ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിന് ട്രക്ക് ഡ്രൈവറിന് ലഭിച്ചത് 2 ലക്ഷം രൂപ പിഴ

ഡല്‍ഹിയില്‍ പത്തോളം ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിന് മോട്ടോര്‍ വാഹന വകുപ്പ് ട്രക്ക് ഡ്രൈവര്‍ക്കും, ഉടമസ്ഥനുമെതിരെ രണ്ട് ലക്ഷം രൂപ പിഴ ചുമത്തി. പുതിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ അനുസരിച്ച് രാജ്യത്ത് ഇതുവരെ ചുമത്തിയ ഏറ്റവും ഉയര്‍ന്ന പിഴയാണിത്.

ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിന് ട്രക്ക് ഡ്രൈവറിന് ലഭിച്ചത് 2 ലക്ഷം രൂപ പിഴ

അനുവദനീയമായ ശേഷിയും കവിഞ്ഞ് അമിതഭാരം കയറ്റിയതിനാണ് ഹരിയാന രജിസ്‌ട്രേഷന്‍ വാഹനത്തിന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോര്‍സ്‌മെന്റ് ടീം പിഴ ചുമത്തിയത്. ബുധനാഴ്ച്ച ഡല്‍ഹിയിലെ മുകര്‍ബ്ബ ചൗക്കിന് സമീപം ജിടി കര്‍ണ്ണാല്‍ റോഡില്‍ വെച്ചാണ് സംഭവം.

ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിന് ട്രക്ക് ഡ്രൈവറിന് ലഭിച്ചത് 2 ലക്ഷം രൂപ പിഴ

പരിശോധനയുടെ ഇടയിലാണ് വാഹനത്തിന്റെ പൊലൂഷന്‍ സര്‍ട്ടിപ്പിക്കറ്റ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് ടെസ്റ്റ്, ഇന്‍ഷുറന്‍സ്, പെര്‍മിറ്റ് എന്നിവ നിയമാനുസൃതമല്ലെന്നും, പലതിന്റെയും കാലവധി കഴിഞ്ഞതാണെന്നും കണ്ടെത്തിയത്.

ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിന് ട്രക്ക് ഡ്രൈവറിന് ലഭിച്ചത് 2 ലക്ഷം രൂപ പിഴ

അതോടൊപ്പം വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ലൈസന്‍സുമില്ലായിരുന്നു. വാഹനമോടിക്കുമ്പോള്‍ ഇയാള്‍ സീറ്റ് ബെല്‍റ്റും ധരിച്ചിരുന്നില്ല. പുതിയ നിയമങ്ങള്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് അനുശാസിക്കുന്ന ഡ്രെസ്സ് കോഡും പാലിച്ചിരുന്നില്ല.

ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിന് ട്രക്ക് ഡ്രൈവറിന് ലഭിച്ചത് 2 ലക്ഷം രൂപ പിഴ

ഇവയെല്ലാം കൂട്ടിചേര്‍ത്താണ് അധികൃതര്‍ രണ്ട് ലക്ഷം രൂപയുടെ പിഴ ചുമത്തിയത്. നിയമപ്രകാരം വാഹനത്തില്‍ അനുവദനീയമായത് 25 ടണ്‍ ഭാരമാണ്. എന്നാല്‍ പരിശോധനയുടെ സമയത്ത് വാഹനത്തിൽ 43 ടണ്‍ ഭാരം ഉണ്ടായിരുന്നു.

ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിന് ട്രക്ക് ഡ്രൈവറിന് ലഭിച്ചത് 2 ലക്ഷം രൂപ പിഴ

അധികമായ 18 ടണ്ണിന് 36,000 രൂപയും, ഓവര്‍ലോഡിങ്ങിന് 20,000 രൂപയുമാണ് പിഴ ഈടാക്കിയത്. പുതുക്കിയ മോട്ടോര്‍ വാഹന നിയമ പ്രകാരം അനുവദിച്ചതിലും അധികം വരുന്ന ഓരോ ടണ്ണിനും 2,000 രൂപ പിഴയടക്കണം.

ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിന് ട്രക്ക് ഡ്രൈവറിന് ലഭിച്ചത് 2 ലക്ഷം രൂപ പിഴ

വിവിധ നിയമങ്ങള്‍ ലംഘിച്ചതിന് 1,31,000 രൂപയും, വാഹനത്തിന്റെ ഡ്രൈവര്‍ക്ക് 69,000 രൂപയും ചേര്‍ത്താണ് രണ്ട് ലക്ഷം രൂപ പിഴ ലഭിച്ചത്. വാഹനത്തിന്റെ ഉടമയായ റാം കൃഷ്ണന്‍ വ്യാഴാഴ്ച്ച ഡല്‍ഹിയിലെ രോഹിണി കോടതിയില്‍ പിഴയടക്കുകയും ചെയ്തു.

Most Read: ട്രാഫിക്ക് നിയമലംഘന പിഴകള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം

ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിന് ട്രക്ക് ഡ്രൈവറിന് ലഭിച്ചത് 2 ലക്ഷം രൂപ പിഴ

സെപ്തംബര്‍ ഒന്ന് മുതല്‍ രാജ്യത്ത് പ്രബല്യത്തില്‍ വന്നതു മുതലുള്ള വലിയ പിഴകള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സെപ്തംബര്‍ ഒമ്പതിന് രാജാസ്ഥാന്‍ ട്രക്ക് ഡ്രൈവര്‍ക്ക് ഡല്‍ഹിയില്‍ വെച്ച് ലഭിച്ച 1.41 ലക്ഷം രൂപയുടെ പിഴയായിരുന്നു ഇതുവരെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പിഴ.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിന് ട്രക്ക് ഡ്രൈവറിന് ലഭിച്ചത് 2 ലക്ഷം രൂപ പിഴ

കുത്തനെ ഉയര്‍ത്തിയ പിഴകള്‍ രാജ്യത്തെ ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ കുറയ്ക്കുമെന്ന വിശ്വാസത്തിലാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നയത്തോട് കടുത്ത പ്രതിഷേധമാണ് മിക്ക സംസ്ഥാന സര്‍ക്കാരുകള്‍ക്കും.

Most Read: വാഹനത്തിന്റെ രേഖകള്‍ എടുക്കാന്‍ മറന്നോ? 100 രൂപ പിഴയടച്ചിട്ട് തൽക്കാലം രക്ഷപെടാം

ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിന് ട്രക്ക് ഡ്രൈവറിന് ലഭിച്ചത് 2 ലക്ഷം രൂപ പിഴ

കേരളം, മധ്യപ്രദേശ്, ഉത്തരാഘണ്ഡ് തുടങ്ങി നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ 2019 മോട്ടോര്‍ വാഹന നിയമ ഭേതഗതിയില്‍ ഉയര്‍ത്തിയ പിഴ ഇളവു ചെയ്തു നല്‍കണമെന്ന് ആവശ്യപ്പെട്ടു.

Most Read Articles

Malayalam
English summary
Truck driver gets Rs 2 lakh chellan for MV Act violations in Delhi.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X