കോമ്പാക്ട് സെഡാനുകളില്‍ താത്പര്യമില്ല, അമിയോയെ ഫോക്‌സ്‌വാഗണ്‍ ഉടന്‍ നിര്‍ത്തും

നാലു മീറ്ററില്‍ താഴെയുള്ള സെഡാന്‍ ലോകത്ത് അമിയോയിലൂടെയാണ് ഫോക്‌സ്‌വാഗണ്‍ കടന്നുവന്നത്. മാരുതി സുസുക്കി ഡിസൈര്‍, ഹ്യുണ്ടായി എക്‌സെന്റ്, ഫോര്‍ഡ് ആസ്‌പൈര്‍, ഹോണ്ട അമേസ് തുടങ്ങിയ മോഡലുകള്‍ വിപണിയില്‍ പ്രചാരം നേടിയപ്പോള്‍ ഒരുപങ്ക് ഫോക്‌സ്‌വാഗണ്‍ അമിയോയും മോഹിച്ചു. പക്ഷെ പ്രതീക്ഷിച്ച വിജയം സെഡാന് നേടാന്‍ കഴിഞ്ഞില്ല. ഫലമോ, അടുത്തവര്‍ഷത്തോടെ അമിയോയെ നിരയില്‍ നിന്നും പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ് ഫോക്‌സ്‌വാഗണ്‍.

കോമ്പാക്ട് സെഡാനുകളില്‍ താത്പര്യമില്ല, അമിയോയെ ഫോക്‌സ്‌വാഗണ്‍ ഉടന്‍ നിര്‍ത്തും

2020 -ന് ശേഷം മോഡല്‍ നിരയില്‍ അമിയോ ഉണ്ടായിരിക്കില്ലെന്ന കാര്യം കമ്പനി വെളിപ്പെടുത്തി. 2016 -ലാണ് ഇന്ത്യന്‍ വിപണിയില്‍ മാത്രമായി അമിയോ സെഡാനെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചത്. നാലു മീറ്ററില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതിയാനുകൂല്യവും അമിയോയെ വില്‍പ്പനയ്ക്ക് കൊണ്ടുവരാന്‍ കമ്പനിയെ പ്രേരിപ്പിച്ചു.

കോമ്പാക്ട് സെഡാനുകളില്‍ താത്പര്യമില്ല, അമിയോയെ ഫോക്‌സ്‌വാഗണ്‍ ഉടന്‍ നിര്‍ത്തും

എന്നാല്‍ ജര്‍മ്മന്‍ കാറെന്ന വിശേഷണമുണ്ടായിട്ടുകൂടി ഉപഭോക്താക്കളെ വലിയ തോതില്‍ ആകര്‍ഷിക്കാന്‍ അമിയോയ്ക്ക് സാധിക്കുന്നില്ല. ഈ അവസരത്തില്‍ അമിയോ വില്‍പ്പനയുമായി മുന്നോട്ടുപോവുക ബുദ്ധിമുട്ടാണെന്ന് കമ്പനി വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം 9,800 അമിയോ യൂണിറ്റുകളാണ് കമ്പനി വിറ്റത്. അതായത് പ്രതിമാസം 980 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന.

കോമ്പാക്ട് സെഡാനുകളില്‍ താത്പര്യമില്ല, അമിയോയെ ഫോക്‌സ്‌വാഗണ്‍ ഉടന്‍ നിര്‍ത്തും

ഇന്ത്യയിലുള്ള അഞ്ചാംതലമുറ പോളോ ഹാച്ച്ബാക്കാണ് അമിയോയ്ക്ക് ആധാരം. പത്തുവര്‍ഷത്തോളം പഴക്കം പോളോ ഹാച്ച്ബാക്കിനുണ്ടെന്ന് ഇവിടെ പരാമര്‍ശിക്കണം. നിലവില്‍ പുതുതലമുറ പോളോയെ ഇങ്ങോട്ടു അവതരിപ്പിക്കാനുള്ള ആലോചനയിലാണ് കമ്പനി. കാര്യമായ വില്‍പ്പനയില്ലാത്ത അമിയോയെ പുതുക്കാന്‍ ഫോക്‌സ്‌വാഗണിന് ഉദ്ദേശ്യമില്ല. വിപണിയില്‍ പോളോയെക്കാളും വിലക്കുറവിലാണ് അമിയോ വില്‍പ്പനയ്ക്ക് വരുന്നത്.

കോമ്പാക്ട് സെഡാനുകളില്‍ താത്പര്യമില്ല, അമിയോയെ ഫോക്‌സ്‌വാഗണ്‍ ഉടന്‍ നിര്‍ത്തും

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ സെഡാനിലുണ്ട്. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 74 bhp കരുത്തും 110 Nm toruqe ഉം സൃഷ്ടിക്കും. 1.5 ലിറ്റര്‍ എഞ്ചിന്‍ തുടിക്കുന്ന ഡീസല്‍ പതിപ്പ് 109 bhp കരുത്തും 250 Nm torque -മാണ് പരമാവധി കുറിക്കുക.

ഡീസല്‍ വകഭേദങ്ങളില്‍ ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സ് ഓപ്ഷനും കമ്പനി കാഴ്ച്ചവെക്കുന്നുണ്ട്. ശ്രേണിയില്‍ ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സുള്ള ഏക സെഡാനും ഫോക്‌സ്‌വാഗണ്‍ അമിയോതന്നെ.

കോമ്പാക്ട് സെഡാനുകളില്‍ താത്പര്യമില്ല, അമിയോയെ ഫോക്‌സ്‌വാഗണ്‍ ഉടന്‍ നിര്‍ത്തും

അതേസമയം അമിയോയെ പിന്‍വലിക്കാനുള്ള തീരുമാനം പ്രചാരമേറിയ കോമ്പാക്ട് സെഡാന്‍ നിരയില്‍ ഫോക്‌സ്‌വാഗണിന്റെ സാന്നിധ്യം നഷ്ടപ്പെടുത്തും.

അടുത്തകാലത്തായി ഇന്ത്യന്‍ ഉപഭോക്താക്കള്‍ കോമ്പാക്ട് സെഡാനുകള്‍ തിരഞ്ഞെടുക്കാനാണ് താത്പര്യം കാട്ടുന്നത്. പുതുതലമുറ ഡിസൈറിന്റെ വില്‍പ്പന മാത്രം മതി കോമ്പാക്ട് സെഡാനുകള്‍ക്കുള്ള സ്വാധീനം തിരിച്ചറിയാന്‍. നിലവില്‍ ഡിസൈറാണ് ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാര്‍. പക്ഷെ നിര്‍ദ്ദിഷ്ട ആകാരയളവിലേക്ക് കാറുകള്‍ പരിമിതപ്പെടുത്താന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്ന് ഫോക്‌സ്‌വാഗണ്‍ പറയുന്നു. ഡിസൈന്‍, ക്യാബിന്‍, പവര്‍ട്രെയിന്‍ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാകണം കാറുകളുടെ നീളം നിശ്ചയിക്കപ്പെടേണ്ടതെന്നാണ് കമ്പനിയുടെ നിലപാട്.

Source: ET

Most Read Articles

Malayalam
English summary
Volkswagen Ameo To Be Discontinued. Read in Malayalam.
Story first published: Saturday, February 9, 2019, 12:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X