഞ്ചിന്‍ നിലവാരത്തോടു കൂടിയ വാഹനങ്ങളെയും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

Most Read: ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

ചെറുഎസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ടെയോട്ട

സുസുക്കിയോടൊപ്പമുള്ള കൂട്ടുകെട്ടില്‍ അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനിടയില്‍ 12 മോഡലുകള്‍ വിപണിയിലെത്തിക്കുവാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. 2020 ഏപ്രില്‍ ഒന്നോടെ നിലവില്‍ വരുന്ന ബിഎസ് VI നിയന്ത്രണങ്ങള്‍ മൂലം ടൊയോട്ട എറ്റിയോസ് ലിവയുടെ നിര്‍മ്മാണം കമ്പനി നിര്‍ത്തലാക്കുകയാണ്.

ചെറുഎസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ടെയോട്ട

ഈ സ്ഥാനത്തേക്ക് മാരുതി സുസുക്കി ഡിഎന്‍എ ഉപയോഗിച്ച് 12 ലക്ഷം രൂപയ്ക്ക് കീഴില്‍ വിലമതിക്കുന്ന ആറ് മോഡലുകള്‍ പുറത്തിറക്കാനാണ് ടൊയോട്ടയുടെ തീരുമാനം. ടൊയോട്ട സുസുക്കി സഖ്യത്തോടെ വിപണിയില്‍ ഇരുകൂട്ടര്‍ക്കും വളരെയധികം നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Raize Sub-4M SUV Unveiled Ahead Of Debut Next Month. Read more in Malayalam.
Story first published: Monday, October 28, 2019, 18:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X