2020 -ഓടെ നാല് പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ ടാറ്റ

ഇന്ത്യന്‍ വിപണിയില്‍ നാല് പുതിയ മോഡലുകളെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോര്‍സ്. നിലവിലുള്ള പതിപ്പുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളും പുതിയ വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. അടുത്ത വര്‍ഷം ഉത്സവകാലത്തോടെ തുടങ്ങി അവസാനം വരെ ഘട്ടം ഘട്ടമായി നാല് വാഹനങ്ങളെ പുറത്തിറക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ടാറ്റ കാറുകളുടെ പട്ടിക താഴെ നല്‍കുന്നു.

2020 -ഓടെ നാല് പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ ടാറ്റ

1. ടാറ്റ അള്‍ട്രോസ്

2019 ജനീവ മോട്ടോര്‍ ഷോയിലാണ് അള്‍ട്രോസിനെ ടാറ്റ ആദ്യമായി അവതരിപ്പിച്ചത്. ടാറ്റയില്‍ നിന്ന് വരുന്ന ആദ്യ പ്രീമിയം ഹാച്ച്ബാക്കാണിത്. ഏറ്റവും പുതിയ ആല്‍ഫ പ്ലാറ്റ്‌ഫോമിലാണ് വാഹനം ഒരുങ്ങുന്നത്. ടാറ്റയുടെ പുതിയ ഇമ്പാക്ട് 2.0 ഡിസൈനിലൊരുങ്ങുന്ന രണ്ടാമത്തെ വാഹനമാണ് അള്‍ട്രോസ്.

2020 -ഓടെ നാല് പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ ടാറ്റ

ടിയാഗോ, നെക്‌സോണ്‍ എന്നിവയില്‍ വരുന്ന അതേ എഞ്ചിനാവും അള്‍ട്രോസിലും വരുന്നത്. 85 bhp കരുത്ത് നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍, 102 bhp കരുത്ത് സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍. 90 bhp കരുത്ത് പ്രധാനം ചെയ്യുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗയര്‍ബോക്‌സുകളാണ് വരുന്നത്.

2020 -ഓടെ നാല് പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ ടാറ്റ

അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ വാഹനം പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. മാരുതി ബലേനോ, ടൊയോട്ട ഗ്ലാന്‍സ, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ്സ് എന്നിവയാവും വിപണിയില്‍ അള്‍ട്രോസിന്റെ പ്രധാന എതിരാളികള്‍.

2020 -ഓടെ നാല് പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ ടാറ്റ

2. ടാറ്റ കസ്സീനി (ബുസ്സാർഡ്)

അള്‍ട്രോസിനൊപ്പം തന്നെ 2019 ജനീവ മോട്ടോര്‍ ഷോയിലാണ് ബുസ്സാര്‍ഡ് എന്ന് പേര് നല്‍കിയിരുന്ന ടാറ്റ ഹാരിയറിന്റെ ഏഴ് സീറ്റ് പതിപ്പിനെ അവതരിപ്പിച്ചത്. ഇന്ത്യന്‍ വിപണിയില്‍ ഈ വാഹനത്തിന് കസ്സീനി എന്ന പേരാണ് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ വാഹനത്തെ വിപണിയില്‍ എത്തിക്കാനാണ് ടാറ്റ ഒരുങ്ങുന്നത്.

2020 -ഓടെ നാല് പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ ടാറ്റ

ഹാരിയറില്‍ വരുന്ന അതേ 2.0 ലിറ്റര്‍ ക്രയോടെക്ക് ഡീസല്‍ എഞ്ചിനാണ് കസ്സീനിയിലും വരുന്നത്. എന്നാല്‍ ഈ എഞ്ചിന്‍ ടൂണ്‍ ചെയ്ത് 170 bhp കരുത്തും 350 Nm torque ഉം പുറപ്പെടുവിക്കും. അഞ്ച് സ്പീഡ് മാനുവല്‍, ഓറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകളാവും വാഹനത്തില്‍.

2020 -ഓടെ നാല് പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ ടാറ്റ

ഹാരിയറിന്റെ അതേ മുന്‍ഭാഗവും ഏറെക്കുറേ സാമ്യമുള്ള പിന്‍ഭാഗവുമാണ് കസ്സീനിയില്‍ വരുന്നത്. പിന്നില്‍ ഹാരിയറിനേക്കാല്‍ വീതിയും ഉയരവും കൂടുതലായതിനാല്‍ പിന്നില്‍ നിന്ന് കസ്സീനി അല്‍പ്പം വലിയ വാഹനമായി തോന്നിപ്പിക്കുന്നു. ഹാരിയറില്‍ ഉപയോഗിച്ചിരിക്കുന്ന ഇമ്പാക്ട് 2.0 ഡിസൈനിലുള്ള ഒമേഗ പ്ലാറ്റഫോമിലാണ് കസ്സീനിയും ഒരുങ്ങുന്നത്.

2020 -ഓടെ നാല് പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ ടാറ്റ

3. ടാറ്റ H2X ഹോണ്‍ബില്ല്

അള്‍ട്രോസും, ബുസ്സാര്‍ഡും കൂടാതെ ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ കാഴ്ച്ച വയ്ച്ച മൂന്നാം വാഹനമായിരുന്നു H2X. കമ്പനിക്കുള്ളില്‍ ഹോണ്‍ബില്‍ എന്ന പേരില്‍ അറിയപ്പെടുന്ന ടാറ്റയുടെ വരാനിരിക്കുന്ന മൈക്രോ എസ്‌യുവിയുടെ കണ്‍സെപ്റ്റ് പതിപ്പാണിത്.

2020 -ഓടെ നാല് പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ ടാറ്റ

അള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക് ഒരുങ്ങുന്ന ആല്‍ഫ പ്ലാറ്റഫോമില്‍ തന്നെയാവും ഹോണ്‍ബില്ലും കമ്പനി നിര്‍മ്മിക്കുക. പൂര്‍ണ്ണമായും പുതിയ ഡിസൈനാവും വാഹനത്തിന് ലഭിക്കുക.

2020 -ഓടെ നാല് പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ ടാറ്റ

ചതുരത്തിലുള്ള എഡ്ജുകളും, കൂര്‍ത്ത ബോഡി ലൈനുകളും വാഹനത്തിനൊരു സ്‌പോര്‍ടി ലുക്ക് നല്‍കുന്നു. വിപണിയില്‍ നെക്‌സോണിന്റെ അടിയിലാവും ഹോണ്‍ബില്ലിനെ ടാറ്റ അവതരിപ്പിക്കുന്നത്. 2020 -ന്റെ രണ്ടാം പകുതിയിലാവും വാഹനത്തെ നിര്‍മ്മാതാക്കല്‍ പുറത്തിറക്കുന്നത്.

2020 -ഓടെ നാല് പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ ടാറ്റ

4. ടാറ്റ ഹാരിയര്‍ ബിഎസ് VI ഓട്ടോമാറ്റിക്ക്

ജനപ്രിയ മോഡലായ ഹാരിയറിനെ പരിഷ്‌കരിക്കുന്ന തിരക്കിലാണ് ടാറ്റ. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ഹാരിയറിനെ 2020 ഓടെ പ്രാബല്യത്തില്‍ വരുന്ന് ബിഎസ് VI നിലവാരത്തിലേക്ക് കമ്പനി ഉയര്‍ത്തും.

2020 -ഓടെ നാല് പുതിയ മോഡലുകള്‍ പുറത്തിറക്കാന്‍ ടാറ്റ

അതിനു പുറമേ നിലവിലുള്ള എഞ്ചിന്‍ കൂടുതല്‍ കരുത്ത് പുറപ്പെടുവിക്കുന്നതിന് ട്യൂണിങ്ങും വാഹനത്തിന് ലഭിക്കും. ഇപ്പോഴുള്ള 138 bhp 173 bhp ആയി ഉയര്‍ത്താന്‍ ഈ ട്യൂണിങ് കെണ്ട് സാധിക്കും. പരിഷ്‌കരിച്ച പതിപ്പിന് ഹ്യുണ്ടായിയുടെ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സും ലഭിക്കും.

Malayalam
English summary
Tata Motors Working On Four New Product Launches By 2020-End — Here Is The Entire List! Read more Malayalam.
Story first published: Wednesday, July 24, 2019, 18:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X