കാറില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ? — വീഡിയോ

ഇന്ന് വിപണിയില്‍ ലഭ്യമാവുന്ന കാറുകളെല്ലാം തന്നെ ആധുനിക സാങ്കേതികതയും പുത്തന്‍ സുരക്ഷാ ഫീച്ചറുകളും സമ്മേളിച്ചവയാണ്. എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം), ഇബിഡി (ഇലക്ട്രോണിക്ക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍), ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇഎസ്പി (ഇലക്ട്രോണിക്ക് സ്റ്റെബിലിറ്റി പ്രോഗ്രാം) തുടങ്ങിയ മുന്‍നിര സുരക്ഷ ഫീച്ചറുകളെല്ലാം തന്നെ മിക്ക കമ്പനികളും തങ്ങളുടെ കാറുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാറില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ? — വീഡിയോ

ഇതില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്തെന്ന് കാണിച്ച് തരുന്ന വീഡിയോയാണ് താഴെ നല്‍കിയിരിക്കുന്നത്. ഇവിടെ ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്ന വാഹനം.

കാറില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ? — വീഡിയോ

ഇന്ത്യയില്‍ വില്‍ക്കുന്ന മിക്ക കാറുകളിലും ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം ഉള്‍പ്പെടുത്തിയുട്ടുണ്ട്. വാഹനം ആക്‌സിലറേറ്റ് ചെയ്യപ്പെടുമ്പോള്‍ തെന്നിമാറുന്നത് തടയുന്നതാണ് ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

Most Read:ആദ്യ ഇലക്ട്രിക് കാറിന്റെ പേര് പുറത്തുവിട്ട് ഹോണ്ട

കാറില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ? — വീഡിയോ

ശക്തിയേറിയ എഞ്ചിനുള്ള വാഹനങ്ങളുടെയും വലുപ്പം കൂടിയ കാറുകളുടെയും സുരക്ഷയില്‍ മുഖ്യ പങ്കാണ് ട്രാക്ഷന്‍ കണ്‍ട്രോളിനുള്ളത്. ഇവിടെ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പവര്‍ട്രെയിന്‍ പുറകിലെ വീലുകളിലാണുള്ളത്. അതായത് പിന്‍ വില്‍ ഡ്രൈവാണിതെന്ന് സാരം.

കാറില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ? — വീഡിയോ

1800 കിലോ ഭാരമുണ്ട് ഈ എംപിവിയ്ക്ക്. ഇക്കാരണത്താല്‍ തന്നെ ചരിവുള്ള പ്രതലത്തിലോ അല്ലെങ്കില്‍ മിനുസമായ പ്രതലത്തിലോ എസ്‌യുവിയ്ക്ക് ഗ്രിപ്പ് നഷ്ടപ്പെടാനുള്ള സാധ്യതയേറെയാണ്. എന്നാല്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ ഈ സാഹചര്യം എങ്ങനെ മറികടക്കുമെന്ന് നോക്കാം.

കാറില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ? — വീഡിയോ

ഏകദേശം മിനുസമായൊരു പ്രതലത്തില്‍ റിവേഴ്‌സ് ഗിയറിട്ട് ഇന്നോവ ആക്‌സിലറേറ്റ് ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. വളരെ വേഗത്തില്‍ കറങ്ങുന്ന വീലിനെ ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനത്താല്‍ നിയന്ത്രിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

കാറില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ? — വീഡിയോ

എന്നാല്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം ഇല്ലാത്ത സാഹചര്യത്തില്‍ വീലുകള്‍ വളരെ വേഗത്തില്‍ തിരിയുകയും ഇവ പൊട്ടിപ്പോവുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു.

Most Read:ഡീസല്‍ കാറായി അവതരിക്കാന്‍ ടാറ്റ ആള്‍ട്രോസ്, എഞ്ചിന്‍ നെക്‌സോണില്‍ നിന്നും

ട്രാക്ഷന്‍ കണ്‍ട്രോള്‍ ഇത്തരം സാഹചര്യങ്ങള്‍ വീലുകള്‍ വളരെ വേഗത്തില്‍ കറങ്ങുന്നതും പൊട്ടിപ്പോവുന്നതും തടയുകയും വീലുകള്‍ക്ക് ആവശ്യമായ ഗ്രിപ്പ് നല്‍കുന്നതിന് സഹായകമാവുകയും ചെയ്യുന്നു. ആവശ്യം കഴിഞ്ഞാല്‍ വളരെ എളുപ്പത്തില്‍ തന്നെ ട്രാക്ഷന്‍ കണ്‍ട്രോള്‍ ഓഫ് ചെയ്യാം.

കാറില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ? — വീഡിയോ

ഇവിടെ ഉപയോഗിച്ച ടൊയോട്ട ഇന്നോവ എംപിവി മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ലഭ്യമാവുന്നത്. ഒരു പെട്രോള്‍ എഞ്ചിന്‍ പതിപ്പും രണ്ട് ഡീസല്‍ എഞ്ചിന്‍ പതിപ്പുമാണ് ഇന്നോവയ്ക്കുള്ളത്. 2.7 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ യൂണിറ്റ് 164 bhp കരുത്തും 245 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 148 bhp കരുത്തും 343 Nm torque ഉം, 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 172 bhp കരുത്തും 360 Nm torque ഉം പരമാവധി കുറിക്കും. യഥാക്രമേണ അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകളാണ് ഡീസല്‍ പതിപ്പുകളിലുള്ളത്.

Source: Its Me Bishnoi

Most Read Articles

Malayalam
English summary
How Traction Control Works in Cars: read in malayalam
Story first published: Saturday, May 11, 2019, 17:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X