YouTube

ഇന്ത്യയില്‍ വരാനിരിക്കുന്ന പുതിയ എംപിവികള്‍

വളരെ വൈകിയാണെങ്കിലും ഇന്ത്യയില്‍ എംപിവികള്‍ക്ക് പ്രചാരമേറി വരികയാണിപ്പോള്‍. വിപണിയില്‍ തുടര്‍ച്ചയായ വളര്‍ച്ച കൈവരിക്കുന്ന എംപിവി വാഹനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളെല്ലാം തന്നെ. നിലവില്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ് വിപണിയിലുള്ള എംപിവികളില്‍ പ്രധാനി. പത്ത് ലക്ഷത്തില്‍ താഴെ വിലയുള്ള എംപിവി അന്വേഷിക്കുന്നവര്‍ക്കായി മാരുതി എര്‍ട്ടിഗയും വിപണിയില്‍ നിലകൊള്ളുന്നു. അകത്തളത്തിലെ വിശാലതയാണ് മിക്കവരെയും എംപിവികള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം. ഇതാ ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്താനിരിക്കുന്ന ചില എംപിവികള്‍.

ഇന്ത്യയില്‍ വരാനിരിക്കുന്ന പുതിയ എംപിവികള്‍

റെനോ RBC

ക്വിഡിനെ അടിസ്ഥാനമാക്കി വരുന്ന എംപിവി ഈ വര്‍ഷം ജൂലൈയിലെത്തുമെന്നാണ് കമ്പനി അറിയിക്കുന്നത്. നിലവില്‍ RBC എന്ന കോഡ് നാമത്തില്‍ കമ്പനി വിളിക്കുന്ന എംപിവി, കമ്പനിയുടെ തന്നെ CMF-A+ അടിത്തറയില്‍ ഒരുങ്ങുന്ന നാല് മീറ്ററില്‍ തഴെയുള്ള എംപിവിയായിരിക്കും. ക്വിഡിലേതിന് സമാനമായ 1.0 ലിറ്റര്‍ എഞ്ചിനായിരിക്കും പുതിയ RBC -യിലും.

ഇന്ത്യയില്‍ വരാനിരിക്കുന്ന പുതിയ എംപിവികള്‍

ഡീസല്‍ എഞ്ചിന്‍ പതിപ്പില്‍ RBC എത്തുമോയെന്നതിന് കുറിച്ച് റെനോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എബിഎസ്, പിന്‍ പാര്‍ക്കിംഗ് ക്യാമറ മുതലായ പുത്തന്‍ സുരക്ഷ നിലവാരം RBC -യില്‍ കമ്പനി ഉറപ്പുവരുത്തും.

ഇന്ത്യയില്‍ വരാനിരിക്കുന്ന പുതിയ എംപിവികള്‍

മാരുതി സുസുക്കി എര്‍ട്ടിഗ 1.5 ഡീസല്‍

നിലവില്‍ എര്‍ട്ടിഗയില്‍ ഉപയോഗിക്കുന്ന ഡീസല്‍ എഞ്ചിന് പകരം പുതിയ 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് കൊണ്ട് വരാനുള്ള തയ്യാറെടുപ്പിലാണ് മാരുതി. ബിഎസ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന പുത്തന്‍ എര്‍ട്ടിഗയുടെ വിപണി അരങ്ങേറ്റം വരും മാസങ്ങളില്‍ തന്നെയുണ്ടാവും.

Most Read:മത്സരം മുറുകും, പുതിയ ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റുമായി മാരുതി വരുന്നൂ

ഇന്ത്യയില്‍ വരാനിരിക്കുന്ന പുതിയ എംപിവികള്‍

മാരുതിയുടെ സിയാസിലും എസ്-ക്രോസിലും കൂടെ ഈ എഞ്ചിന്‍ വരുമെന്നാണ് കമ്പനി സൂചിപ്പിക്കുന്നത്. ഇതോടെ നിലവില്‍ ഈ കാറുകളില്‍ ഉപയോഗിക്കുന്ന 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കമ്പനി ഉപേക്ഷിച്ചേക്കും.

ഇന്ത്യയില്‍ വരാനിരിക്കുന്ന പുതിയ എംപിവികള്‍

ടൊയോട്ട എര്‍ട്ടിഗ

ടൊയോട്ടയും മാരുതി സുസുക്കിയും പങ്കാളികളാവുന്നെന്ന വാര്‍ത്ത ഈയടുത്താണ് ഇരു കമ്പനികളും സ്ഥിരീകരിച്ചത്. ഇതോടൊപ്പം വിവിധ സാങ്കേതികതയും കാര്‍ അടിത്തറകളും കമ്പനികള്‍ പങ്ക് വയ്ക്കും. വിവിധ മാരുതി കാറുകളായ വിറ്റാര ബ്രെസ്സ, സിയാസ്, എര്‍ട്ടിഗ എന്നിവ ടൊയോട്ട നിര്‍മ്മിക്കും.

ഇന്ത്യയില്‍ വരാനിരിക്കുന്ന പുതിയ എംപിവികള്‍

ടൊയോട്ട കൊറോള 2020 -ല്‍ മാരുതി ബാഡ്ജില്‍ ഇന്ത്യന്‍ വിപണിയിലെത്തും. നിലവിലെ എര്‍ട്ടിഗയില്‍ നിന്ന് വ്യത്യസ്തമായിട്ടായിരിക്കും ടൊയോട്ട എര്‍ട്ടിഗ എംപിവി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 -ല്‍ തന്നെ ടൊയോട്ട എര്‍ട്ടിഗയുടെ വരവുണ്ടാകുമെന്നാണ് കമ്പനി സൂചിപ്പിക്കുന്നത്.

ഇന്ത്യയില്‍ വരാനിരിക്കുന്ന പുതിയ എംപിവികള്‍

മഹീന്ദ്ര മറാസോ ഓട്ടോമാറ്റിക്ക്

ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനില്ല എന്നതായിരുന്ന ഇതുവരെ മറാസോ എംപിവിയിലുണ്ടായിരുന്ന പോരായ്മ. എന്നാല്‍ ഇത് പരിഹരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളായ മഹീന്ദ്ര.

Most Read:സ്‌കോര്‍പിയോയുടെ ഭീകരമുഖം, സുരക്ഷയ്ക്ക് പര്യായമായി മഹീന്ദ്ര മാര്‍ക്ക്‌സ്മാന്‍

ഇന്ത്യയില്‍ വരാനിരിക്കുന്ന പുതിയ എംപിവികള്‍

ഈ വര്‍ഷം അവസാനത്തോടെ തന്നെ മറാസോ ഓട്ടോമാറ്റിക്കിനെ പ്രതീക്ഷിക്കാമെന്നാണ് കമ്പനി പറയുന്നത്. നിലവില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് മറാസോയിലുള്ളത്. നാളുകള്‍ കഴിയുന്തോറും വിപണിയില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് വാഹനങ്ങള്‍ക്ക് ആവശ്യക്കാരേറുകയാണ്. കമ്പനി അടുത്തിടെ വിപണിയിലെത്തിച്ച XUV300 എസ്‌യുവിയിലും ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ കമ്പനി ലഭ്യമാക്കും.

ഇന്ത്യയില്‍ വരാനിരിക്കുന്ന പുതിയ എംപിവികള്‍

മിത്സുബിഷി എക്‌സ്പാന്‍ഡര്‍

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ മിത്സുബിഷിയും പുതിയ എംപിവിയായ എക്‌സ്പാന്‍ഡറിനെ ഇന്ത്യയിലെത്തിക്കാനിരിക്കുകയാണ്. ഏഴ് സീറ്ററായെത്തുന്ന പുത്തന്‍ എക്‌സ്പാന്‍ഡറില്‍ വിശാലമായ അകത്തളവും ഒരുപിടി മികച്ച ഫീച്ചറുകളുമുണ്ടാവും.

ഇന്ത്യയില്‍ വരാനിരിക്കുന്ന പുതിയ എംപിവികള്‍

മഹീന്ദ്ര മറാസോയ്ക്ക് സമാനമായ പ്രൈസ് ടാഗില്‍ എക്‌സ്പാന്‍ഡര്‍ എത്താനാണ് സാധ്യത. ടച്ച് സക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, ഓട്ടോ ക്ലൈമറ്റ്, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, പുത്തന്‍ അലോയ് വീലുകള്‍ എന്നിവ എക്‌സ്പാന്‍ഡറിലുണ്ടാവും.

ഇന്ത്യയില്‍ വരാനിരിക്കുന്ന പുതിയ എംപിവികള്‍

1.5 ലിറ്റര്‍ ശേഷിയുള്ള നാല് സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനായിരിക്കും മിത്സുബിഷി എക്‌സ്പാന്‍ഡര്‍ എംപിവിയ്ക്ക് കരുത്ത് പകരുക. ഗിയര്‍ബോക്‌സ് അഞ്ച് സ്പീഡ് മാനുവലോ അല്ലെങ്കില്‍ നാല് സ്പീഡ് ഓട്ടോമാറ്റിക്കോ ആവാനാണ് സാധ്യത.

Most Read:1,600 യൂണിറ്റ് പിന്നിട്ട് ഹോണ്ട സിവിക് ബുക്കിംഗ്

ഇന്ത്യയില്‍ വരാനിരിക്കുന്ന പുതിയ എംപിവികള്‍

കിയ കാര്‍ണിവല്‍

ഇന്ത്യയില്‍ തങ്ങളുടെ അരങ്ങേറ്റത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിക്കഴിഞ്ഞിരിക്കുകയാണ് കിയ മോട്ടോര്‍സ്. കമ്പനിയുടെ SP2i അടിസ്ഥാനമാക്കിയുള്ള എസ്‌യുവിയായിരിക്കും ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കൊരുങ്ങുന്ന ആദ്യ കിയ വാഹനം. എന്നാല്‍ ഇതിന് ശേഷം കമ്പനി ഇന്ത്യയിലെത്തിക്കുന്നത് കാര്‍ണിവല്‍ എംപിവിയെ ആയിരിക്കും.

ഇന്ത്യയില്‍ വരാനിരിക്കുന്ന പുതിയ എംപിവികള്‍

ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് തൊട്ട് മുകളിലായി സ്ഥാനം പിടിക്കുന്ന കാര്‍ണിവല്‍ എംപിവി, ഇന്നോവയെക്കാളം കൂടുതല്‍ ഇന്റീരിയര്‍ വിശാലത നല്‍കുമെന്നാണ് സൂചന.

ഇന്ത്യയില്‍ വരാനിരിക്കുന്ന പുതിയ എംപിവികള്‍

2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരിക്കും കാര്‍ണിവലില്‍ ഉണ്ടാവുക. ഇത് 3,800 rpm -ല്‍ 199 bhp കരുത്തും 1,750-2,750 rpm -ല്‍ 441 nm torque ഉം സൃഷ്ടിക്കും. എട്ട് സപീഡായിരിക്കും ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ്. 2020 -ല്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍ വരാനിരിക്കുന്ന പുതിയ എംപിവികള്‍

ടൊയോട്ട ഇന്നോവ ഫെയ്‌സ്‌ലിഫ്റ്റ്

ഇന്ത്യയിലെ ഏറ്റവും പ്രചാരമേറിയ എംപിവിയായ ഇന്നോവയ്‌ക്കൊരു ഫെയ്‌സ്‌ലിഫ്റ്റ് ലഭിക്കുകയാണീ വര്‍ഷം.ഇതുവരെ കാര്യമായ പരിഷകാരങ്ങളൊന്നും കൂടാതെ തന്നെ ശ്രേണിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്നോവയ്ക്ക് അനിവാര്യമായ മാറ്റങ്ങള്‍ നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

Most Read:റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് മോഡലുകള്‍ക്ക് അലോയ് വീലുകള്‍ ഉടന്‍

ഇന്ത്യയില്‍ വരാനിരിക്കുന്ന പുതിയ എംപിവികള്‍

ബമ്പറുകളിലും ഹെഡ്‌ലൈറ്റുകളിലും കമ്പനി പരിഷ്‌കാരങ്ങള്‍ നല്‍കും. ബിഎസ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതായിരിക്കും പുത്തന്‍ ഇന്നോവ ഫെയ്‌സ്‌ലിഫ്റ്റിലെ എഞ്ചിന്‍ സംവിധാനം. കൂടാതെ ഇന്റീരിയറിലും കാതലായ മാറ്റങ്ങള്‍ കമ്പനി നടത്തിയേക്കും.

Most Read Articles

Malayalam
English summary
upcoming suvs in india: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X