വെൽഫെയർ എംപിവിയെ 2020-ന്റെ തുടക്കത്തിൽ അവതരിപ്പിക്കുമെന്ന് ടൊയോട്ട

രാജ്യത്തെ പ്രമുഖ കാർ ബ്രാൻഡായ ടൊയോട്ട തങ്ങളുടെ പുതിയ ആഢംബര എംപിവിയായ വെൽഫെയറിനെ 2020 ന്റെ ആദ്യപാദത്തിൽ തന്നെ വിപണിയിലെത്തിക്കുമെന്ന് സ്ഥിരീകരിച്ചു.

വെൽഫെയർ എംപിവിയെ 2020-ന്റെ തുടക്കത്തിൽ അവതരിപ്പിക്കുമെന്ന് ടൊയോട്ട

വാഹനത്തിന്റെ അവതരണത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിലാണ് ടൊയോട്ടയുടെ സ്ഥിരീകരണം പുറത്തുവന്നത്. വിപണിയിൽ എത്തിക്കുന്നതിനു മുന്നോടിയായി വെൽഫയർ എംപിവിയെ കമ്പനി ഡീലർഷിപ്പുകളിൽ എത്തിച്ചിരുന്നു.

വെൽഫെയർ എംപിവിയെ 2020-ന്റെ തുടക്കത്തിൽ അവതരിപ്പിക്കുമെന്ന് ടൊയോട്ട

അടുത്തിടെ പുറത്തിറങ്ങിയ മെർസിഡീസ് V-ക്ലാസ് എലൈറ്റിന്റെ എതിരാളിയായി ഉയർന്ന നിലവാരമുള്ള എംപിവി പുറത്തിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വെൽഫെയറിനെ കമ്പനി ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഈ പുതിയ മോഡലിന്റെ പരീക്ഷണയോട്ടം അടുത്തിടെ ടൊയോട്ട നടത്തിയിരുന്നു.

വെൽഫെയർ എംപിവിയെ 2020-ന്റെ തുടക്കത്തിൽ അവതരിപ്പിക്കുമെന്ന് ടൊയോട്ട

ടൊയോട്ട വെൽ‌ഫെയർ പൂർണ്ണമായും കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റായാകും ഇന്ത്യയിലേക്ക് എത്തിക്കുക. പ്രതിവർഷം 2,500 വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ കമ്പനിക്ക് സാധിക്കും. ജാപ്പനീസ് നിർമ്മാതാക്കളുടെ വാഹന നിരയിലെ ഏറ്റവും ചെലവേറിയ എംപിവി കൂടി ആയിരിക്കുമിത്.

വെൽഫെയർ എംപിവിയെ 2020-ന്റെ തുടക്കത്തിൽ അവതരിപ്പിക്കുമെന്ന് ടൊയോട്ട

അന്താരാഷ്ട്ര വിപണിയിലുള്ള ആൽ‌ഫാർഡ് എംപിവിയുടെ പുനർനിർമ്മിച്ച മോഡലാണ് വെൽ‌ഫെയർ. സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്‌ലാമ്പ്, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പുകൾ, ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, പരിഷ്ക്കരിച്ച ഫ്രണ്ട് ബംമ്പര്‍, വലിയ ഗ്രില്‍ എന്നിവയാണ് വെല്‍ഫെയറിന്റെ മുന്‍വശത്തെ വ്യത്യസ്തമാക്കുന്നത്.

വെൽഫെയർ എംപിവിയെ 2020-ന്റെ തുടക്കത്തിൽ അവതരിപ്പിക്കുമെന്ന് ടൊയോട്ട

ഒരു പെട്രോൾ-ഇലക്ട്രിക്ക് ഹൈബ്രിഡ് പവർട്രെയിൻ യൂണിറ്റോടെയാവും ടൊയോട്ട വെൽ‌ഫെയർ ഇന്ത്യൻ വിപണിയിൽ എത്തുക. 2.5 ലിറ്റർ പെട്രോൾ എഞ്ചിനോടൊപ്പം ഇലക്ട്രിക്ക് മോട്ടോർ വാഹനത്തിലുണ്ട്. ഇവ 197 bhp പരമാവധി കരുത്ത് ഉത്പാദിപ്പിക്കുന്നു. ലെക്സസ് NX 400h ൽ ഉപയോഗിക്കുന്ന അതേ യൂണിറ്റാണിത്. തടസ്സമില്ലാത്ത മികച്ച പ്രകടനം ലഭിക്കുന്നതിന് CVT ഗിയർബോക്സാണ് വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നത്.

വെൽഫെയർ എംപിവിയെ 2020-ന്റെ തുടക്കത്തിൽ അവതരിപ്പിക്കുമെന്ന് ടൊയോട്ട

ടൊയോട്ടയുടെ എക്സിക്യൂട്ടീവ് ലോഞ്ച് പാക്കേജിനൊപ്പം പുതിയ മോഡൽ ലഭ്യമാകും. ഇലക്ട്രിക്ക് ടെയിൽ‌ഗേറ്റ്, സ്ലൈഡിംഗ് ഡോറുകൾ, രണ്ട് സൺ‌റൂഫുകൾ, മൂന്ന്-സോൺ ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺ‌ട്രോൾ, മൂഡ് ലൈറ്റിംഗ്, വ്യക്തിഗത ട്രേ ടേബിളുകൾ, ഏഴ് എയർബാഗുകൾ എന്നിവ വെൽഫെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കറുപ്പ് അല്ലെങ്കിൽ ബീജ് നിറത്തിലാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്.

വെൽഫെയർ എംപിവിയെ 2020-ന്റെ തുടക്കത്തിൽ അവതരിപ്പിക്കുമെന്ന് ടൊയോട്ട

ഏകദേശം 85 ലക്ഷം രൂപ മുതല്‍ 90 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം ടൊയോട്ടയുടെ ആഢംബര എംപിവിയ്ക്ക്. മെര്‍സിഡീസ് ബെന്‍സ് V-Class മോഡലാണ് വിപണിയില്‍ വെല്‍ഫയറിന്റെ മുഖ്യ എതിരാളി. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ പ്രാദേശിക സര്‍ട്ടിഫിക്കേഷന്‍ വ്യവസ്ഥകളില്‍ നടപ്പാക്കിയ മാറ്റം പ്രയോജനപ്പെടുത്തിയാണ് വെല്‍ഫയറിനെ ടൊയോട്ട ഇന്ത്യയിലെത്തിക്കുന്നത്.

വെൽഫെയർ എംപിവിയെ 2020-ന്റെ തുടക്കത്തിൽ അവതരിപ്പിക്കുമെന്ന് ടൊയോട്ട

ടൊയോട്ടയുടെ തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി ഇപ്പോള്‍ വാഹനത്തിനായുള്ള ബുക്കിംഗി കമ്പനി ആരംഭിച്ചിട്ടുണ്ടെന്ന് വാർത്തകൾ പുറത്തുവരുന്നുണ്ട്. എന്തായാലും 2020 മാർച്ചോടു കൂടി വെൽഫെയർ വിപണിയിലെത്തും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Vellfire India launch confirmed. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X