സിയാസിനെയും എര്‍ട്ടിഗയെയും ടൊയോട്ട നിര്‍മ്മിക്കും

ടെയോട്ടയും സുസുക്കിയും കൈകോര്‍ക്കുന്നു എന്ന വാര്‍ത്ത മുമ്പ് നമ്മള്‍ കേട്ടതാണ്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം 2017 -ല്‍ തന്നെ ഇരു കമ്പനികളും ശരിവെച്ചിരിന്നെങ്കിലും ഏതൊക്കെ മോഡലുകളെയാണ് റീ ബാഡ്ജ് ചെയ്യുകയെന്നതിനെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ലായിരുന്നു. എന്നാലിപ്പോള്‍ തങ്ങളുടെ ബാഡ്ജിലെത്തുന്ന മാരുതി സുസുക്കി മോഡലുകള്‍ ഏതൊക്കെയാണെന്ന് ടൊയോട്ട വെളിപ്പെടുത്തിയിരിക്കുകയാണ്.

സിയാസിനെയും എര്‍ട്ടിഗയെയും ടൊയോട്ട നിര്‍മ്മിക്കും

സിയാസും എര്‍ട്ടിഗയുമായിരിക്കും ടൊയോട്ട ബാഡ്ജിലെത്തുന്ന മാരുതി സുസുക്കി മോഡലുകള്‍. മുമ്പ് ബലെനോയെയും വിറ്റാര ബ്രെസ്സയെയും ടൊയോട്ടയ്ക്കായി ഇന്ത്യയില്‍ മാരുതി സപ്ലൈ ചെയ്യുമെന്ന വാര്‍ത്തകളുണ്ടായിരുന്നു.

സിയാസിനെയും എര്‍ട്ടിഗയെയും ടൊയോട്ട നിര്‍മ്മിക്കും

എന്നാല്‍ ഈ പ്രീമിയം ഹാച്ച്ബാക്കും എസ്‌യുവിയും നിലവില്‍ ആഫ്രിക്കന്‍ വിപണികളില്‍ മാത്രമെ പങ്ക് വയ്ക്കുകയുള്ളൂവെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്.

Most Read:കാണാന്‍ കൊള്ളാം, ഹാരിയര്‍ മോഡിഫിക്കേഷന് കൈയ്യടിച്ച് ടാറ്റ

സിയാസിനെയും എര്‍ട്ടിഗയെയും ടൊയോട്ട നിര്‍മ്മിക്കും

അടുത്ത ഘട്ടത്തിലായിരിക്കും വിറ്റാര ബ്രെസ്സയുടെ നിര്‍മ്മാണം ഇന്ത്യയില്‍ ടൊയോട്ട ആരംഭിക്കുക . 2022 -ല്‍ ആയിരിക്കും ടൊയോട്ട ബാഡ്ജിലെത്തുന്ന വിറ്റാര ബ്രെസ്സയുടെ നിര്‍മ്മാണത്തിന് ഇന്ത്യയില്‍ കമ്പനി തുടക്കം കുറിക്കുക.

സിയാസിനെയും എര്‍ട്ടിഗയെയും ടൊയോട്ട നിര്‍മ്മിക്കും

ആഗോള വിപണിയില്‍ ടൊയോട്ടയുടെ ഹൈബ്രിഡ് സംവിധാനം സുസുക്കിയ്ക്ക് നല്‍കാനും തീരുമാനമായിട്ടുണ്ട്. കൂടാതെ ഇന്ത്യയില്‍ തങ്ങളുടെ ഹൈബ്രിഡ് ഇലക്ട്രിക്ക് വെഹിക്കിള്‍ (HEV) സാങ്കേതികതയും ടൊയോട്ട മാരുതി സുസുക്കിയ്ക്ക് നല്‍കും.

സിയാസിനെയും എര്‍ട്ടിഗയെയും ടൊയോട്ട നിര്‍മ്മിക്കും

മാത്രമല്ല HEV സംവിധാനത്തിനാവശ്യമായ എഞ്ചിന്‍, ബാറ്ററി മുതലായവ പ്രാദേശികമായി സമാഹരിക്കാനും ടൊയോട്ട തീരുമാനിച്ചിട്ടുണ്ട്. ഈ കൂട്ടുകെട്ടിലൂടെ ഇലക്ട്രിക്ക് വാഹന രംഗത്ത് ചുവടുറപ്പിക്കാന്‍ മാരുതി സുസുക്കിയ്ക്കും കോമ്പാക്റ്റ് വാഹന രംഗത്ത് സാന്നിധ്യമാവാന്‍ ടൊയോട്ടയ്ക്കും സാധിക്കും.

സിയാസിനെയും എര്‍ട്ടിഗയെയും ടൊയോട്ട നിര്‍മ്മിക്കും

ടൊയോട്ട ബാഡ്ജില്‍ ഒരുങ്ങുന്ന സിയാസിന്റെയും എര്‍ട്ടിഗയുടെയും വിപണി അരങ്ങേറ്റം എന്നായിരിക്കുമെന്നത് വ്യക്തമല്ലെങ്കിലും അടുത്ത വര്‍ഷം തന്നെ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Most Read:ഫോര്‍ഡ് മസ്താംഗായി മാറിയ കോണ്ടസ - വീഡിയോ

സിയാസിനെയും എര്‍ട്ടിഗയെയും ടൊയോട്ട നിര്‍മ്മിക്കും

നിലവില്‍ 1.5 ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ എര്‍ട്ടിഗയെയും സിയാസിനെയും ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നതിന്റെ തിരക്കിലാണ് മാരുതി സുസുക്കി. വിപണിയില്‍ സിയാസിന് സമാനമായുള്ള ഇടത്തരം സെഡാനായ യാരിസ് ടൊയോട്ടയ്ക്കുണ്ടെന്നുള്ളതും നോക്കിക്കാണേണ്ട കാര്യമാണ്.

സിയാസിനെയും എര്‍ട്ടിഗയെയും ടൊയോട്ട നിര്‍മ്മിക്കും

മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമുള്ള സെഡാനാണ് മാരുതി സിയാസ്. ടൊയോട്ട ബാഡ്ജില്‍ ഒരുങ്ങുന്ന സിയാസില്‍ പുതിയ ഹൈബ്രിഡ് സംവിധാനങ്ങള്‍ കമ്പനി നല്‍കുമോ എന്നത് വരും നാളുകളിലറിയാം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
toyota to be re-badging maruti ciaz and ertiga: read in malayalam
Story first published: Wednesday, March 20, 2019, 18:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X