സര്‍വ്വത്ര പിഴ; പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പൊല്ലാപ്പാകുന്നു

അടുത്തിടെ പ്രാബല്യത്തില്‍ വന്ന പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ രാജ്യത്തെ നടുക്കിയിരിക്കുകയാണ്. ട്രാഫിക്ക് നിയമ ലംഘനത്തിന് ശിക്ഷയായി പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ച പിഴയാണ് ഇപ്പോള്‍ ഈടാക്കുന്നത്.

സര്‍വ്വത്ര പിഴ; പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പൊല്ലാപ്പാകുന്നു

ഈ കാരണങ്ങളാല്‍ ജനങ്ങള്‍ക്ക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ തയ്യാറാവുന്നു എന്നാണ് കണ്ടെത്തലുകള്‍. എന്നാല്‍ രാജ്യത്തെ വാഹന വ്യവസായവും, മറ്റ് വിപണികളും വളരെയധികം പ്രതിസന്ധികളും, മാന്ദ്യവും അഭിമുഖീകരിക്കുമ്പോള്‍ ഇത്തരം നിയമങ്ങള്‍ സാധാരണക്കാരന്റെ മുതുകില്‍ മാറാപ്പ് പോലെയാണ്.

സര്‍വ്വത്ര പിഴ; പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പൊല്ലാപ്പാകുന്നു

എല്ലാവിധ വാഹനങ്ങളിലും കര്‍ശനമായിട്ടാണ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ട്രാഫിക്ക് പൊലീസ് നിയമ നടപടികള്‍ നടപ്പിലാക്കുന്നത്. കഴിഞ്ഞ ദിവസം ഒഡീഷയില്‍ ഒരു ട്രക്ക് ഡ്രൈവറില്‍ നിന്ന് 86,500 രൂപ പിഴ ഈടാക്കിയത്.

സര്‍വ്വത്ര പിഴ; പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പൊല്ലാപ്പാകുന്നു

രാജ്യത്ത് ഇതുവരെ ഈടാക്കിയതില്‍ ഏര്‌റവും വലിയ പിഴ ഇതാണ്. ഇപ്പോള്‍ ലോറി, ട്രക്ക് ഡൈവര്‍മാരുടെ വസ്ത്രങ്ങള്‍ക്കും പിഴ ചുമത്താനൊരുങ്ങുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ലുങ്കിയിും ബനിയനും ധരിച്ച് ട്രക്ക് ഓടിച്ചാല്‍ 2000 രൂപ പിഴ ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കം.

സര്‍വ്വത്ര പിഴ; പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പൊല്ലാപ്പാകുന്നു

ദക്ഷിനേന്ത്യയില്‍ നിന്ന് എത്തുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ തങ്ങളുടെ സൗകര്യത്തിനായി ലുങ്കികളും, ബനിയനും ഉപയോഗിക്കുന്നത് പതിവാണ്. ശീതീകരണവും മറ്റു സൗകര്യങ്ങളുമൊന്നും ഇല്ലാത്ത ഇന്ത്യന്‍ ട്രക്കുകളുടെ ക്യാബിനുകളിലെ ഒട്ടും സുഖപ്രദമല്ലാത്ത ചൂടും മറ്റ് സാഹചര്യങ്ങളിലും ഒരു ആശ്വാസത്തിനാണ് ഡ്രൈവര്‍മാര്‍ ഇത് ഉപയോഗിക്കുന്നത്.

സര്‍വ്വത്ര പിഴ; പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പൊല്ലാപ്പാകുന്നു

എന്നാല്‍ ഇനിമുതല്‍ ലുങ്കിയും, ബനിയനുമിട്ട് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് 2000 രൂപ പിഴ ചുമത്താനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. ഡ്രവര്‍മാര്‍ക്ക് മാത്രമല്ല ലോറികള്‍ വൃത്തിയാക്കാനും വഴി പറഞ്ഞു കൊടുക്കാനുമായി കൂടെയുണ്ടാവുന്ന വാഹനത്തിന്റെ ക്ലീനര്‍ക്കും ഈ ചട്ടങ്ങള്‍ ബാധകമാണ്.

സര്‍വ്വത്ര പിഴ; പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പൊല്ലാപ്പാകുന്നു

പുതിയ പരിഷ്‌കാരങ്ങള്‍ പ്രകാരം ലോറി ഡ്രൈവറും ക്ലീനറും ഫുള്‍ പാന്‍രുകളും, ഷര്‍ട്ട/ ടി-ഷര്‍ട്ട്, ഷൂസുകള്‍ എന്നിവ നിര്‍ബന്ധമായും ധരിച്ചിരിക്കണം. ഉത്തര്‍പ്രദേശിലൂടെ 2000 രൂപ പിഴയടക്കാതെ കടന്നു പോവണമെങ്കില്‍ ഇത് നിര്‍ബന്ധമായും പാലിച്ചിരിക്കണം.

Most Read: ലോറി ഡ്രൈവര്‍ക്ക് ലഭിച്ചത് നിലവിലുള്ള ഏറ്റവും ഉയര്‍ന്ന പിഴ

സര്‍വ്വത്ര പിഴ; പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പൊല്ലാപ്പാകുന്നു

വാനിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഒരു ഡ്രസ്സ് കോഡ് ഉണ്ടായിരിക്കണമെന്ന് 1939 മോട്ടോര്‍ വാഹന നിയമത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 1989 -ല്‍ നിയമങ്ങള്‍ക്ക് ഭേതഗതി വരുത്തിയപ്പോള്‍ ഡ്രെസ്സ് കോഡ് തെറ്റിക്കുന്നതിന് 500 രൂപ പിഴയും പ്രാബല്യത്തില്‍ വരുത്തിയിരുന്നു.

Most Read: വിപണിയിലെ തകർച്ചക്കിടയിലും മികച്ച വിൽപ്പനയുള്ള കാറുകൾ

സര്‍വ്വത്ര പിഴ; പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പൊല്ലാപ്പാകുന്നു

നിലവില്‍ 2019 -ലെ ദേതഗതിപ്രകാരം ഇത് 2000 രൂപയാക്കി ഉയര്‍ത്തിയിരിക്കുകയാണ്. ട്രക്ക് ഡ്രൈവര്‍മാരുടേയും, ക്ലീനര്‍മാരുടേയും അവസ്ഥകള്‍ അറിയാവുന്ന പൊലീസ് ഈ ഡ്രെസ്സ് കോഡ് നിയമം ഇതുവരെ അത്ര കാര്യമായി നടപ്പാക്കിയിരുന്നില്ല. എന്നാല്‍ ഈ നിയമം നടപ്പിലാക്കാന്‍ ഉത്തര്‍പ്രദേശ് മുന്നിട്ടിറങ്ങുന്നതോടെ ഇവയ്ക്ക് മാറ്റം സംഭവിക്കാം.

Most Read: അടവ് മുടങ്ങിയാല്‍ റിവോള്‍ട്ട് ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സര്‍വ്വത്ര പിഴ; പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പൊല്ലാപ്പാകുന്നു

1939 മോട്ടോര്‍ വാഹന നിയത്തില്‍ പരാമര്‍ശിക്കുന്നതും, 1989 -ല്‍ ഭേതഗതി വരുത്തിയതുമായ ഡ്രസ്സ് കോഡ് നിയമം സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് ലക്ക്‌നൗ ASP പൂര്‍ണ്ണേന്ദു സിങ് അറിയിച്ചു. നിയമം പാലിക്കാത്തവരില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍വ്വത്ര പിഴ; പുതുക്കിയ മോട്ടോര്‍ വാഹന നിയമങ്ങള്‍ പൊല്ലാപ്പാകുന്നു

ചില പുതിയ ട്രാഫിക്ക് ചട്ടങ്ങള്‍ രൂപീകരിക്കാനും അവ നടപ്പിലാക്കാനും, ലംഘിക്കുന്നവര്‍ക്ക് ശിക്ഷ നല്‍കാനും കന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നു എന്ന് അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ യു.പി. ഗംഗാഫല്‍ ചൂണ്ടിക്കാട്ടി.

Most Read Articles

Malayalam
English summary
Truck drivers fined Rs 2000 for wearing lungi baniyan more details. Read more Malayalam.
Story first published: Tuesday, September 10, 2019, 12:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X