ഒരു രാജ്യം ഒരു ഡ്രൈവിംഗ് ലൈസന്‍സ് — പുതിയ ചട്ടം ഒക്ടോബര്‍ മുതല്‍

By Rajeev Nambiar

ഇന്ത്യയില്‍ ഏകീകൃത ഡ്രൈവിംഗ് ലൈസന്‍സ് സംവിധാനം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഒക്ടോബര്‍ ഒന്നു മുതല്‍ സംസ്ഥാനങ്ങള്‍ പുറത്തിറക്കുന്ന ഡ്രൈവിംഗ് ലൈസന്‍സിനും വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിനും (ആര്‍സി ബുക്ക്) ഒരു രൂപമായിരിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു.

Most Read: വന്‍ വിലക്കിഴിവില്‍ മഹീന്ദ്ര എസ്‌യുവികള്‍ - മാര്‍ച്ച് ഓഫറുകള്‍ ഇങ്ങനെ

നിലവില്‍ ഓരോ സംസ്ഥാനത്തും ഡ്രൈവിംഗ് ലൈസന്‍സും വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും വ്യത്യസ്ത രീതിയിലാണ്. രാജ്യത്തെ 25 ശതമാനത്തിലേറെ ജനങ്ങള്‍ക്കും ഒന്നിലധികം ഡ്രൈവിംഗ് ലൈസന്‍സുകളുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേന്ദ്ര നടപടി.

ഒരു രാജ്യം ഒരു ഡ്രൈവിംഗ് ലൈസന്‍സ് — പുതിയ ചട്ടം ഒക്ടോബര്‍ മുതല്‍

ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഏകീകരിക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു. നിലവില്‍ പേപ്പര്‍ രൂപത്തില്‍ ലാമിനേറ്റ് ചെയ്ത ലൈസന്‍സ് കാര്‍ഡുകളാണ് കേരളമുള്‍പ്പെടുന്ന സംസ്ഥാനങ്ങളില്‍ നല്‍കി വരുന്നത്. ഇതിന് പകരം സ്മാര്‍ട്ട് കാര്‍ഡ് രൂപത്തില്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ പുറത്തിറക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.

ഒരു രാജ്യം ഒരു ഡ്രൈവിംഗ് ലൈസന്‍സ് — പുതിയ ചട്ടം ഒക്ടോബര്‍ മുതല്‍

QR കോഡ്, ഹോളോഗ്രാം, മൈക്രോ ലൈന്‍, മൈക്രോ ടെക്‌സ്റ്റ്, യുവി എംബ്ലം, ഗൈല്ലോച്ചെ പാറ്റേണ്‍ തുടങ്ങി ആറ് സുരക്ഷാ സംവിധാനങ്ങളാണ് പുതിയ ഡ്രൈവിംഗ് ലൈസന്‍സില്‍ ഒരുങ്ങുക. QR കോഡ് സ്‌കാന്‍ ചെയ്താല്‍ ഉടമയെ കുറിച്ചുള്ള വിവരങ്ങള്‍ തല്‍ക്ഷണം വീണ്ടെടുക്കാന്‍ രാജ്യത്തെ ഏതു സംസ്ഥാനത്തെയും പൊലീസ് സംവിധാനത്തിന് കഴിയും. ലൈസന്‍സിന്റെ പിന്‍വശത്താകും QR കോഡ്.

ഒരു രാജ്യം ഒരു ഡ്രൈവിംഗ് ലൈസന്‍സ് — പുതിയ ചട്ടം ഒക്ടോബര്‍ മുതല്‍

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ലൈന്‍സ് ഉടമ വാഹനനിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ പിഴകളുടെയും നേരിട്ട ശിക്ഷാ നടപടികളുടെയും മുന്‍കാല വിവരങ്ങള്‍ ഡിജിറ്റല്‍ രേഖയായി കാര്‍ഡില്‍ കുറിക്കപ്പെടും. പുതുതായി ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നവര്‍ക്ക് മാത്രമല്ല, പുതുക്കുന്നവര്‍ക്കും സ്മാര്‍ട്ട് കാര്‍ഡുകളാവും ഇനി വിതരണം ചെയ്യുക.

Most Read: ഹാരിയറിന്റെ എംപിവി പതിപ്പിനെ കൊണ്ടുവരാന്‍ ടാറ്റ, ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്

ഒരു രാജ്യം ഒരു ഡ്രൈവിംഗ് ലൈസന്‍സ് — പുതിയ ചട്ടം ഒക്ടോബര്‍ മുതല്‍

നിലവില്‍ 32,000 ഡ്രൈവിംഗ് ലൈസന്‍സുകളാണ് പ്രതിദിനം രാജ്യത്ത് അനുവദിക്കപ്പെടുന്നത്; 43,000 ഓളം വാഹനങ്ങള്‍ പ്രതിദിനം രജിസ്‌ട്രേഷനും നേടുന്നു. പുതിയ ഏകീകൃത സംവിധാനം നടപ്പിലാവുന്നതോടെ രാജ്യത്തെ എല്ലാ വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെയും ഓണ്‍ലൈന്‍ ഡാറ്റാബേസ് തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയും.

ഒരു രാജ്യം ഒരു ഡ്രൈവിംഗ് ലൈസന്‍സ് — പുതിയ ചട്ടം ഒക്ടോബര്‍ മുതല്‍

2019 ജൂലായ് മാസം മുതല്‍ രാജ്യമെങ്ങും പുതിയ ഏകീകൃത സംവിധാനം കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കുമെന്നാണ് വിവരം. ശേഷം പുതിയ സംവിധാനത്തിലേക്ക് കടക്കാന്‍ രണ്ടുമാസത്തെ സാവകാശം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുവദിക്കും. സ്മാര്‍ട്ട് കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സിനായി 20 രൂപയില്‍ താഴെ മാത്രമെ അപേക്ഷകന് അധികം ചിലവ് വരികയുള്ളൂ.

Most Read Articles

Malayalam
English summary
Uniform Smart Driving Licenses Across India From October 2019. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X