പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളാണ് മാരുതി സുസുക്കി. 50 ശതമാനത്തിലധികം വിപണി വിഹിതവും കമ്പനിക്കുണ്ട്. എന്‍ട്രി ലെവല്‍ ശ്രേണി മുതല്‍ എസ്‌യുവി ശ്രേണി വരെ പുതിയ മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മാരുതി സുസുക്കി.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

ഇതോടൊപ്പം, 2020 മുതല്‍ വരാനിരിക്കുന്ന ബിഎസ് VI മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ പഴയ വാഹനങ്ങള്‍ പരിഷ്കരിക്കാന്‍ തയ്യാറെടുക്കുകയാണ് കമ്പനി. ഇലക്ട്രിക്ക് നിരയിലേക്കും മാരുതിയില്‍ നിന്നും ഉടന്‍ വാഹനം വിപണിയില്‍ എത്തും. മാരുതിയില്‍ നിന്നും വരാനിരിക്കുന്ന ഏതാനും മോഡലുകളെ പരിചയപ്പെടാം.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

മാരുതി എസ്-പ്രെസ്സോ

2018 ഓട്ടോ എക്സ്പോയില്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ച ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പിന്റെ പരീക്ഷണം മാരുതി ആരംഭിച്ചു. വാഹനം പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ വാര്‍ത്തകളും ചിത്രങ്ങളും അടുത്തിടെ പുറത്തുവരികയും ചെയ്തിരുന്നു.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

സെപ്തംബര്‍ 30 -ഓടെ എസ്-പ്രെസ്സോയെ വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കളായ മാരുതി. ഇന്ത്യന്‍ വിപണിയിലേക്ക് വേറിട്ട ഒരു വാഹനം നിര്‍മ്മിക്കുകയാണ് താങ്കളെന്നാണ് മാരുതി വ്യക്തമാക്കിയിരിക്കുന്നത്.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

രാജ്യത്തെ ഏറ്റവും വലിപ്പം കുറഞ്ഞ എസ്‌യുവി ആയിരിക്കും എസ്-പ്രെസ്സോ. കമ്പനിയുടെ അരീന ഷോറുമുകളിലൂടെയാണ് വാഹനത്തിന്റെ വില്‍പ്പന. മാരുതിയുടെ വാഹന ശ്രേണിയില്‍ കോമ്പാക്ട് എസ്‌യുവിയായ വിറ്റാര ബ്രെസ്സയുടെ കീഴിലാവും എസ്-പ്രെസ്സോയെ കമ്പനി അണി നിരത്തുന്നത്.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സാണ് വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതിനൊപ്പം തന്നെ പുതുക്കിയ മെക്കാനിക്കല്‍ ഫീച്ചേഴ്സും, അതിനൊപ്പം നൂതന ഡിസൈനുമാണ് വാഹനത്തിന് കമ്പനി നല്‍കിയിരിക്കുന്നത്.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, സ്പീഡ് സെന്‍സര്‍ അലേര്‍ട്ട് തുടങ്ങി നിരവധി സവിശേഷതകളാണ് വാഹനത്തില്‍ കമ്പനി ഒരുക്കിയിരിക്കുന്നത്. നിരവധി സുരക്ഷ ഫീച്ചറുകളും കമ്പനി വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

ഇഗ്‌നിസ്, സ്വിഫ്റ്റ്, വാഗണ്‍ആര്‍ എന്നിവയ്ക്കു കരുത്ത് നല്‍കുന്ന 1.2 ലിറ്റര്‍ പെയ്രോള്‍ എഞ്ചിന്റെ ബിഎസ് VI പതിപ്പാണ് വാഹനത്തില്‍ വരുന്നത്. വാഹനത്തെ മാരുതി പുറത്തിറക്കിയിരിക്കുകയാണ്. 3.69 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. എസ്സ്-പ്രെസ്സോയെക്കുറിച്ച് കൂടൂുതലറിയാൻ.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്ക്

ഇലക്ട്രിക്ക് വാഹനയുഗത്തിലേക്കാണ് ഇന്ത്യയിലെ വാഹനലോകം ചുവടുവെയ്ക്കാനൊരുങ്ങുന്നത്. മിക്ക നിര്‍മ്മാതാക്കളും ഉടന്‍ തന്നെ അവരുടെ ഇലക്ട്രിക്ക് മോഡലുകളെ ഉടന്‍ തന്നെ വിപണിയില്‍ അവതരിപ്പിക്കും. മാരുതിയും അതേ ചുവട് പിടിക്കാനൊരുങ്ങുകയാണ് ഇപ്പോള്‍.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

മാരുതിയുടെ ജനപ്രീയ മോഡലായ വാഗണ്‍ആര്‍ തന്നെയാണ് ആദ്യ ഇലക്ട്രിക്ക് വാഹനമായി വിപണിയില്‍ എത്തുന്നത്. അടുത്തിടെ ഹ്യുണ്ടായി കോന എന്ന ഇലക്ട്രിക്ക് വാഹനത്തെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. വാഹനത്തിന്റെ പരീക്ഷണ ഓട്ടം നേരത്തെ തന്നെ കമ്പനി ആരംഭിച്ചിരുന്നു.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

2020 ഓട്ടോ എക്‌സ്‌പോയില്‍ വാഹനത്തെ കമ്പനി അവതരിപ്പിച്ചേക്കും. എന്നാല്‍ വിപണിയില്‍ എത്തി ആദ്യ നാളുകളില്‍ ജനങ്ങള്‍ക്ക് വാഹനം സ്വന്തമാക്കാനാവില്ലെന്ന് കമ്പനി അറിയിച്ചു. തുടക്കത്തില്‍ ടാക്ക്സി ഓപ്പറേറ്ററുമാരായ ഓല ക്യാബ്സ്, യൂബര്‍ എന്നിവയ്ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും മാത്രമാവും വാഗണ്‍ആര്‍ ഇലക്ട്രിക്കിനെ മാരുതി വില്‍ക്കുക.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴിയാകും വാഗണ്‍ആര്‍ ഇലക്ട്രിക്ക് കാറിന്റെ വില്‍പ്പന. ഇലക്ട്രിക്ക് കാര്‍ പദ്ധതിക്ക് മാരുതിക്ക് പിന്തുണയുമായി ടൊയോട്ടയും ഒപ്പമുണ്ട്. നേരത്തെ വിപണിയില്‍ എത്തിയിരുന്ന ടാറ്റയുടെ ടിഗോര്‍ ഇലക്ട്രിക്ക് കാര്‍ സ്വകാര്യഉപഭോക്താക്കള്‍ക്ക് ലഭ്യമായിരുന്നില്ല.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

മാരുതി വിറ്റാര എസ്‌യുവി

ആഗോള വിപണിയില്‍ മാരുതിയുടെ ജനപ്രീയ മോഡലാണ് വിറ്റാര എസ്‌യുവി. ഒറ്റനോട്ടത്തില്‍ ബ്രെസയേയും വിറ്റാരെയെയും തിരിച്ചറിയാന്‍ പ്രയാസമായിരിക്കും. ഇന്ത്യയില്‍ എത്തുമ്പോള്‍ ബ്രെസയ്ക്ക് മുകളിലായിരിക്കും വിറ്റാര എസ്‌യുവിയുടെ സ്ഥാനം.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

കുറച്ചു കാലങ്ങളായി മോഡലിനെ ഇന്ത്യയില്‍ എത്തിക്കും എന്ന് വാര്‍ത്തകള്‍ എത്തിയിരുന്നെങ്കിലും വാഹനത്തെ ഉടന്‍ വിപണയില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മാരുതി സുസുക്കിയുടെ യൂട്ടിലിറ്റി വാഹനനിര വികസിപ്പിക്കുകയാണ് വിറ്റാരയുടെ വരവോടെ കമ്പനി ലക്ഷ്യമിടുന്നത്.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

ഇപ്പോള്‍ മാരുതിയുടെ ഈ ലിസ്റ്റില്‍ എര്‍ട്ടിഗയും എസ്‌ക്രോസും ബ്രെസയുമാണുള്ളത്. ഹ്യുണ്ടായ് ക്രെറ്റ നേതൃതവം നല്‍കുന്ന എസ്‌യുവി നിരയിലേക്കാണ് വിറ്റാര വരുന്നത്. 116 bhp കരുത്തേകുന്ന 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായിട്ടായിരിക്കും വാഹനം വിപണിയില്‍ എത്തുക.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

1.4 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍, ഫിയറ്റില്‍ നിന്നുള്ള 1.6 ലിറ്റര്‍ മള്‍ട്ടി ജെറ്റ് ടര്‍ബോ ചാര്‍ജഡ് ഡീസല്‍ എഞ്ചിനും വാഹനത്തില്‍ പ്രതീക്ഷിക്കാം. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും വാഹനത്തിന്റെ ട്രാന്‍സ്മിഷന്‍.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

മാരുതി സെലറിയോ

ശ്രേണിയിലെ മാരുതിയുടെ ഏറ്റവും മികച്ച് വില്‍പ്പനയുള്ള ഒരു മോഡലാണ് സെലറിയോ. സെലറിയോയുടെ പുതിയ പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം തന്നെ സുരക്ഷാ ഫീച്ചറുകളുടെ എണ്ണത്തിലും കാര്യമായ വര്‍ധനവ് പ്രതീക്ഷിക്കാം.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

മുന്നില്‍ ഡ്രൈവര്‍, പാസഞ്ചര്‍ എയര്‍ബാഗുകള്‍, ഫ്രണ്ട് ഡ്രൈവര്‍ & പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എബിഎസ്, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സെന്‍ട്രല്‍ ലോക്കിംഗ് & സ്പീഡ് അലര്‍ട്ട് സംവിധാനം എന്നീ ഫീച്ചറുകള്‍ വാഹനത്തില്‍ മാരുതി ഉള്‍പ്പെടുത്തും.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഇത് 67 bhp പവറും 90 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനില്‍ വാഹനം വിരണിയില്‍ എത്തും.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

വിറ്റാര ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റ്

2016 -ലാണ് മാരുതി വിറ്റാര ബ്രെസ്സ ഇന്ത്യയില്‍ ആദ്യമായി വില്‍പ്പനയ്ക്ക് വന്നത്. അന്നുതൊട്ട് ഇന്നുവരെ മാരുതിയുടെ എസ്യുവി ശ്രേണിയിലെ മിന്നും താരമാണ് വാഹനം. മത്സരം ശക്തമായതോടെ ബ്രെസയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് മാരുതി.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

നിലവില്‍ വിറ്റാര ബ്രെസ്സയ്ക്ക് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ കമ്പനി നല്‍കിയിട്ടില്ല. അടുത്ത വര്‍ഷം ബിഎസ് VI നിയമം നിലവില്‍ വരുന്നതിനാല്‍ ഡീസല്‍ എഞ്ചിനുകള്‍ നിര്‍ത്താന്‍ പോകുകയാണെന്ന് കമ്പനി അറിയിച്ചു.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

അതിനുമുമ്പ്, സിയാസില്‍ എത്തിയ പുതിയ 1.5 L പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ച് വിറ്റാര ബ്രെസ്സ ഫെയ്സ്ലിഫ്റ്റ് മാരുതി സുസുക്കി വിപണിയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. 1.5 L എഞ്ചിന്‍ 104.7 bhp പവറും 138 Nm torque ഉം സൃഷ്ടിക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലാകും വിപണിയില്‍ എത്തുക.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

പുതിയ എഞ്ചിന് പുറമെ, എസ്‌യുവിയില്‍ മാരുതി ചില മാറ്റങ്ങളും സവിശേഷതകളും ഉള്‍പ്പെടുത്തും. സണ്‍റൂഫിനൊപ്പം 4 എയര്‍ബാഗുകളും ബ്രെസ്സ ഫെയ്സ്ലിഫ്റ്റ് ഉള്‍പ്പെടും. അകത്തളത്തില്‍ ഫാബ്രിക്ക് അപ്ഹോള്‍സ്റ്ററി മാരുതി പരിഷ്‌കരിക്കും. കമ്പനിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ സംവിധാനമാകും ബ്രെസ്സ ഫെയ്സ്ലിഫ്റ്റില്‍ ഒരുങ്ങും.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

ഇഗ്നിസ് ഫെയ്സ്ലിഫ്റ്റ്

മാരുതി സുസുക്കിയില്‍ നിന്നും നെക്സ ഡീലര്‍ഷിപ്പിലൂടെ വില്‍ക്കുന്ന ആദ്യത്തെ ഹാച്ച്ബാക്ക് മോഡലാണ് ഇഗ്നിസ്. ഇഗ്നിസിന്റെ നിരവധി യൂണിറ്റുകള്‍ നിരത്തിലെത്തുന്നുണ്ടെങ്കിലും മറ്റ് മാരുതി കാറുകളേക്കാള്‍ ജനപ്രീതി നേടിയെടുക്കാന്‍ മോഡലിന് സാധിച്ചിട്ടില്ല.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

പുതിയ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് ഈ പ്രതിസന്ധി പരിഹരിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നതും. അടുത്തിടെ ഫെയ്സ്ലിഫ്റ്റ് പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്നും പഴയ വാഹനവുമായി പ്രകടമായ മാറ്റങ്ങള്‍ ഒന്നും തന്നെ കാണാന്‍ സാധിക്കില്ല.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

ഹെഡ്ലാമ്പുകളും ഡെയ്ടൈം റണ്ണിങ് ലൈറ്റുകളും ഗ്രില്ലും ബമ്പറും പഴയ മോഡലിന് സമാനം. ടെയില്‍ ലാമ്പുകളിലും പിന്‍ ബമ്പറിലും പരിഷ്‌കാരങ്ങള്‍ ഒരുങ്ങുന്നില്ല. എന്നാല്‍ റൂഫ് റെയിലുകള്‍ കാറില്‍ കാണാന്‍ സാധിക്കും.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

റൂഫ് റെയിലുകളില്ലാതെയാണ് ഇഗ്നിസ് ഇത്രകാലം വില്‍പ്പനയ്ക്ക് വന്നത്. പുതിയ ഫെയ്സ്ലിഫ്റ്റ് പതിപ്പില്‍ ദൃശ്യമായ പ്രധാന മാറ്റവും ഇതുതന്നെ. ഉള്ളില്‍ ഡാഷ്ബോര്‍ഡിലും സീറ്റ് ഫാബ്രിക്കുകളിലും പരിഷ്‌കാരങ്ങളുണ്ടാവുമെന്നാണ് സൂചന.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

പുത്തന്‍ സ്മാര്‍ട്ട് സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം പ്രീമിയം ഇഗ്‌നിസിനും പ്രതീക്ഷിക്കാം. നടപ്പിലാവുന്ന സുരക്ഷാ ചട്ടങ്ങള്‍ മുന്‍നിര്‍ത്തി സീറ്റ് ബെല്‍റ്റ് അലേര്‍ട്ട് സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം തുടങ്ങിയ സജ്ജീകരണങ്ങള്‍ ഇഗ്നിസ് ഫെയ്സ്ലിഫ്റ്റിന് കമ്പനി നല്‍കും.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

എഞ്ചിനില്‍ മാറ്റം ഉണ്ടായിരിക്കില്ല. 1.2 ലിറ്റര്‍ K12 പെട്രോള്‍ എഞ്ചിന്‍ തന്നെയാകും കരുത്ത്. 83 bhp പവറും 113 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനും കാറില്‍ ഉണ്ടാകും.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

സുസുക്കി ജിംനി

2019 -ന്റെ അവസാനത്തോടെ ജിംനിയെ വിപണിയിലെത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ആഗോളതലത്തില്‍ പ്രശംസ നേടിയ മോഡലാണ് ജിംനി. കഴിഞ്ഞ വര്‍ഷം ജിംനിയുടെ പുതിയ തലമുറയെ കമ്പനി ആഗോള വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

2019 ലോക അര്‍ബന്‍ കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാരവും ഈ മിനി എസ്യുവി നേടിയിരുന്നു. മുപ്പത്തിമൂന്ന് വര്‍ഷം വിജയകരമായി വിപണി വാണിരുന്ന ജിപ്സിയുടെ പകരക്കാരനായാകും ജിംനിയെ കമ്പനി അവതരിപ്പിക്കുക.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമാകുന്നതിനേക്കാള്‍ വലിപ്പം കൂടുതലായിരിക്കും ഇന്ത്യന്‍ മോഡലിന്. ഇന്ത്യന്‍ പതിപ്പിന് വലിപ്പ കൂടുതല്‍ ഉണ്ടെങ്കിലും അന്താരാഷ്ട്ര മോഡലിന്റെ അതേ പ്ലാറ്റ്ഫോമില്‍ തന്നെയായിരിക്കും ഇന്ത്യന്‍ പതിപ്പിന്റെയും നിര്‍മ്മാണം.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴി തന്നെയാകും ജിംനിയെയും വിപണിയില്‍ എത്തിക്കുക. 1.5 ലിറ്റര്‍ K15 സീരിസ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. 104 bhp കരുത്തും 138 Nm torque ഉം ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

മാരുതി സുസുക്കി വിറ്റാര സെവന്‍ സീറ്റര്‍

മിഡ് - എസ്‌യുവി സെഗ്മെന്റില്‍ മാരുതി വിറ്റാരയുടെ സെവന്‍ സീറ്റര്‍ പതിപ്പിനെ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പ്രീമിയം എസ് യുവി ശ്രേണിയിലേക്കാണ് പുതിയ വിറ്റാര സെവന്‍ സീറ്റര്‍ എത്തുന്നത്.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

വരാനിരിക്കുന്ന എംജി ഹെക്ടര്‍ സെവന്‍ സീറ്റര്‍, ടാറ്റ ഹാരിയര്‍ സെവന്‍ സീറ്റര്‍ എന്നിവയ്ക്കെതിരേയാകും വിറ്റാര സെവന്‍ സീറ്ററിന്റെ മത്സരം. ഗ്ലോബല്‍ സി ഫ്‌ളാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. രൂപത്തിലും ഭാവത്തിലും ഗ്ലോബല്‍ വിറ്റാരയോട് സാമ്യം പുലര്‍ത്തുന്ന മോഡലാണിത്.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

ഫിയറ്റിന്റെ വാഹനങ്ങള്‍ക്ക് കരുത്ത് പകരുന്ന 2.0 ലിറ്റര്‍ എംജെഡി-II എന്‍ജിനായിരിക്കും ഈ വിറ്റാരയിലും നല്‍കുകയെന്നും സൂചനയുണ്ട്. എഞ്ചിന്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി പങ്കുവെച്ചിട്ടില്ല. 2020 ഡല്‍ഹി ഓട്ടോഷോയിലായിരിക്കും ഈ വാഹനം പ്രദര്‍ശനത്തിനെത്തുക.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

വാഗണ്‍ആര്‍ സെവന്‍ സീറ്റര്‍

പുതുതലമുറ വാഗണ്‍ആറിനെ അടുത്തിടെയാണ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാഗണ്‍ആറിന്റെ സെവന്‍ സീറ്റര്‍ പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

വാഗണ്‍ആറില്‍ ഇപ്പോഴുള്ള 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ ഏഴു സീറ്റര്‍ പതിപ്പില്‍ ഇടംപിടിക്കാനും സാധ്യത. ഭാരത് സ്റ്റേജ് VI നിലവാരത്തില്‍ എഞ്ചിന്‍ യൂണിറ്റിനെ അവതരിപ്പിക്കാനാകും കമ്പനി ശ്രമിക്കുക. നിലവില്‍ 82 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന് ശേഷിയുണ്ട്.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

പുതിയ അഞ്ച് സീറ്റര്‍ പതിപ്പിലെ സൗകര്യങ്ങളും സംവിധാനങ്ങളും തന്നെ ഏഴു സീറ്റര്‍ പതിപ്പിലും ലഭ്യമായേക്കും. പുതിയ സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച് ഇരട്ട എയര്‍ബാഗുകള്‍, പിന്‍ പാര്‍ക്കിങ് അസിസ്റ്റ്, ആന്റി - ലോക്ക് ബ്രേക്കിങ്ങ് സംവിധാനം എന്നിവയെല്ലാം കാറില്‍ പ്രതീക്ഷിക്കാം.

പുറത്തിറങ്ങാനിരിക്കുന്ന മാരുതിയുടെ പുതിയ കാറുകള്‍

നെക്‌സ ഡീലര്‍ഷിപ്പ് വഴി തന്നെയാകും വാഹനം വിപണിയില്‍ എത്തുക. റെനോയുടെ പുതിയ എംപിവി ട്രൈബര്‍ തന്നെയാണ് വാഗണ്‍ആര്‍ സെവന്‍ സീറ്ററിന്റെ മുഖ്യ എതിരാളി. വാഹനത്തിന്റെ പേര് സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.

Most Read Articles

Malayalam
English summary
Upcoming Maruti Suzuki Cars In India. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X