വില്‍പ്പന ഇടറി ടൊയോട്ടയും, വിപണിയില്‍ പ്രതിസന്ധി രൂക്ഷം

ഇന്ത്യന്‍ വാഹന വിപണി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഭൂരിപക്ഷം നിര്‍മ്മാതാക്കളുടെയും വില്‍പ്പന ഇടിഞ്ഞു. ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ചിത്രവും വ്യത്യസ്തമല്ല. ഏഴു ശതമാനം വില്‍പ്പന ഇടിവോടെയാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ മെയ് മാസം പിന്നിട്ടത്.

വില്‍പ്പന ഇടറി ടൊയോട്ടയും, വിപണിയില്‍ പ്രതിസന്ധി രൂക്ഷം

പോയമാസം 12,138 യൂണിറ്റുകള്‍ കമ്പനി ഇന്ത്യയില്‍ വിറ്റു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 13,113 യൂണിറ്റുകളുടെ വില്‍പ്പന ടൊയോട്ടയ്ക്കുണ്ടായിരുന്നു. മൊത്തം വില്‍പ്പന കുറഞ്ഞെങ്കിലും എത്തിയോസ് കാറുകളുടെ കയറ്റുമതിയില്‍ ഇക്കുറി വര്‍ധനവുണ്ടായി. 827 യൂണിറ്റുകളില്‍ നിന്നും 928 യൂണിറ്റുകളായാണ് എത്തിയോസിന്റെ കയറ്റുമതി കൂടിയത്.

വില്‍പ്പന ഇടറി ടൊയോട്ടയും, വിപണിയില്‍ പ്രതിസന്ധി രൂക്ഷം

ഏപ്രിലില്‍ 22 ശതമാനം വില്‍പ്പന ഇടിവ് നേരിട്ട സാഹചര്യത്തില്‍ കഴിഞ്ഞമാസം ടൊയോട്ട നില മെച്ചപ്പെടുത്തിയെന്നുവേണം പറയാന്‍. ഇന്ത്യയില്‍ മാരുതി സുസുക്കിയുമായി സഹകരിച്ച വില്‍പ്പന തന്ത്രം പുനരാവിഷ്‌കരിക്കാനുള്ള പുറപ്പാടിലാണ് ടൊയോട്ട. ജൂണ്‍ ആറിന് മാരുതിയുടെ ബലെനോയെ ഗ്ലാന്‍സെന്ന പേരില്‍ ടൊയോട്ട വിപണിയിലെത്തിക്കും.

വില്‍പ്പന ഇടറി ടൊയോട്ടയും, വിപണിയില്‍ പ്രതിസന്ധി രൂക്ഷം

കഴിഞ്ഞമാസം 2,302 ഗ്ലാന്‍സ യൂണിറ്റുകളാണ് ടൊയോട്ടയ്ക്കായി മാരുതി നിര്‍മ്മിച്ചു നല്‍കിയത്. ഏപ്രിലിലും മുന്നൂറില്‍പ്പരം ഗ്ലാന്‍സ യൂണിറ്റുകള്‍ മാരുതി കൈമാറിയിരുന്നു. പ്രീമിയം ഹാച്ച്ബാക്ക് നിരയില്‍ വലിയ ചിലവില്ലാതെ കടന്നുകയറാനുള്ള അവസരമാണ് സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ ടൊയോട്ടയ്ക്ക് കൈവന്നിരിക്കുന്നത്.

Most Read: മാരുതി വില്‍പ്പന വീണ്ടും കൂപ്പുകുത്തി, നിസഹായരായി ബ്രെസ്സയും എര്‍ട്ടിഗയും

വില്‍പ്പന ഇടറി ടൊയോട്ടയും, വിപണിയില്‍ പ്രതിസന്ധി രൂക്ഷം

നിലവില്‍ രാജ്യമെങ്ങുമുള്ള ടൊയോട്ട ഡീലര്‍ഷിപ്പുകള്‍ ഗ്ലാന്‍സയുടെ പ്രീബുക്കിങ് സ്വീകരിക്കുന്നുണ്ട്. ഗ്ലാന്‍സ കൊണ്ടുമാത്രം മാരുതിയും ടൊയോട്ടയും തമ്മിലുള്ള സഹകരണം അവസാനിക്കില്ല. മാരുതി നിരയില്‍ നിന്നും സിയാസ്, എര്‍ട്ടിഗ, ബ്രെസ്സ മോഡലുകളെ ടൊയോട്ട വഴിയെ കടമെടുക്കും.

Most Read: ടൊയോട്ട ഫോര്‍ച്യൂണറിന്റെ വിപണി കൈയ്യേറാന്‍ എംജി, മാക്‌സസ് D90 ഒരുങ്ങുന്നു

വില്‍പ്പന ഇടറി ടൊയോട്ടയും, വിപണിയില്‍ പ്രതിസന്ധി രൂക്ഷം

പകരം കൊറോള ആള്‍ട്ടിസിനെ ഇങ്ങോട്ടു വാങ്ങാനാണ് മാരുതിയുടെ തീരുമാനം. പക്ഷെ ഭാരത് സ്റ്റേജ് VI നിയന്ത്രണങ്ങള്‍ കര്‍ശനമാവുന്ന പശ്ചാത്തലത്തില്‍ പുതുതലമുറ കൊറോള ആള്‍ട്ടിസിനെ ഇന്ത്യയില്‍ അവതരിപ്പിക്കേണ്ടെന്നാണ് ടൊയോട്ടയുടെ ഇപ്പോഴുള്ള തീരുമാനം.

Most Read: ബെന്‍സിനെ വെല്ലുന്ന ആഢംബര കാറുകളുമായി ഹ്യുണ്ടായി, ജെനിസിസ് ഇന്ത്യയിലേക്ക്

വില്‍പ്പന ഇടറി ടൊയോട്ടയും, വിപണിയില്‍ പ്രതിസന്ധി രൂക്ഷം

മാത്രമല്ല, അടുത്തകാലത്തായി D സെഗ്മന്റ് സെഡാനുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ കുറവാണുതാനും. നിലവില്‍ എസ്‌യുവികള്‍ക്കാണ് വിപണിയില്‍ ഡിമാന്‍ഡ്. ഇതിന്‍പ്രകാരം മാരുതി മാറി ചിന്തിക്കുമോയെന്ന കാര്യം വിപണി ഉറ്റുനോക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota May Sales 2019. Read in Malayalam.
Story first published: Saturday, June 1, 2019, 20:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X