ബേബി ഫോര്‍ച്യൂണറായി ടൊയോട്ട റഷ് ഇന്ത്യയിലേക്ക്

ടൊയോട്ട റഷ് ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഫിലിപ്പീന്‍സ്, തായ്‌ലാന്‍ഡ് തുടങ്ങിയ ഏഷ്യന്‍ വിപണികളിലുള്ള റഷിനെ ടൊയോട്ട ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. പല രാജ്യാന്തര വിപണികളിലും ബേബി ഫോര്‍ച്യൂണറെന്ന പേരിലാണ് റഷ് അറിയപ്പെടുന്നത്. ജാപ്പനീസ് കമ്പനി ഡായിസുവുമായുള്ള സഹകരണം മുന്‍നിര്‍ത്തി ടൊയോട്ട റീബാഡ്ജ് ചെയ്ത് അവതരിപ്പിക്കുന്ന ടെറിയോസ് എസ്‌യുവിയാണ് റഷ്.

ബേബി ഫോര്‍ച്യൂണറായി ടൊയോട്ട റഷ് ഇന്ത്യയിലേക്ക്

ജാപ്പനീസ് കമ്പനി ഡായിസുവുമായുള്ള സഹകരണം മുന്‍നിര്‍ത്തി ടൊയോട്ട റീബാഡ്ജ് ചെയ്ത് അവതരിപ്പിക്കുന്ന ടെറിയോസ് എസ്‌യുവിയാണ് റഷ്. 2017 നവംബറില്‍ റഷിനെ ടൊയോട്ട ഏറ്റവുമൊടുവില്‍ പുതുക്കി. കമ്പനിയുടെ TNGA (ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ച്ചര്‍) പ്ലാറ്റ്‌ഫോം റഷിന് അടിത്തറ പാകുന്നു.

ബേബി ഫോര്‍ച്യൂണറായി ടൊയോട്ട റഷ് ഇന്ത്യയിലേക്ക്

അടുത്തവര്‍ഷം ഹ്യുണ്ടായി അവതരിപ്പിക്കാനിരിക്കുന്ന പുതുതലമുറ ക്രെറ്റയില്‍ നോട്ടമിട്ടാകും ടൊയോട്ട റഷ് ഇങ്ങെത്തുക. നിസാന്‍ കിക്ക്‌സ്, ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV500, ജീപ്പ് കോമ്പസ് എസ്‌യുവികളുമായും ടൊയോട്ട റഷ് കൊമ്പുകോര്‍ക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏഴു സീറ്റര്‍ റഷ് എസ്‌യുവിയാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വരിക.

ബേബി ഫോര്‍ച്യൂണറായി ടൊയോട്ട റഷ് ഇന്ത്യയിലേക്ക്

രാജ്യാന്തര വിപണിയില്‍ ടൊയോട്ട വില്‍ക്കുന്ന റഷിന് 4,435 mm നീളവും 1,695 mm വീതിയും 1,705 mm ഉയരവുമുണ്ട്. 2,685 mm ആണ് എസ്‌യുവിയുടെ വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 220 mm. എതിരാളികളുടെ കാര്യമെടുത്താല്‍ നിലവില്‍ 200 mm ആണ് മഹീന്ദ്ര XUV500 -യുടെ ഗ്രൗണ്ട് ക്ലിയറന്‍സ്; റഷിനെക്കാള്‍ 20 mm കുറവ്. എന്നാല്‍ നീളത്തിലും വീതിയിലും ഉയരത്തിലും XUV500 മുന്നില്‍ നില്‍ക്കും.

ബേബി ഫോര്‍ച്യൂണറായി ടൊയോട്ട റഷ് ഇന്ത്യയിലേക്ക്

ഇപ്പോള്‍ വില്‍പ്പനയിലുള്ള ഹ്യുണ്ടായി ക്രെറ്റയും ആകരയളവിലും വീല്‍ബേസിലും റഷിന് പിന്നിലാണ്. പക്ഷെ പുതുതലമുറ ക്രെറ്റയില്‍ ചിത്രം മാറും. 1.5 ലിറ്റര്‍ ഡ്യൂവല്‍ VVT-i നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ടൊയോട്ട റഷില്‍ തുടിക്കുന്നത്. എഞ്ചിന്‍ 6,000 rpm -ല്‍ 105 bhp കരുത്തും 4,200 rpm -ല്‍ 136 Nm torque ഉം സൃഷ്ടിക്കാന്‍ പ്രാപ്തമാണ്.

ബേബി ഫോര്‍ച്യൂണറായി ടൊയോട്ട റഷ് ഇന്ത്യയിലേക്ക്

അഞ്ചു സ്പീഡാണ് എസ്‌യുവിയിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് തിരഞ്ഞെടുക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. റഷിന്റെ പിന്‍ ചക്രങ്ങളിലേക്കാണ് എഞ്ചിന്‍ കരുത്തെത്തുക. ഇന്ത്യയില്‍ യാരിസ് സെഡാന്റെ എഞ്ചിനെ റഷിനായി കടമെടുക്കാനായിരിക്കും ടൊയോട്ട ശ്രമിക്കുക.

Most Read: ക്യാന്റീന്‍ ഡിസ്‌കൗണ്ട്‌ തീരും മുന്‍പേ ജീപ്പ് കോമ്പസ് വാങ്ങി നാവികസേനാ മേധാവി

ബേബി ഫോര്‍ച്യൂണറായി ടൊയോട്ട റഷ് ഇന്ത്യയിലേക്ക്

105 bhp കരുത്തും 140 Nm torque ഉം കുറിക്കാന്‍ യാരിസിലെ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് ശേഷിയുണ്ട്. ശ്രേണിയില്‍ വര്‍ധിച്ചുവരുന്ന മത്സരം കണക്കിലെടുത്ത് സൗകര്യങ്ങളിലും സംവിധാനങ്ങളിലും റഷ് ധാരാളിത്തം പുലര്‍ത്തുമെന്ന് പ്രതീക്ഷിക്കാം.

Most Read: സ്വിഫ്റ്റിനെക്കാളും സുരക്ഷയുണ്ട് ഇഗ്നിസിന്, ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

ബേബി ഫോര്‍ച്യൂണറായി ടൊയോട്ട റഷ് ഇന്ത്യയിലേക്ക്

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍, 17 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകള്‍, കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, 7.0 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം തുടങ്ങിയ വിശേഷങ്ങള്‍ റഷിന്റെ രാജ്യാന്തര പതിപ്പില്‍ കാണാം.

Most Read: ജീപ്പ് റാംഗ്ലര്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി, സുരക്ഷ വെറും ഒരു സ്റ്റാര്‍

ബേബി ഫോര്‍ച്യൂണറായി ടൊയോട്ട റഷ് ഇന്ത്യയിലേക്ക്

ആറു എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ സജ്ജീകരണങ്ങള്‍ എസ്‌യുവിയില്‍ സുരക്ഷ ഉറപ്പുവരുത്തും. ഏകദേശം 13 ലക്ഷം രൂപയോളം ടൊയോട്ട റഷിന് വിപണിയില്‍ വില പ്രതീക്ഷിക്കാം.

Source: Car Blog India

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota To Launch Rush SUV In India: Report. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X