ടൊയോട്ട യാരിസ് ബിഎസ്-VI-ന്റെ വില വിവരങ്ങൾ പുറത്ത്

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട കിർലോസ്ക്കർ മോട്ടോർസ് യാരിസ് സെഡാന്റെ ബിഎസ്-VI പതിപ്പ് ഉടൻ വിപണിയിൽ എത്തിക്കും. പരിഷ്ക്കരിച്ച മോഡലിന്റെ വില സൂചിപ്പിക്കുന്ന രേഖകൾ ഇപ്പോൾ ഇന്റർനെറ്റിലൂടെ പുറത്തുവന്നിട്ടുണ്ട്.

ടൊയോട്ട യാരിസ് ബിഎസ്-VI-ന്റെ വില വിവരങ്ങൾ പുറത്ത്

പുതിയ ബിഎസ്-VI പതിപ്പിന് ശരാശരി 11,000 രൂപയുടെ വില വർധനവാണ് ഉണ്ടാകാൻ പേകുന്നതെന്ന് രേഖകൾ സൂചിപ്പിക്കുന്നു. എഞ്ചിൻ പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിക്കുന്നതിന്റെ ചെലവുകൾ കാരണം ബിഎസ്-VI മോഡലുകൾക്ക് വില വർധിക്കുന്നത് സാധാരണമാണ്.

ടൊയോട്ട യാരിസ് ബിഎസ്-VI-ന്റെ വില വിവരങ്ങൾ പുറത്ത്

ടൊയോട്ട യാരിസിന്റെ എൻട്രി ലെവൽ J മാനുവൽ വകഭേദത്തിന് 8.70 ലക്ഷം രൂപയും ഉയർന്ന പതിപ്പായ VX ഓട്ടോമാറ്റിക്കിന് 14.27 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. പെട്രോൾ എഞ്ചിനിൽ മാത്രം ലഭിക്കുന്ന യാരിസ് സെഡാൻ ഒരിക്കലും ബ്രാൻഡിന് മികച്ച വിൽപ്പന നേടിക്കൊടുക്കാൻ സഹായിച്ചിട്ടില്ല.

ടൊയോട്ട യാരിസ് ബിഎസ്-VI-ന്റെ വില വിവരങ്ങൾ പുറത്ത്

J (ഓപ്ഷണൽ), J, G (ഓപ്ഷണൽ), G, V, V (ഓപ്ഷണൽ), VX എന്നിങ്ങനെ ഏഴ് വകഭേദങ്ങളിൽ സെഡാൻ ലഭ്യമാകും. 2018 ഏപ്രിലിലാണ് ടൊയോട്ട യാരിസ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. അന്ന് 8.75 ലക്ഷം രൂപയായിരുന്നു സെഡാന്റെ എക്സ്ഷോറൂം വില. പിന്നീട് മിഡ്-സൈസ് സെഡാന് കുറച്ച് നവീകരണങ്ങളും കമ്പനി നൽകിയിരുന്നു.

ടൊയോട്ട യാരിസ് ബിഎസ്-VI-ന്റെ വില വിവരങ്ങൾ പുറത്ത്

J വകഭേദം അവതരിപ്പിച്ചതോടെ വാഹനത്തിന്റെ പ്രാരംഭവില 8.65 ലക്ഷം രൂപയായി കുറഞ്ഞു. യാരിസിനും കൊറോള ആൾട്ടിസിനുമിടയിലാണ് യാരിസ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഹോണ്ട സിറ്റി, ഹ്യുണ്ടായി വേർണ, മാരുതി സിയാസ് എന്നീ മോഡലുകളാണ് ജാപ്പനീസ് സെഡാന്റെ വിപണിയിലെ പ്രധാന എതിരാളികൾ.

ടൊയോട്ട യാരിസ് ബിഎസ്-VI-ന്റെ വില വിവരങ്ങൾ പുറത്ത്

നിലവിലെ ബിഎസ്-IV കംപ്ലയിന്റ് പതിപ്പിൽ ടൊയോട്ട യാരിസ് 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് 107 bhp കരുത്തും 140 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഇത് 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായോ അല്ലെങ്കിൽ 7- സ്പീഡ് സിവിടി ഗിയർബോക്സുമായും ജോടിയാക്കിയിരിക്കുന്നു.

Most Read: ഓറ സെഡാന്റെ ഔദ്യോഗിക രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

ടൊയോട്ട യാരിസ് ബിഎസ്-VI-ന്റെ വില വിവരങ്ങൾ പുറത്ത്

ടൊയോട്ട എത്തിയോസിൽ കാണപ്പെടുന്ന അതേ യൂണിറ്റാണ് പെട്രോൾ എഞ്ചിൻ. എന്നാൽ യാരിസിൽ ഇത് ഇരട്ട VVT-i സിസ്റ്റമായി ഉയർത്തിയിരിക്കുന്നു. ഇത് ഇന്റലിജൻസ് ഉള്ള വേരിയബിൾ വാൽവ് ടൈമിംഗിനെ സൂചിപ്പിക്കുന്നു. ഒപ്റ്റിമൽ പ്രകടനവും ഇന്ധനക്ഷമതയും നൽകുന്നതിന് ആർ‌പി‌എം പരിധിയിലുടനീളം വാൽവുകൾ തുറക്കുന്നതും അടയ്ക്കുന്നതും ഇത് നിയന്ത്രിക്കുന്നു.

Most Read: ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങുമായി ടൊയോട്ട കൊറോള

ടൊയോട്ട യാരിസ് ബിഎസ്-VI-ന്റെ വില വിവരങ്ങൾ പുറത്ത്

എഞ്ചിനിലെ നവീകരണം മാറ്റിനിർത്തിയാൽ മറ്റ് പരിഷ്ക്കരണങ്ങളൊന്നും ടൊയോട്ട യാരിസ് ബിഎസ്-VI-ന് ലഭിക്കില്ല. ഡ്യുവല്‍ ടോണ്‍ പെയിന്റ് സ്കീം, പിയാനോ ബ്ലാക്ക് ഫിനീഷിലുള്ള മുന്‍ ഗ്രില്ല്, എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളോയു കൂടിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഡയമണ്ട് കട്ട് അലോയി വീലുകള്‍ എന്നിവയെല്ലാം വാഹനത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടും.

Most Read: സെഡാൻ, ഹാച്ച്ബാക്ക് മോഡലുകൾക്ക് ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങളുമായി ടാറ്റ

ടൊയോട്ട യാരിസ് ബിഎസ്-VI-ന്റെ വില വിവരങ്ങൾ പുറത്ത്

ഏഴ് എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ABS + EBD, ബ്രേക്ക് അസിസ്റ്റ്, TPMS, മുന്‍ പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, ഹൈ സ്പീഡ് അലേര്‍ട്ട് സിസ്റ്റം എന്നിവയാണ് യാരിസില്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന സുരക്ഷാ ക്രമീകരണങ്ങള്‍.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Yaris BS6 petrol price leaked. Read more Malayalam
Story first published: Wednesday, December 18, 2019, 17:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X