വിറ്റാര ബ്രെസ്സയുമായി ടൊയോട്ട വരുന്നു

കാര്‍ വിപണനത്തിനും സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനുമായി ജാപ്പനീസ് വാഹന നിര്‍മ്മാതക്കളായ ടൊയോട്ടയും സുസുക്കിയും കൈകോര്‍ത്തത് അടുത്തിടെയാണ്. ഇന്ത്യയില്‍ ഈ രണ്ട് ബ്രാന്‍ഡുകളും ഇവരുടെ പ്രമുഖ വാഹനങ്ങള്‍ റീ ബാഡ്ജ് ചെയ്ത് വില്‍പ്പനയ്‌ക്കെത്തിക്കുന്നതായിരിക്കും.

ടൊയോട്ട വിറ്റാര ബ്രെസ്സ

ഈ കൂട്ടുകെട്ടില്‍ എത്തുന്ന ആദ്യ കാര്‍ ബലെനോ ആയിരിക്കുമെന്ന് ടൊയോട്ട ഇതിനകം തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞതാണ്. എന്നാലിപ്പോള്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്, ടൊയോട്ട ബാഡ്ജ് അണിയാന്‍ പോവുന്ന അടുത്ത കാര്‍ ബ്രെസ്സ ആയിരിക്കുമെന്നാണ്. 2020-21 ല്‍ ഇത് ഇന്ത്യന്‍ നിരത്തുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടൊയോട്ട വിറ്റാര ബ്രെസ്സ

എന്നാല്‍ വളരെ ചെറിയ മാറ്റങ്ങള്‍ മാത്രമെ റീ ബാഡ്ജ്ഡ് മോഡലുകളില്‍ ഉണ്ടാവാന്‍ സാധ്യതയുള്ളൂ എന്നാണ് ഇരു കമ്പനികളും പറയുന്നത്. അതുകൊണ്ട് തന്നെ ഒറിജിനല്‍ മാരുതി എസ്‌യുവിയും ടൊയോട്ട ബ്രെസ്സയും തമ്മിലെ രൂപഘടനയ്ക്ക് കാര്യമായ വ്യത്യാസം വരാന്‍ സാധ്യതയില്ല. എക്സ്റ്റീരിയറിലായിരിക്കും ടൊയോട്ട ബ്രെസ്സയ്ക്ക് കമ്പനി മാറ്റങ്ങള്‍ നല്‍കാന്‍ സാധ്യത. പരിഷ്‌ക്കരിച്ച ബമ്പര്‍, ഗ്രില്ലുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നിവയില്‍ മുഖ്യ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ബോണറ്റിന് താഴെയായി ടൊയോട്ട ബാഡ്ജും പുത്തന്‍ ബ്രെസ്സയിലുണ്ടാവും. 1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എഞ്ചിനായിരിക്കും റീ ബാഡ്ജ് ചെയ്ത ബ്രെസ്സയിലുണ്ടാവുക.

ടൊയോട്ട വിറ്റാര ബ്രെസ്സ

പ്രധാനമായും ചെലവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ആയിരിക്കും പുത്തന്‍ ബ്രെസ്സയെ ടൊയോട്ട വിപണിയിലെത്തിക്കുന്നത്. നിലവിലെ എഞ്ചിനില്‍ നിന്ന് ചെറിയ രീതിയിലുള്ള പരിഷ്‌ക്കരണമായിരിക്കും ടൊയോട്ട ബാഡ്ജില്‍ വരുന്ന ബ്രെസ്സയക്കുണ്ടാവുക. ഗിയര്‍ബോക്‌സ് നിലവിലുള്ളത് തന്നെ ആയിരിക്കും. സുസുക്കിയുമായുള്ള കൂട്ടുകെട്ടില്‍ പ്രധാനമായും ടൊയോട്ട ലക്ഷ്യം വയ്ക്കുന്നതെന്തെന്നാല്‍ ചെലവ് കുറഞ്ഞ വാഹന ശ്രേണിയിലേക്കുള്ള ചുവട് വയ്പ്പാണ്. വൈകാതെ തന്നെ ടൊയോട്ടയുടെ പ്രമുഖ കൊറോള സെഡാന്‍ വാഹനങ്ങള്‍ മാരുതി ബാഡ്ജിലും എത്തുമെന്ന് പ്രതീക്ഷിക്കാം.

Source: Autocar India

Most Read Articles

Malayalam
English summary
Toyota To Launch Re-badged Maruti Vitara Brezza in 2020-21: read in malayalm
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X