Just In
- 35 min ago
XUV500 എസ്യുവിയുടെ ബേസ് മോഡലിനായുള്ള ബുക്കിംഗ് താൽക്കാലികമായി നിർത്തലാക്കി മഹീന്ദ്ര
- 59 min ago
ബിഎസ് VI എക്സ്പള്‍സ് 200T-യുടെ അവതരണത്തിനൊരുങ്ങി ഹീറോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 1 hr ago
പുറംമോടി പോലെ തന്നെ അകത്തളവും ഗംഭീരം, കുഷാഖിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് സ്കോഡ
- 1 hr ago
ഓട്ടോമാറ്റിക് കാർ കൂടുതൽ താങ്ങാനാവുന്ന വിലയിൽ; ടിയാഗോ XTA AMT അവതരിപ്പിച്ച് ടാറ്റ
Don't Miss
- News
ഗ്യാസിന് 3 മാസം കൊണ്ട് വര്‍ധിച്ചത് 225 രൂപ, സബ്സിഡി ഇല്ല; കേന്ദ്രത്തിന്റെ പകല്‍ കൊള്ളയെന്ന് സിപിഎം
- Movies
സായ് റിയലാണ്, ചെറുപ്പം മുതലേ കുടുംബത്തിന്റെ ഭാരം തലയിലെടുത്തവന്; അമ്മ പറയുന്നു
- Sports
IND vs ENG: വിക്കറ്റിന് മുന്നില്‍ റൂട്ട് ക്ലിയറല്ല, ഇത് അഞ്ചാം തവണ, നാണക്കേടിന്റെ പട്ടികയില്‍
- Finance
ഇപിഎഫ് പിന്‍വലിക്കുന്നതില്‍ നിയന്ത്രണം വരുന്നു; പലിശ നിരക്കില്‍ മാറ്റമുണ്ടായേക്കില്ല
- Lifestyle
ഭാരതരത്നം ലഭിച്ച 5 ഇന്ത്യന്‍ വനിതകള്‍
- Travel
നാട്ടിലെ ചൂടില്‍നിന്നും കോടമഞ്ഞിന്റെ സ്വര്‍ഗ്ഗത്തിലേക്കൊരു യാത്ര പോയാലോ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുറത്തിറങ്ങും മുമ്പ് ടൊയോട്ട വെൽഫെയർ ഡീലർഷിപ്പുകളിൽ എത്തി
ജാപ്പനീസ് ഓട്ടോ ഭീമന്റെ ഇന്ത്യൻ അനുബന്ധ സ്ഥാപനമായ ടൊയോട്ട കിർലോസ്കർ മോട്ടോർ (TKM) അടുത്തിടെ പുറത്തിറങ്ങിയ മെർസിഡീസ് V -ക്ലാസിന് എതിരാളിയായി ഉയർന്ന നിലവാരമുള്ള എംപിവി പുറത്തിറക്കാനുള്ള ശ്രമത്തിലാണ്.

ടൊയോട്ട വെൽഫെയർ എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ മോഡൽ അടുത്തിടെ രാജ്യത്തെ പൊതു റോഡുകളിൽ പരീക്ഷണയോട്ടം നടത്തിയിരുന്നു.

പൊതുജനങ്ങളുടെ പ്രതികരണം അറിയുന്നതിനും വാഹനം വിപണിയിലെത്തുന്നതിനറെ സൂചനകൾ നൽകുന്നതിനും പുതിയ എംപിവി ഇതിനകം നിർമ്മാതാക്കൾ ചില സ്വകാര്യ പരിപാടികളിൽ പ്രദർശിപ്പിച്ചിരുന്നു.

ടൊയോട്ട വെൽഫെയർ CBU യൂണിറ്റായിട്ടാണ് രാജ്യത്ത് എത്തുന്നത്, നിർമ്മാതാക്കളുടെ വാഹന നിരയിലെ ഏറ്റവും ചെലവേറിയ എംപിവി ആയിരിക്കുമിത്.

ടൊയോട്ടയുടെ ‘എക്സിക്യൂട്ടീവ് ലോഞ്ച്' പാക്കേജിനൊപ്പം പുതിയ മോഡൽ ലഭ്യമാകും. ഇലക്ട്രിക് ടെയിൽഗേറ്റ്, സ്ലൈഡിംഗ് ഡോറുകൾ, ഡ്യുവൽ സൺറൂഫുകൾ, മൂന്ന്-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൂഡ് ലൈറ്റിംഗ്, വ്യക്തിഗത ട്രേ ടേബിളുകൾ എന്നിവ വാഹനത്തിൽ ഒരുക്കിയിരിക്കുന്നു.

രണ്ടാമത്തെ നിരയിൽ രണ്ട് വലിയ സോഫ പോലുള്ള ക്യാപ്റ്റൻ സീറ്റുകളാണ് ടൊയോട്ട നൽകിയിരിക്കുന്നത്. ഇവ കൂടുതൽ സുഖപ്രദമായ അനുഭവം വാഗ്ദാനം ചെയ്യുന്നു.

വെൽഫെയർ എംപിവിക്ക് 7.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനത്തോടെയാണ് എത്തുന്നത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ സ്മാർട്ട്പ്ലേ കണക്റ്റിവിറ്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

പുതിയ എംപിവി പിൻനിര യാത്രക്കാർക്ക് 10.2 ഇഞ്ച് സ്ക്രീനുകൾ വാഗ്ദാനം ചെയ്യുന്നു എന്ന ടൊയോട്ട വെൽഫയറിന്റെ ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.

ടൊയോട്ട വെൽഫെയർ ഒരു പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡ് പവർട്രെയിൻ യൂണിറ്റോടെയാവും ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 2.5 ലിറ്റർ പെട്രോൾ എഞ്ചിനോടൊപ്പം ഇലക്ട്രിക് മോട്ടോർ വാഹനത്തിലുണ്ട്.
Most Read: V ക്ലാസ് ആഢംബര എംപിവിയുടെ എലൈറ്റ് പതിപ്പ് പുറത്തിറക്കി മെർസിഡീസ്

തടസ്സമില്ലാത്ത മികച്ച പ്രകടനം ലഭിക്കുന്നതിന് CVT ഗിയർബോക്സുമായിട്ടാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. പെട്രോൾ, ഇലക്ട്രിക് മോടോടറുകൾ ചേർന്ന് 197 bhp പരമാവധി കരുത്ത് ഉത്പാദിപ്പിക്കുന്നു. ലെക്സസ് NX 400h ൽ ഉപയോഗിക്കുന്ന അതേ പവർട്രെയിനാണിത്.
Most Read: ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ എംപിവികൾ

ഇന്ത്യൻ വിപണിയിൽ ടൊയോട്ട വെൽഫെയർ മെർസിഡീസ് V-ക്ലാസ് പോലുള്ളവയുമായി കൊമ്പുകൾ പൂട്ടുന്നു. 2020 ഓട്ടോ എക്സ്പോയിൽ പുതിയ മോഡൽ ടൊയോട്ട പുറത്തിറക്കും.
Most Read: സ്കോഡ കാമിക്ക് എസ്യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഏകദേശം 79 ലക്ഷം രൂപയാവും വാഹനത്തിന്റെ എക്സ്-ഷോറൂം വില. തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ വാഹനം ഇതിനോടകം തന്നെ എത്തിയെന്നും, പുതിയ മോഡലിന്റെ അനൗദ്യോഗിക ബുക്കിങ് ഇതിനകം ആരംഭിച്ചതായി ചില മുൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Source: Team BHP