ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയും ശിക്ഷയും

ഗതാഗതനിയമങ്ങള്‍ തെറ്റിച്ചാല്‍ നേരിടേണ്ട പിഴയും ശിക്ഷകളെയും കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല. നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ എടുക്കേണ്ട നടപടികള്‍ മോട്ടോര്‍വാഹന നിയമത്തില്‍ കൃത്യമായി പറയുന്നുണ്ട്. എല്ലാ വാഹനങ്ങളിലും ഡ്രൈവിങ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ രേഖകള്‍, പുകപരിശോധന സര്‍ട്ടിഫിക്കറ്റ്, നികുതിയടച്ച രസീത് എന്നിവ നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതാണ്.

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയും ശിക്ഷയും

പരിശോധനയില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ കണ്ടെത്തിയാല്‍ പൊലീസിന് കസ്റ്റഡിയിലെടുക്കാം. ഇന്‍ഷുറന്‍സ് പുതുക്കിയതിന് ശേഷം മാത്രമേ ഈ വാഹനങ്ങള്‍ വിട്ടുനല്‍കുകയുള്ളൂ. പൊതുഗതാഗത വാഹനങ്ങളില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് സംബന്ധിച്ച രേഖകള്‍, ട്രിപ്പ് ഷീറ്റ് എന്നിവകൂടി സൂക്ഷിക്കേണ്ടതുണ്ട്. ഒപ്പം സ്റ്റേജ് ക്യാരിയേജുകളില്‍ കണ്ടക്ടര്‍ ലൈസന്‍സും പരാതി പുസ്തകവും ഉണ്ടായിരിക്കണം.

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയും ശിക്ഷയും

അപകടകരമായ വസ്തുക്കള്‍ വഹിച്ചുകൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ മേല്‍വിവരിച്ച രേഖകള്‍ക്കൊപ്പം ഫസ്റ്റ് എയ്ഡ്കിറ്റ്, സുരക്ഷാ ഉപകരണങ്ങള്‍, ടൂള്‍ബോക്‌സ്, മരുന്നുകള്‍ എന്നിവയും വാഹനത്തില്‍ കൊണ്ടുപോകുന്ന സാധനത്തെക്കുറിച്ചുളള പൂര്‍ണ്ണവും അത്യന്താപേക്ഷിതവുമായ രേഖാമൂലമുളള വിവരങ്ങളും വാഹനത്തില്‍ സൂക്ഷിക്കണമെന്ന് നിയമം നിഷകര്‍ഷിക്കുന്നു.

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയും ശിക്ഷയും

കൂടാതെ ഇത്തരം വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 9 പ്രകാരമുളള ലൈസന്‍സും ഉണ്ടായിരിക്കണം. രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് എന്നിവ സംബന്ധിച്ച രേഖകളുടെ ഒറിജിനലോ പകര്‍പ്പോ വാഹനത്തില്‍ സൂക്ഷിക്കാം. വാഹന പരിശോധനാ സമയത്ത് ഡ്രൈവറുടെ കൈവശം ഒറിജിനല്‍ ഇല്ലെങ്കില്‍ 15 ദിവസത്തിനകം വാഹനത്തിന്റെ ഉടമ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നില്‍ അത് ഹാജരാക്കിയാല്‍ മതി.

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയും ശിക്ഷയും

പക്ഷെ ഡ്രൈവിങ് ലൈസെന്‍സ് ഒറിജിനല്‍ കരുതണം. രേഖകള്‍ കൈവശമില്ലെങ്കില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് വകുപ്പ് 177 പ്രകാരം 100 രൂപ പിഴ ഈടാക്കാം. പരിശോധനസമയത്ത് ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശം അവഗണിക്കുകയോ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാതിരിക്കുകയോ തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ ഒരു മാസം തടവോ അഞ്ഞൂറ് രൂപ പിഴയോ ശിക്ഷ ലഭിക്കാം.

Most Read: 2030-ന് ശേഷം വൈദ്യുത വാഹനങ്ങള്‍ മാത്രം: നീതി ആയോഗ്

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയും ശിക്ഷയും

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയും ശിക്ഷയും

ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍: പിഴ 500 രൂപ

ലൈസന്‍സ് ഇല്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കാന്‍ നല്‍കിയാല്‍: പിഴ 1,000 രൂപ

ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍: പിഴ 100 രൂപ

സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍: പിഴ 100 രൂപ

Most Read: ആള്‍ട്ടോയുടെ ചേട്ടനാവാന്‍ മാരുതി എസ്-പ്രെസ്സോ

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയും ശിക്ഷയും

അമിതവേഗത്തില്‍ വാഹനമോടിച്ചാല്‍: പിഴ 400 രൂപ, ആവര്‍ത്തിച്ചാല്‍ പിഴ 1,000 രൂപ

അശ്രദ്ധമായ / സാഹസികമായ രീതിയില്‍ വാഹനമോടിച്ചാല്‍: പിഴ 1,000 രൂപ

ഒന്നില്‍ക്കൂടുതല്‍ ആളുകളെ ഇരുചക്ര വാഹനത്തില്‍ കയറ്റി ഓടിച്ചാല്‍: പിഴ 100 രൂപ, ആവര്‍ത്തിച്ചാല്‍ പിഴ 1,000 രൂപ

Most Read: കീശ കാലിയാക്കാത്ത പ്രീമിയം എംപിവിയാകാന്‍ റെനോ ട്രൈബര്‍

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയും ശിക്ഷയും

ഇന്‍ഷുറന്‍സില്ലാതെ വാഹനമോടിച്ചാല്‍: പിഴ 1,000 രൂപ

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍: പിഴ 1,000 രൂപ

ട്രാഫിക് സിഗ്നലുകള്‍ ലംഘിച്ചാല്‍: പിഴ 500 രൂപ

പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍: പിഴ 1,000 രൂപ

മദ്യപിച്ച്, ലഹരി ഉപയോഗിച്ച് വാഹനമോടിച്ചാല്‍: പിഴ 2,000 രൂപ, ആറു മാസം തടവ്; ഒപ്പം ലൈസന്‍സ് റദ്ദു ചെയ്യപ്പെടും

Source: Kerala Police

Most Read Articles

Malayalam
English summary
Traffic Offences And Penalties. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X