Just In
Don't Miss
- News
സിംഘുവിൽ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ വെടിവെയ്പ്പെന്ന് റിപ്പോർട്ട്, 3 റൗണ്ട് വെടിയുതിര്‍ത്തതായി കർഷകർ
- Sports
IPL 2021: കോലിപ്പടക്ക് കപ്പ് വേണം, ആദ്യ എതിരാളി രോഹിതിന്റെ മുംബൈ, സമ്പൂര്‍ണ്ണ മത്സരക്രമം
- Movies
ചൂടെണ്ണയില്‍ കടുകിട്ട പോല വന്ന മിഷേല്‍; സേഫ് ഗെയിം കളിക്കുന്ന നോബി ക്യാപ്റ്റനാകുമ്പോള്‍!
- Lifestyle
ലോക വനിതാ ദിനത്തില്‍ അണ്മോഡ ആര്‍ത്തവ അടിവസ്ത്രം അവതരിപ്പിക്കും
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Finance
'ചൂസ് ടു ചലഞ്ച്'... വനിതാ ദിനത്തില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ചലഞ്ച് ഇങ്ങനെ!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കുഞ്ഞൻ എസ്യുവി റൈസിനെ ടൊയോട്ട ജപ്പാനിൽ അവതരിപ്പിച്ചു
ടൊയോട്ട റൈസ് പുതിയ കോംപാക്ട് എസ്യുവി ടൊയോട്ട വിപണിയിലെത്തിച്ചു. 10.94 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ വില. 2017 ഒസാക്ക മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച ഡൈഹത്സു DN ട്രെക്ക് കൺസെപ്റ്റിന്റെ നിർമ്മാണ പതിപ്പാണ് ടൊയോട്ട റൈസ്.

ടൊയോട്ടയുടെ നൂതന TNGA മോഡുലാർ ആർക്കിടെക്ചറുമായി താരതമ്യപ്പെടുത്തുമ്പോൾ താങ്ങാനാവുന്ന ഒരു ഓപ്ഷനാണ് DNGA പ്ലാറ്റ്ഫോമിൽ ടൊയോട്ട റൈസ് ഒരുക്കുന്നത്. ഈ DNGA പ്ലാറ്റ്ഫോം ഏഷ്യൻ വിപണികൾക്ക് പ്രത്യേകിച്ചും അനുയോജ്യമാണ്.

ടൊയോട്ട റൈസ് സബ് കോംപാക്റ്റ് എസ്യുവിക്ക് 3,995 mm നീളവും 1,695 mm വീതിയും 1,620 mm ഉയരവുമുണ്ടാകും. വീൽബേസ് 2,525 mm ആണ്, വാഹനത്തിന് 369 ലിറ്റർ ഡ്യുവൽ ലെവൽ സ്റ്റോറേജ് ലഭിക്കും.

രണ്ടാമത്തെ ലെവൽ ഫ്ലോറിൽ നിന്ന് താഴെയായിട്ടാണ് സ്ഥിതി ചെയ്യുന്നത്. വാഹനത്തിന്റെ 2,525 mm വീൽബേസ് ടൊയോട്ട റൈസിനെ മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ടാറ്റ നെക്സൺ, ഹ്യുണ്ടായി വെന്യു എന്നിവയേക്കാൾ നീളമുള്ളതാക്കുന്നു.

മെഷ് രൂപകൽപ്പനയിലുള്ള ഒരു വലിയ ട്രപസോയിഡൽ ഗ്രില്ലാണ് റൈസിന്റെ മുൻവശത്ത് ഉപയോഗിച്ചിരിക്കുന്നത്. എൽഇഡി ഹെഡ് ലാമ്പുകൾ, ഡിആർഎല്ലുകൾ, ഫോഗ് ലാമ്പുകൾ, റാപ്പ് എറൗണ്ട് ടെയിൽ ലാമ്പുകൾക്ക് എന്നിവ ഇതിലുണ്ട്.

വാഹനത്തിന്റെ പുറംഭാഗത്ത് കുറഞ്ഞ ക്രോം ആവരണം മാത്രമാണ് ലഭിക്കുന്നത്. 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ടൊയോട്ട വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. ഒരു ഫ്ലോട്ടിംഗ് D -പില്ലറും, അടിയിൽ കട്ടിയുള്ള ക്ലാഡിംഗും, റൂഫ് റെയിലുകളും അതോടൊപ്പം പരുക്കൻ ഭാവമുള്ള ബമ്പറുമാണ്.

ടൊയോട്ട റൈസിന്റെ ഇന്റീരിയറുകൾക്ക് ഡാഷ്ബോർഡിലും എസി വെന്റുകളിലും മൂന്ന് സ്പോക്ക് സ്റ്റിയറിംഗ് വീലിലും ബ്രഷ്ഡ് അലുമിനിയം ഫിനിഷ് ലഭിക്കും. ഡ്രൈവർ സെൻട്രിക് സെൻട്രൽ കൺസോൾ, ഫ്രീ സ്റ്റാൻഡിംഗ് 8.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സുഖപ്രദമായ സീറ്റുകൾ എന്നിവയും വാഹനത്തിന് ലഭിക്കും.

കറുത്ത നിറത്തിൽ ഒരുക്കിയിരിക്കുന്ന ടൊയോട്ട റൈസിന്റെ ഇന്റീരിയർ എസി വെന്റുകൾ, ഇന്റീരിയർ ഡോർ ഗ്രാബ് ഹാൻഡിലുകൾ, സെൻട്രൽ കൺസോൾ എന്നിവയിലും ക്രോം ഘടകങ്ങൾ നൽകിയിരിക്കുന്നത് എസ്യുവിയുടെ ആകർഷകത വർദ്ധിപ്പിക്കുന്നു.

ടൊയോട്ട റൈസിലെ 1.0 ലിറ്റർ മൂന്ന് സിലിണ്ടർ, 12 വാൽവ്, ടർബോ പെട്രോൾ എഞ്ചിൻ 6,000 rpm -ൽ 98 bhp കരുത്തും, CVT യൂണിറ്റുമായി ഇണചേർന്ന 2,400-4,000 rpm -ൽ 140.2 Nm torque എന്നിവ നൽകുന്നു.

അടുത്തഘട്ടത്തിൽ വാഹനത്തിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും ചേർക്കാൻ കഴിയും. 2WD പതിപ്പുകൾക്ക് ഒരു ലിറ്ററിൽ 18.6 കിലോമീറ്റർ മൈലേജ് പറയുമ്പോൾ 4WD ഓപ്ഷന് ലിറ്ററിന് 17.4 ആയി മൈലേജ് കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
Most Read: മഹീന്ദ്ര മറാസോയെ അടിസ്ഥാനമാക്കി ഫോർഡ് എംപിവി ഒരുങ്ങുന്നു

X, XS, G, Z എന്നീ നാല് വകഭേകങ്ങളിലാണ് ടൊയോട്ട റൈസ് വാഗ്ദാനം ചെയ്യുന്നത്. ഈ ഓഫറുകളിൽ ഓരോന്നിനും 2WD, 4WD ഓപ്ഷനുകളുണ്ട്. 2WD ഓപ്ഷനുകളിൽ X പതിപ്പിന് 1,679,000 യെൻ (10.94 ലക്ഷം രൂപ), XS -ന് 1,745,000 യെൻ (11.13 ലക്ഷം രൂപ), G പതിപ്പിന് 1,895,000 യെൻ (12.35 ലക്ഷം രൂപ). ഏറഅറവും ഉയർന്ന പതിപ്പായ Z പതിപ്പിന് 2,060,000 യെൻ (13.42 ലക്ഷം രൂപ) വിലയുണ്ട്.
Most Read: NCAP ടെസ്റ്റുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ

ടൊയോട്ട റൈസ് 4 WD ഓപ്ഷനുകളുടെ വില X പതിപ്പിന് 1,918,800 യെൻ (12.5 ലക്ഷം രൂപ), XS പതിപ്പിന് 1,984,800 യെൻ (12.93 ലക്ഷം രൂപ), G പതിപ്പിന് 2,133,700 യെൻ (13.9 ലക്ഷം രൂപ). ഉയർന്ന Z പതിപ്പിന് 2,282,200 യെൻ (14.87 ലക്ഷം രൂപ) ആണ് വില.
Most Read: 2019 ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ടൊയോട്ട

ടൊയോട്ട വിൽപ്പന ഇല്ലാത്ത തിരഞ്ഞെടുത്ത വിപണികളിൽ റൈസ് ഡൈഹത്സു റോക്കിയായി വിൽക്കും. ഏഷ്യയിലെ വളർന്നുവരുന്ന വിപണികൾക്കാണ് എസ്യുവി നിർമ്മിച്ചിരിക്കുന്നത്. വാഹനം ഇന്ത്യൻ വിപണിക്ക് ലഭിക്കുമോ ഇല്ലയോ എന്ന് ടൊയോട്ട ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല.