മാരുതി XL6 അടിസ്ഥാനമാക്കി ടൊയോട്ടയുടെ റീബാഡ്ജഡ് എർട്ടിഗ

ആഭ്യന്തര വിപണിയിൽ രണ്ട് പതിറ്റാണ്ടിലേറെയായിട്ടും ടൊയോട്ട കിർലോസ്‌കർ മോട്ടോറിന് (TKM) എൻട്രി ലെവൽ മാസ്-മാർക്കറ്റ് വിഭാഗത്തിൽ ശക്തമായ മതിപ്പുണ്ടാക്കാൻ കഴിഞ്ഞില്ല. അതേസമയം പ്രീമിയം ശ്രേണിയിൽ മികച്ച വിൽപ്പന നേടാൻ കമ്പനിക്ക് സാധിച്ചു.

മാരുതി XL6 അടിസ്ഥാനമാക്കി ടൊയോട്ടയുടെ റീബാഡ്ജഡ് എർട്ടിഗ

ക്വാളിസിന്റെ വിജയത്തെ തുടർന്ന് വിപണിയിലെത്തിയ ഇന്നോവയും ഫോർച്യൂണറും ജാപ്പനീസ് ബ്രാൻഡിന്റെ പ്രധാന മോഡലുകളായി മാറി. സെഡാനുകൾക്കായി സി-സെഗ്‌മെന്റിൽ ടൊയോട്ട കഴിഞ്ഞ വർഷം യാരിസിനെ അവതരിപ്പിച്ചുവെങ്കിലും ദീർഘകാലമായി സേവനമനുഷ്ഠിച്ച എറ്റിയോസ് ഇരട്ടകൾ മികച്ച വിൽപ്പന നിലനിർത്തുന്നതിനാൽ യാരിസിന് വിപണി നേടാൻ സാധിച്ചില്ല.

മാരുതി XL6 അടിസ്ഥാനമാക്കി ടൊയോട്ടയുടെ റീബാഡ്ജഡ് എർട്ടിഗ

അതിനാൽ ഇന്ത്യൻ വിപണിയിൽ ഒരു പുതിയ വാഹനത്തെ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ടൊയോട്ട. നേരത്തെ തന്നെ മാരുതി സുസുക്കിയും ടൊയോട്ട കിർലോസ്ക്കറും വാഹന വ്യവസായത്തിൽ കൈകോർത്തിരുന്നു.

മാരുതി XL6 അടിസ്ഥാനമാക്കി ടൊയോട്ടയുടെ റീബാഡ്ജഡ് എർട്ടിഗ

അതിന്റെ ഭാഗമായി പരസ്പര ആനുകൂല്യങ്ങൾക്കായി ആഗോള വാഹന ബാങ്കുകൾ സുസുക്കിയുമായുള്ള പങ്കാളിത്തത്തിൽ. ടൊയോട്ട അതിന്റെ ഹൈബ്രിഡ് വാഹന സംവിധാനങ്ങളും അനുബന്ധ സാങ്കേതികവിദ്യകളും സുസുക്കിക്ക് നൽകും.

മാരുതി XL6 അടിസ്ഥാനമാക്കി ടൊയോട്ടയുടെ റീബാഡ്ജഡ് എർട്ടിഗ

അതേസമയം മാരുതിയുടെ കൗണ്ടർപാർട്ടുകൾ ടൊയോട്ടയ്ക്ക് വാഹനങ്ങളുടെ ഉത്പാദനത്തിനും പങ്കുവയ്ക്കലിനും സഹായിക്കും. ഈ പങ്കാളിത്തം ഇന്ത്യ, യൂറോപ്പ്, ആഫ്രിക്കൻ വിപണികൾക്കാകും പ്രാധാന്യം നൽകുക.

മാരുതി XL6 അടിസ്ഥാനമാക്കി ടൊയോട്ടയുടെ റീബാഡ്ജഡ് എർട്ടിഗ

HEV സിസ്റ്റങ്ങൾ, എഞ്ചിനുകൾ, ബാറ്ററികൾ എന്നിവയുടെ പ്രാദേശിക സംഭരണത്തിലൂടെ ഇന്ത്യയിൽ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിൾ (HEV) സാങ്കേതിക വിദ്യകൾ ഉൾപ്പെടെ നിരവധി സംരംഭങ്ങൾ ഇതിനകം കമ്പനികൾ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ ടൊയോട്ടയിലേക്ക് സുസുക്കി പ്ലാറ്റ്ഫോമുകളിൽ നിർമ്മിച്ച രണ്ട് കോംപാക്റ്റ് വാഹനങ്ങളുടെ (സിയാസ്, എർട്ടിഗ) ഒഇഎം (original equipment manufacturer) വിതരണം നടന്നിട്ടുണ്ട്.

മാരുതി XL6 അടിസ്ഥാനമാക്കി ടൊയോട്ടയുടെ റീബാഡ്ജഡ് എർട്ടിഗ

ഇവയെല്ലാം ഇന്ത്യയിൽ വാഹനങ്ങൾ വികസിപ്പിക്കുന്നതിലുള്ള സുസുക്കിയുടെ വൈദഗ്ദ്ധ്യം, ടൊയോട്ട സി-സെഗ്മെന്റ് എംപിവിയുടെ സംയുക്ത വികസനം, സുസുക്കിയിലേക്ക് ഒഇഎം വിതരണം എന്നിവ ചൂണ്ടിക്കാണിക്കാണിക്കുന്നു.

Most Read: ഫോഴ്സ് ഗൂർഖയുടെ ബി‌എസ്-VI മോഡൽ അടുത്ത വർഷം

മാരുതി XL6 അടിസ്ഥാനമാക്കി ടൊയോട്ടയുടെ റീബാഡ്ജഡ് എർട്ടിഗ

സുസുക്കി വികസിപ്പിച്ച കോം‌പാക്റ്റ് എസ്‌യുവി വിറ്റാര ബ്രെസയുടെ ഉത്പാദനം 2022 മുതൽ ടൊയോട്ട കിർലോസ്ക്കർ മോട്ടോർസാകും ഏറ്റെടുക്കുക. കഴിഞ്ഞ വർഷം അവസാനം പുറത്തിറക്കിയ രണ്ടാം തലമുറ മാരുതി സുസുക്കി എർട്ടിഗ മികച്ച ജനപ്രീതിയാണ് നേടിയത്.

Most Read: ഇന്ത്യ മറന്ന റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങള്‍

മാരുതി XL6 അടിസ്ഥാനമാക്കി ടൊയോട്ടയുടെ റീബാഡ്ജഡ് എർട്ടിഗ

അതിനാൽ ഒരു കോംപാക്ട് സെഗ്മെന്റ് എംപിവി വാഹനത്തെയാകും ഇതുവഴി ടൊയോട്ട പുതുതായി വികസിപ്പിച്ചെടുക്കുക. ഇത് ഇന്നോവ ക്രിസ്റ്റയുടെ താഴെയുള്ള വിപണിയിൽ ഇടംപിടിക്കും. മാരുതി സുസുക്കി അടുത്തിടെ എർട്ടിഗയെ അടിസ്ഥാനമാക്കി പുറത്തിറക്കിയ XL6 മോഡലിനെ പുനർനിർമ്മിച്ചാകും പുതിയ മോഡലിനെ ടൊയോട്ട നിർമ്മിക്കുക എന്നാണ് സൂചന.

Most Read: ടൊയോട്ട ഫോർച്യൂണർ TRD ലിമിറ്റഡ് എഡിഷനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

മാരുതി XL6 അടിസ്ഥാനമാക്കി ടൊയോട്ടയുടെ റീബാഡ്ജഡ് എർട്ടിഗ

ടൊയോട്ട ഗ്ലാൻസയെ ഉദാഹരണമായി തെരഞ്ഞെടുക്കുകയാണെങ്കിൽ വരാനിരിക്കുന്ന എം‌പി‌വിയിൽ ചെറിയ ഇന്റീരിയർ മാറ്റങ്ങൾ പ്രതീക്ഷിക്കാം. അതേസമയം മെക്കാനിക്കലുകൾ അതേപടി തുടരും. 1.5 ലിറ്റർ നാല് സിലിണ്ടർ SHVS പെട്രോൾ എഞ്ചിനാണ് XL6 ന് കരുത്ത് പകരുന്നത്.

മാരുതി XL6 അടിസ്ഥാനമാക്കി ടൊയോട്ടയുടെ റീബാഡ്ജഡ് എർട്ടിഗ

ഇത് 104.7 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കും. ബിഎസ്-VI കംപ്ലയിന്റിലേക്ക് പരിഷ്ക്കരിച്ച എഞ്ചിനാണ് ഇതിനുള്ളത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി പുതിയ വാഹനം എത്തിയേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Upcoming Toyota’s Rebadged Ertiga MPV Could Based On Maruti XL6. Read more Malayalam
Story first published: Wednesday, September 18, 2019, 11:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X