ഹ്യുണ്ടായി എലൈറ്റ് i20 -യുടെ വിലയ്ക്ക് ടൊയോട്ട യാരിസ് ഓട്ടോമാറ്റിക്, അറിയേണ്ടതെല്ലാം

കഴിഞ്ഞവര്‍ഷം മെയ്മാസമാണ് യാരിസുമായി ടൊയോട്ട ഇന്ത്യയില്‍ ചുവടുറപ്പിച്ചത്. സി സെഗ്മന്റ് സെഡാന്‍ നിരയില്‍ ടൊയോട്ട കൊണ്ടുവന്ന ആദ്യ മോഡല്‍. തുടക്കത്തില്‍ ഉപഭോക്താക്കളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ യാരിസിന് കഴിഞ്ഞെങ്കിലും ഇപ്പോള്‍ ദയനീയമാണ് കാറിന്റെ വില്‍പ്പന.

ഡിസംബറില്‍ 389 യൂണിറ്റ്. ജനുവരിയില്‍ 343 യൂണിറ്റ്. ഫെബ്രുവരിയില്‍ 350 യൂണിറ്റ്. ടൊയോട്ട ബാഡ്ജിനും പ്രീമിയം ഫീച്ചറുകള്‍ക്കും യാരിസിന്റെ പ്രചാരം കൂട്ടാന്‍ കഴിയുന്നില്ലെന്ന് സാരം.

ഹ്യുണ്ടായി എലൈറ്റ് i20 -യുടെ വിലയ്ക്ക് ടൊയോട്ട യാരിസ് ഓട്ടോമാറ്റിക്, അറിയേണ്ടതെല്ലാം

എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വമ്പന്‍ ഓഫര്‍ ആനുകൂല്യങ്ങള്‍ യാരിസിന്റെ വില്‍പ്പനയെ സ്വാധീനിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഈ മാര്‍ച്ച് മാസം യാരിസില്‍ 1.34 ലക്ഷം രൂപ വരെ വിലക്കിഴിവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. അതായത് ഹ്യുണ്ടായി എലൈറ്റ് i20 ഹാച്ച്ബാക്കിന്റെ വിലനിലവാരമേ ഇപ്പോള്‍ യാരിസിനുള്ളൂ. ഡിസ്‌കൗണ്ട് കിഴിച്ചുള്ള വില താരതമ്യപ്പെടുത്തിയാല്‍ ഫോക്‌സ്‌വാഗണ്‍ പോളോ GT TSI മോഡലിനെക്കാളും കുറഞ്ഞ വിലയില്‍ ടൊയോട്ട യാരിസ് വില്‍പ്പനയ്‌ക്കെത്തുന്നു.

Most Read: എര്‍ട്ടിഗയ്ക്കും ജിടി പതിപ്പ്, ആഢംബരം തികഞ്ഞ് പുതിയ മാരുതി എംപിവി

ഹ്യുണ്ടായി എലൈറ്റ് i20 -യുടെ വിലയ്ക്ക് ടൊയോട്ട യാരിസ് ഓട്ടോമാറ്റിക്, അറിയേണ്ടതെല്ലാം

ഏറ്റവും ഉയര്‍ന്ന ഹ്യുണ്ടായി എലൈറ്റ് i20 പെട്രോള്‍ ഓട്ടോമാറ്റിക് മോഡല്‍ ആസ്റ്റ 1.2 (O) -യ്ക്ക് 10.39 ലക്ഷം രൂപയാണ് ഓണ്‍റോഡ് വില (ദില്ലി). യാരിസ് J സിവിടി പതിപ്പിന് വില 11.34 ലക്ഷം രൂപയും (ദില്ലി ഓണ്‍റോഡ്). എന്നാല്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന 82,000 രൂപയുടെ വിലക്കിഴിവ് നേടുമ്പോള്‍ കാറിന്റെ വില 10.52 ലക്ഷം രൂപയില്‍ എത്തിനില്‍ക്കും.

ഹ്യുണ്ടായി എലൈറ്റ് i20 -യുടെ വിലയ്ക്ക് ടൊയോട്ട യാരിസ് ഓട്ടോമാറ്റിക്, അറിയേണ്ടതെല്ലാം

വിപണിയില്‍ 10.89 ലക്ഷം രൂപയാണ് ഫോക്‌സ്‌വാഗണ്‍ പോളോ GT TSI മോഡലിന് ഓണ്‍റോഡ് വില. അതായത് യാരിസ് J സിവിടി പതിപ്പ്, പോളോ GT TSI മോഡലിനെക്കാള്‍ 37,000 രൂപ കുറവ് കുറിക്കും. ഹ്യുണ്ടായി എലൈറ്റ് i20 ഹാച്ച്ബാക്കുമായി 13,000 രൂപയുടെ അകലം മാത്രമെ യാരിസ് J സിവിടി പതിപ്പിന് ഇപ്പോഴുള്ളൂ.

ഹ്യുണ്ടായി എലൈറ്റ് i20 -യുടെ വിലയ്ക്ക് ടൊയോട്ട യാരിസ് ഓട്ടോമാറ്റിക്, അറിയേണ്ടതെല്ലാം

42,000 രൂപ ഫൈനാന്‍സ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 20,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഉള്‍പ്പെടെയാണ് യാരിസ് J സിവിടി പതിപ്പില്‍ ഒരുങ്ങുന്ന 82,000 രൂപയുടെ ആകെ വിലക്കിഴിവ്. യാരിസ് V വകഭേദത്തിലാണ് 1.34 ലക്ഷം രൂപയുടെ പരമാവധി ഡിസ്‌കൗണ്ട് ഒരുങ്ങുന്നത്. 84,000 രൂപ ഫൈനാന്‍സ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 30,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഇതില്‍ ഉള്‍പ്പെടും.

ഹ്യുണ്ടായി എലൈറ്റ് i20 -യുടെ വിലയ്ക്ക് ടൊയോട്ട യാരിസ് ഓട്ടോമാറ്റിക്, അറിയേണ്ടതെല്ലാം

പ്രാരംഭ ഓട്ടോമാറ്റിക് മോഡലാണെങ്കില്‍ക്കൂടി പ്രീമിയം സൗകര്യങ്ങളിലും സംവിധാനങ്ങളിലും യാതൊരു കുറവും യാരിസ് J സിവിടിയില്‍ ടൊയോട്ട വരുത്തിയിട്ടില്ല. ഏഴു എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്ക് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസട്രിബ്യൂഷന്‍ എന്നിവ കാറില്‍ സുരക്ഷയ്ക്കായുണ്ട്.

Most Read: അമേസിന് താഴെ ഇനിയൊരു കാറിനെ ഹോണ്ട പുറത്തിറക്കില്ല, കാരണമിതാണ്

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ശീതികരിച്ച ഗ്ലോവ് ബോക്‌സ്, പവര്‍ മിററുകള്‍ എന്നിങ്ങനെ നീളും മോഡലിന്റെ മറ്റു വിശേഷങ്ങള്‍. യാരിസ് J സിവിടി പതിപ്പില്‍ തുടിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 106 bhp കരുത്തും 104 Nm torque ഉം പരമാവധി കുറിക്കാനാവും. ഏഴു സ്പീഡാണ് സിവിടി ഗിയര്‍ബോക്‌സ് യൂണിറ്റ്.

Source: Mycarhelpline

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Yaris March 2019 Discounts. Read in Malayalam.
Story first published: Wednesday, March 13, 2019, 11:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X