ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന പുതിയ ടാറ്റ കാറുകള്‍

ടാറ്റ മോട്ടോര്‍സിന്റെ വളര്‍ച്ചയ്ക്ക് വേഗം കൂടി. പോയവര്‍ഷം പത്തുലക്ഷം വാഹനങ്ങള്‍ വിറ്റ ടാറ്റ, രാജ്യാന്തര നിര്‍മ്മാതാക്കളുടെ പട്ടികയില്‍ പതിനാറാം സ്ഥാനത്താണ് (വില്‍പ്പന അടിസ്ഥാനപ്പെടുത്തി). വര്‍ഷത്തില്‍ പത്തുലക്ഷം വാഹനങ്ങള്‍ വില്‍ക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയും ടാറ്റ തന്നെ. പാസഞ്ചര്‍ വാഹന നിരയില്‍ കൂടുതല്‍ ആഗോള മോഡലുകള്‍ അവതരിപ്പിച്ച് കളംനിറയാനുള്ള പദ്ധതിയിലാണ് ഇപ്പോള്‍ കമ്പനി. വൈകാതെ ഒരുപിടി പുതുതലമുറ ടാറ്റ കാറുകള്‍ വിപണിയിലെത്തും. ഈ അവസരത്തില്‍, ഈ വര്‍ഷം ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വരാനിരിക്കുന്ന പുതിയ ടാറ്റ കാറുകള്‍ പരിശോധിക്കാം.

ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന പുതിയ ടാറ്റ കാറുകള്‍

ടാറ്റ ആള്‍ട്രോസ്

2019 ജനീവ മോട്ടോര്‍ ഷോയിലാണ് ആള്‍ട്രോസ് ഹാച്ച്ബാക്കിനെ ടാറ്റ അനാവരണം ചെയ്തത്. 2018 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി അവതരിപ്പിച്ച 45X കോണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പാണിത്. ഈ വര്‍ഷം രണ്ടാംപാദം ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കായി ആള്‍ട്രോസ് വില്‍പ്പനയ്‌ക്കെത്തും. കമ്പനി ഇന്നുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും വിലകൂടിയ ഹാച്ച്ബാക്കാണ് ആള്‍ട്രോസ്.

ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന പുതിയ ടാറ്റ കാറുകള്‍

4.3 മീറ്ററിന് താഴെ നീളമുള്ള കാറുകള്‍ക്ക് വേണ്ടി ടാറ്റ ആവിഷ്‌കരിച്ച മൊഡ്യുലാര്‍ ALFA പ്ലാറ്റ്‌ഫോം ആള്‍ട്രോസിനും ആധാരമാവുന്നു. ഹാരിയറിന് ശേഷം കമ്പനിയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യം പിന്തുടരുന്ന രണ്ടാമത്തെ കാറാണ് ആള്‍ട്രോസ്. ഹ്യുണ്ടായി എലൈറ്റ് i20, മാരുതി ബലെനോ, ഹോണ്ട ജാസ്സ് തുടങ്ങിയ പ്രീമിയം ഹാച്ച്ബാക്കുകളുടെ വിപണിയില്‍ ടാറ്റ ആള്‍ട്രോസ് നോട്ടമിടും.

Most Read: മോഡിഫൈ ചെയ്ത വാഹനങ്ങള്‍ ഇനി വില്‍ക്കാനാവില്ല, പിടിമുറുക്കി മോട്ടോര്‍ വാഹന വകുപ്പ്

ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന പുതിയ ടാറ്റ കാറുകള്‍

കറുപ്പഴകുള്ള ഗ്രില്ലും വലിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളുമാണ് ആള്‍ട്രോസ് ഹാച്ച്ബാക്കിന്റെ മുഖ്യാകര്‍ഷണം. പ്രീമിയം കാറായതുകൊണ്ട് ആള്‍ട്രോസില്‍ ഫീച്ചറുകള്‍ക്കും സൗകര്യങ്ങള്‍ക്കും യാതൊരു കുറവുമുണ്ടാകില്ല. ആദ്യഘട്ടത്തില്‍ ആള്‍ട്രോസ് പെട്രോള്‍ മാത്രമേ വിപണിയില്‍ വരികയുള്ളൂ. അടുത്തവര്‍ഷം ആള്‍ട്രോസ് ഇവിയെ അവതരിപ്പിക്കാന്‍ കമ്പനിക്ക് ആലോചനയുണ്ട്.

ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന പുതിയ ടാറ്റ കാറുകള്‍

ടാറ്റ ഹാരിയര്‍ ഓട്ടോമാറ്റിക്

ഈ വര്‍ഷം ജനുവരിയിലാണ് അഞ്ചു സീറ്റര്‍ ഹാരിയര്‍ എസ്‌യുവിയെ ടാറ്റ വിപണിയില്‍ യാഥാര്‍ത്ഥ്യമാക്കിയത്. വിപണിയില്‍ തരംഗം തുടരുന്ന ഹാരിയറിന്റെ കൂടുതല്‍ പതിപ്പുകള്‍ പുറത്തിറക്കാനുള്ള തിടുക്കം ടാറ്റയ്ക്കുണ്ട്. ഹാരിയറിന് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്ലെന്ന പരാതി തീര്‍ക്കുകയാണ് കമ്പനിയുടെ ആദ്യ ലക്ഷ്യം. ഹാരിയര്‍ ഓട്ടോമാറ്റിക്കിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ പൂര്‍ത്തിയായി.

ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന പുതിയ ടാറ്റ കാറുകള്‍

ഹ്യുണ്ടായില്‍ നിന്നും കടമെടുത്ത ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് യൂണിറ്റ് പുതിയ ഹാരിയര്‍ പതിപ്പിന് കരുത്തേകും. ഫിയറ്റ് നിര്‍മ്മിത 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഹാരിയറിന്റെ ഹൃദയം. എഞ്ചിന് 138 bhp കരുത്തുകുറിക്കാന്‍ ശേഷിയുണ്ട്. പുതിയ ഹാരിയര്‍ ഓട്ടോമാറ്റിക് പതിപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍ പ്രതീക്ഷിക്കാം.

Most Read: പോളോയെക്കാള്‍ നീളത്തില്‍ പുതിയ ഫോക്‌സ്‌വാഗണ്‍ പോളോ പ്ലസ്

ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന പുതിയ ടാറ്റ കാറുകള്‍

ടാറ്റ കസീനി

ജനീവ മോട്ടോര്‍ ഷോയില്‍ പിറന്ന ഏഴു സീറ്റര്‍ ബസെഡ്, ഇന്ത്യന്‍ തീരത്തെത്തുമ്പോള്‍ കസീനിയായി അറിയപ്പെടും. പറഞ്ഞുവരുമ്പോള്‍ ഹാരിയറിന്റെ ഏഴു സീറ്റര്‍ പതിപ്പാണ് കസീനി. OMEGA പ്ലാറ്റ്‌ഫോംതന്നെ പുതിയ കസീനിക്കും അടിത്തറ. ഹാരിയര്‍, കസീനി മോഡലുകളുടെ വീല്‍ബേസ് ഒന്നാണെങ്കിലും ആകാരയളവ് വ്യത്യാസം കുറിക്കും. മൂന്നാംനിര സീറ്റുകളുടെ പശ്ചാത്തലത്തില്‍ കസീനിക്ക് കൂടുതല്‍ വലുപ്പമുണ്ട്.

ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന പുതിയ ടാറ്റ കാറുകള്‍

ഇരു മോഡലുകളുടെ പിന്നഴകും വ്യത്യസ്തമാണ്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് യൂണിറ്റുകളുള്ള 2.0 ലിറ്റര്‍ ക്രൈയോട്ടെക്ക് ഡീസല്‍ എഞ്ചിന്‍ കസീനിയില്‍ തുടിക്കുമെന്നാണ് വിവരം. ഈ വര്‍ഷാവസാനം ടാറ്റ കസീനി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വരും.

ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന പുതിയ ടാറ്റ കാറുകള്‍

ടാറ്റ ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റ്

ടിയാഗൊ. നിലവില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ടാറ്റ കാര്‍. പ്രാരംഭ ഹാച്ച്ബാക്ക് ശ്രേണിയില്‍ മത്സരം മുറുകുന്ന പശ്ചാത്തലത്തില്‍ ടിയാഗൊയെ എത്രയുംവേഗം പുതുക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യം ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റ് പിന്തുടരും. ഇന്ത്യന്‍ നിരത്തില്‍ മോഡലിന്റെ പരീക്ഷണയോട്ടം തുടരുകയാണ്.

Most Read: ഹ്യുണ്ടായിയുടെ ചെറു എസ്‌യുവി, പുതിയ വെന്യു ഇന്ത്യയില്‍ — വില്‍പ്പന അടുത്തമാസം

ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന പുതിയ ടാറ്റ കാറുകള്‍

പുതിയ ഹെഡ്‌ലാമ്പുകളും ടെയില്‍ലാമ്പുകളും ബമ്പറുകളും കാറിന് പുതുമ സമര്‍പ്പിക്കും. ഇപ്പോഴുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയായിരിക്കും ടിയാഗൊ ഫെയ്‌സ്‌ലിഫ്റ്റിലും ഒരുങ്ങുക. ഇതേസമയം, 1.05 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ യൂണിറ്റിനെ മോഡല്‍ നിരയില്‍ നിന്നും കമ്പനി പിന്‍വലിക്കാനിരിക്കുകയാണ്.

ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന പുതിയ ടാറ്റ കാറുകള്‍

ടാറ്റ നെക്‌സോണ്‍

ടിയാഗൊ കഴിഞ്ഞാല്‍ ടാറ്റയുടെ അടുത്ത ഹിറ്റ് മോഡലാണ് നെക്‌സോണ്‍. കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ നെക്‌സോണ്‍ രണ്ടാമനാണെങ്കിലും എതിരാളികള്‍ കൂടുതലായി കടന്നുവരുന്നത് ടാറ്റയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. വൈകാതെ നെക്‌സോണിന്റെ ഇടക്കാല അപ്‌ഡേറ്റ് പതിപ്പിനെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ വിപണിയില്‍ കൊണ്ടുവരും. പ്രധാനമായും പുറംമോടിയിലായിരിക്കും പുതിയ നെക്‌സോണ്‍ പതിപ്പിന്റെ പരിഷ്‌കാരങ്ങള്‍. പുത്തന്‍ നിറപ്പതിപ്പുകളും മോഡലില്‍ പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Upcoming Tata Cars In India. Read in Malayalam.
Story first published: Thursday, April 18, 2019, 16:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X