ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന എംജി എസ്‌യുവികൾ

ഈ വർഷം ആദ്യമാണ് എം‌ജി മോട്ടോർസ് ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. നിർമ്മാതാക്കളുടെ ഒരേയൊരു ഉൽപ്പന്നമായ എം‌ജി ഹെക്ടർ എസ്‌യുവി വിപണിയിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന എംജി എസ്‌യുവികൾ

വാസ്തവത്തിൽ, ഹെക്ടർ ഈ വിഭാഗത്തെ മികച്ച വിൽപ്പനയോടെ മുന്നേറുകയാണ്. എം‌ജി ഹെക്ടറിന്റെ വിജയത്തിനും ഇന്ത്യയിൽ എസ്‌യുവികളുടെ ജനപ്രീതി വർധിച്ചു വരുന്ന സാഹചര്യത്തിൽ എം‌ജി മോട്ടോർസ് പുതിയ മോഡലുകൾ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന എംജി എസ്‌യുവികൾ

2020 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി എം‌ജി മോട്ടോർസ് പങ്കെടുക്കുകയും തങ്ങളുടെ അടുത്ത ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യും.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന എംജി എസ്‌യുവികൾ

എം‌ജി eZS എസ്‌യുവിയാവും ബ്രിട്ടീഷ് നിർമ്മാതാക്കൾ അടുത്തതായി പുറത്തിറക്കുന്ന ആദ്യത്തെ വാഹനം. ഇന്ത്യയിലെ ബ്രാൻഡിന്റെ ആദ്യത്തെ ഇലക്ട്രിക് വാഹനമാണിത്. അടുത്തമാസം വാഹനം വിപണിയിൽ അവതരിപ്പിക്കും, ഇന്ത്യയിലേക്കുള്ള eZS -ന്റെ എല്ലാ സവിശേഷതകളും എംജി വെളിപ്പെടുത്താൻ സാധ്യതയുണ്ട്.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന എംജി എസ്‌യുവികൾ

എന്നിരുന്നാലും, കാർ ഔദ്യോഗികമായി വിപണിയിലെത്തിയതിന് ശേഷം അടുത്ത വർഷം മാത്രമേ വില പ്രഖ്യാപിക്കുകയുള്ളൂ. അതിനുമുമ്പ്, എം‌ജി eZS -നായുള്ള ബുക്കിംഗ് ഔദ്യോഗികമായി സ്വീകരിച്ചു തുടങ്ങും.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന എംജി എസ്‌യുവികൾ

ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി കോന ഇലക്ട്രികായിരിക്കും eZS ന്റെ പ്രധാന എതിരാളി, അതോടൊപ്പം പുറത്തിറങ്ങാനിരിക്കുന്ന ടാറ്റ നെക്സൺ ഇവിയും മത്സരം സൃഷ്ടിക്കും. ഒറ്റ ചാർജിൽ 400 കിലോമീറ്റർ മൈലേജിന് സാധ്യതയുണ്ടെങ്കിലും അൽപ്പം താഴ്ന്ന പതിപ്പുകളെയാവും നിർമ്മാതാക്കൾ വിപണിയിലെത്തിക്കുന്നത്.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന എംജി എസ്‌യുവികൾ

അതിനു ശേഷം, വിപണിയിൽ എം‌ജി ഹെക്ടറിന് തൊട്ടുതാഴെയായി മറ്റൊരു പുതിയ എസ്‌യുവി പുറത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയോടാവും ഈ വാഹനം മത്സരിക്കുന്നത്.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന എംജി എസ്‌യുവികൾ

ഇത് അടുത്തിടെ പുറത്തിറക്കിയ ചൈനീസ് എസ്‌യുവിയായ ബയോജുൻ RS-3 യുടെ പുനർ‌നിർമ്മിച്ച പതിപ്പായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ വാഹനത്തിന് ലഭിക്കും.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന എംജി എസ്‌യുവികൾ

നിലവിൽ അഞ്ച് സീറ്റർ എസ്‌യുവിയായ എം‌ജി ഹെക്ടറിന്റെ പുനർ‌നിർമ്മിച്ച പതിപ്പിന് ചൈനയിലും മറ്റ് നിരവധി അന്താരാഷ്ട്ര വിപണികളിലും ഏഴ് സീറ്റർ പതിപ്പ് ലഭിച്ചു.

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന എംജി എസ്‌യുവികൾ

ഈ പുതിയ വാഹനം വരും മാസങ്ങളിൽ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്ര XUV500, വരാനിരിക്കുന്ന ടാറ്റ ഗ്രാവിറ്റാസ് തുടങ്ങിയവയുമായി മത്സരിക്കാൻ എംജി ഹെക്ടറിനെ ഇത് അനുവദിക്കും.

Most Read: ടാറ്റ കാസിനി എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന എംജി എസ്‌യുവികൾ

എം‌ജി ഹെക്ടറിന്റെ ഏഴ് സീറ്റർ പതിപ്പ് അഞ്ച് സീറ്റർ പതിപ്പിന് സമാനമായി കാണപ്പെടുമെങ്കിലും ബോഡിയിൽ ചെറിയ മാറ്റങ്ങളുണ്ടാകും. എം‌ജി ഹെക്ടറിന് സമാനമായ എഞ്ചിൻ ഓപ്ഷനുകളും ഇത് വഹിക്കും, കൂടാതെ വാഹനത്തിന്റെ ഫീച്ചറുകളും സമാനമായിരിക്കും.

Most Read: ബി‌എസ്‌-VI മോഡലുകളെ അടുത്ത വർഷം ആദ്യം വിപണിയിലെത്തിക്കുമെന്ന് ഇസൂസു

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന എംജി എസ്‌യുവികൾ

ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവർ, മഹീന്ദ്ര അൽടുറാസ് G4 എന്നിവയുമായി മത്സരിക്കാൻ എം‌ജി മോട്ടോർസ് ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിലേക്കും ചുവടു വയ്ക്കും.

Most Read: എസ്‌യുവി വിഭാഗത്തിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി ആസ്റ്റൺ മാർട്ടിൻ

ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന എംജി എസ്‌യുവികൾ

വിപണിയിൽ ഇവയുമായി കൊമ്പുകോർക്കാൻ എം‌ജി മോട്ടോർസ് പുതിയ മാക്‌സസ് D90 എസ്‌യുവി പുറത്തിറക്കും. AWD പതിപ്പിലും ഇത് വിപണിയിലെത്തും, കൂടാതെ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളും വാഹനത്തിന് ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Upcoming MG SUVs to Indian Market. Read more Malayalam.
Story first published: Thursday, November 28, 2019, 12:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X