ഈ വര്‍ഷം വരാനിരിക്കുന്ന നാല് ഹ്യുണ്ടായി കാറുകള്‍

ഇന്ത്യന്‍ വിപണിയിലെ കാര്‍ നിര്‍മ്മാതാക്കളില്‍ മുന്‍നിരയിലാണ് ഹ്യുണ്ടായിയുടെ സ്ഥാനം. അടുത്തിടെ വെന്യു എസ്‌യുവിയെ വിപണിയിലെത്തിച്ച് ഇന്ത്യന്‍ വാഹന രംഗത്തെ മത്സരത്തിന് ആക്കം കൂട്ടിയിരിക്കുകയാണ് ഈ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കള്‍. വെന്യുവിനെ കൂടാതെ ഈ വര്‍ഷം നാല് കാറുകള്‍ കൂടി ഇന്ത്യയിലെത്തിക്കാനിരിക്കുകയാണ് ഹ്യുണ്ടായി. ഈ വര്‍ഷം ഹ്യുണ്ടായി വിപണിയിലെത്തിക്കാനിരിക്കുന്ന കാറുകള്‍ ഇതാ.

ഈ വര്‍ഷം വരാനിരിക്കുന്ന നാല് ഹ്യുണ്ടായി കാറുകള്‍

1. കോന EV

ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക്ക് കാറായ കോന, 2019 രണ്ടാം പാദത്തോട് കൂടി വില്‍പ്പനയ്‌ക്കെത്താനാണ് സാധ്യത. ഇന്ത്യയില്‍ വച്ചായിരിക്കും കോന EV അസംബ്ള്‍ ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷം വരാനിരിക്കുന്ന നാല് ഹ്യുണ്ടായി കാറുകള്‍

വെന്യുവിന് സമാനമായ ഡിസൈന്‍ സവിശേഷതകളായിരിക്കും ഹ്യുണ്ടായി കോനയിലുണ്ടാവുക. വിഭജിച്ച രീതിയിലുള്ള ഹെഡ്‌ലാമ്പുകളും പുത്തന്‍ ബമ്പറും കോന EV-യിലുണ്ടാവുക.

ഈ വര്‍ഷം വരാനിരിക്കുന്ന നാല് ഹ്യുണ്ടായി കാറുകള്‍

പുറകിലെ പുത്തന്‍ ബമ്പറില്‍ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. കോനയുടെ ഇന്റീരിയറിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് കമ്പനി. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനത്തോടെയുള്ള സെന്റര്‍ കണ്‍സോളും നിലവിലെ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായുള്ള ഇന്‍സ്ട്രമന്റ് ക്ലസ്റ്ററും ഇതിനുദാഹരണം.

ഈ വര്‍ഷം വരാനിരിക്കുന്ന നാല് ഹ്യുണ്ടായി കാറുകള്‍

39.2 kWh ബാറ്ററി പാക്കായിരിക്കും കോന EV -യില്‍ ഉണ്ടാവുക. ഇത് 134 bhp കരുത്തും 345 കിലോമീറ്റര്‍ ദൂരപരിധിയും നല്‍കുന്നതാണ്. 25 ലക്ഷത്തോളം രൂപയാണ് കോന EV -യുടെ എക്‌സ്‌ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷം വരാനിരിക്കുന്ന നാല് ഹ്യുണ്ടായി കാറുകള്‍

2. പുതിയ ഗ്രാന്‍ഡ് i10

വിപണിയില്‍ മികച്ച വില്‍പ്പനയുള്ള ഹ്യുണ്ടായി മോഡലാണ് ഗ്രാന്‍ഡ് i10. ഈ വര്‍ഷം അവസാനത്തോടു കൂടിയായിരിക്കും പുതിയ ഗ്രാന്‍ഡ് i10 വില്‍പ്പനയ്‌ക്കെത്തുക. നിലവിലെ മോഡലില്‍ നിന്നൊരു പരിണാമം പുത്തന്‍ ഗ്രാന്‍ഡ് i10 അവകാശപ്പെടും.

ഈ വര്‍ഷം വരാനിരിക്കുന്ന നാല് ഹ്യുണ്ടായി കാറുകള്‍

പരിഷ്‌കരിച്ച ഹെഡ്‌ലാമ്പുകളും പുതിയ ബമ്പറുമായിരിക്കും മാറ്റങ്ങളില്‍ പ്രധാനം. മുന്നിലെ ഹ്യുണ്ടായി സിഗ്‌നേച്ചര്‍ ഗ്രില്‍ അതേപടി നില നിര്‍ത്തും. പുതിയ അലോയ് വീലുകളും പരിഷ്‌കരിച്ച മിററുകളും പുത്തന്‍ ഗ്രാന്‍ഡ് i10 -ല്‍ ഉണ്ടാവും.

Most Read: ഇക്കോസ്പോര്‍ട് തണ്ടര്‍ എഡിഷനുമായി ഫോര്‍ഡ്, ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഈ വര്‍ഷം വരാനിരിക്കുന്ന നാല് ഹ്യുണ്ടായി കാറുകള്‍

ഒരുപിടി മികച്ച ഫീച്ചറുകളായിരിക്കും ഇന്റീരിയറിലുണ്ടാവുക. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, ക്ലൈമറ്റ് കണ്‍ട്രോള്‍, കണക്ടിവിറ്റി ഓപ്ഷനുകള്‍ എന്നിവ ഇതിലുള്‍പ്പെടും. നിലവിലെ മോഡലിലെ പെട്രോള്‍ എഞ്ചിന്‍ തന്നെയായിരിക്കും പുതിയ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 -നും തുടരുക.

ഈ വര്‍ഷം വരാനിരിക്കുന്ന നാല് ഹ്യുണ്ടായി കാറുകള്‍

3. എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റ്

എലാന്‍ട്രയുടെ പരിഷ്‌കരിച്ച മോഡല്‍ രാജ്യാന്തര തലത്തില്‍ ഹ്യുണ്ടായി അവതരിപ്പിച്ചെങ്കിലും ഈ വര്‍ഷം അവസാനത്തോടെ മാത്രമായിരിക്കും ഇന്ത്യന്‍ വിപണിയിലെത്തുക.

Most Read: വില കുറഞ്ഞ ബൈക്കുകള്‍ വില്‍ക്കാന്‍ ഹാര്‍ലി, നോട്ടം റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി

ഈ വര്‍ഷം വരാനിരിക്കുന്ന നാല് ഹ്യുണ്ടായി കാറുകള്‍

നിലവില്‍ വില്‍പ്പനയക്കുള്ള എലാന്‍ട്ര മോഡലില്‍ നിന്ന് വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ കാണാനാവുന്നത്. എല്‍ഇഡി യൂണിറ്റാണ് ഹെഡ്‌ലാമ്പുകള്‍. മുന്നില്‍ പുതിയ ബമ്പറും കമ്പനിയുടെ സിഗ്‌നേച്ചര്‍ ഗ്രില്ലുമുണ്ട്.

ഈ വര്‍ഷം വരാനിരിക്കുന്ന നാല് ഹ്യുണ്ടായി കാറുകള്‍

വശങ്ങള്‍ നിലവിലുള്ള മോഡലിന് സമാനമാണെങ്കിലും പുതിയ അലോയ് വീലുകളും പുറകില്‍ എല്‍ഇഡി ടെയില്‍ ലാമ്പുകളും ലഭിച്ചിരിക്കുന്നു.

Most Read: ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് കാറായി ഹ്യുണ്ടായി വെന്യു - വീഡിയോ

ഈ വര്‍ഷം വരാനിരിക്കുന്ന നാല് ഹ്യുണ്ടായി കാറുകള്‍

അകത്തളത്തില്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനവും ഇന്‍സ്ട്രമന്റ് ക്ലസ്റ്ററും കമ്പനി പരിഷ്‌കരിച്ചിരിക്കുന്നു. നിലവിലെ മോഡലിലുള്ള എഞ്ചിനുകള്‍ തന്നെയായിരിക്കും പുതിയ എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റും തുടരുക.

ഈ വര്‍ഷം വരാനിരിക്കുന്ന നാല് ഹ്യുണ്ടായി കാറുകള്‍

4. ട്യൂസോണ്‍ ഫെയ്‌സ്‌ലിഫ്റ്റ്

ഈ വര്‍ഷം രണ്ടാം പാദത്തോടെ ആയിരിക്കും പുതിയ ഹ്യുണ്ടായി ട്യൂസോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലെത്തുക. എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറച്ച് മാറ്റങ്ങള്‍ മാത്രമെ ട്യൂസോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ അവകാശപ്പെടുകയുള്ളൂ.

ഈ വര്‍ഷം വരാനിരിക്കുന്ന നാല് ഹ്യുണ്ടായി കാറുകള്‍

ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍, ബമ്പര്‍ എന്നിവ പരിഷ്‌കരിച്ചിട്ടുണ്ട്. പുതിയ ഗ്രില്ലും അലോയ് വീലുകളുമാണ് പുതിയ ഹ്യുണ്ടായി ട്യൂസോണിനുള്ളത്. പുത്തന്‍ ടെയില്‍ ലാമ്പുകള്‍ ലഭിച്ചതല്ലാതെ പുറക് വശത്ത് കാര്യമായ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല.

ഈ വര്‍ഷം വരാനിരിക്കുന്ന നാല് ഹ്യുണ്ടായി കാറുകള്‍

പരിഷ്‌കരിച്ച സോഫ്റ്റ്‌വെയറോട് കൂടിയ പുതിയ ടച്ച്‌സ്‌ക്രീന്‍ സംവിധാനമാണ് എസ്‌യുവിയിലുള്ളത്. ഇതില്‍ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുമുണ്ട്. നിലവിലെ മോഡലിലെ എഞ്ചിന്‍ സംവിധാനങ്ങള്‍ തന്നെയാവും പുതിയ ഹ്യുണ്ടായി ട്യൂസോണ്‍ ഫെയ്‌സ്‌ലിഫ്റ്റിലും തുടരുക.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Upcoming 4 Hyundai Cars In India. Read In Malayalam
Story first published: Wednesday, May 22, 2019, 16:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X