ആസാമിലെയും ബീഹാറിലെയും ഉപഭോക്താക്കള്‍ക്ക് സഹായവുമായി ഫോക്‌സ്‌വാഗണ്‍ ഇന്ത്യ

വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്ന ആസാമിലെയും ബീഹാറിലെയും ഫോക്‌സ്‌വാഗണ്‍ ഉപഭോക്താക്കള്‍ക്ക് സഹായവുമായി ഫോക്‌സ്‌വാഗണ്‍ ഇന്ത്യ. വെള്ളപ്പൊക്കവും കൊടുങ്കാറ്റ് മൂലവും നാശനഷ്ടം സംഭവിച്ച ഫോക്‌സ്‌വാഗണ്‍ കാറുകള്‍, സൗജന്യമായും പ്രത്യേകം റോഡ് സൈഡ് അസിസ്റ്റന്‍സ് നല്‍കിയും നന്നാക്കി കൊടുക്കുമെന്നും കമ്പനി വ്യക്തമാക്കി.

ആസാമിലെയും ബീഹാറിലെയും ഉപഭോക്താക്കള്‍ക്ക് സഹായവുമായി ഫോക്‌സ്‌വാഗണ്‍ ഇന്ത്യ

ഈ സഹായത്തിനായി ഉപഭോക്താക്കള്‍ക്ക് 1800-102-1155 അല്ലെങ്കില്‍ 1800-419-1155 ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും കമ്പനി അറിയിച്ചു. യാതൊരു ചാര്‍ജും കൂടാതെ കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ ഏറ്റവും അടുത്തുള്ള ഫോക്‌സ്‌വാഗണ്‍ ഡീലര്‍ഷിപ്പില്‍ എത്തിക്കുന്നതിനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ടെന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഡയറക്ടര്‍ സ്റ്റെഫന്‍നാപ്പ് അറിയിച്ചു.

ആസാമിലെയും ബീഹാറിലെയും ഉപഭോക്താക്കള്‍ക്ക് സഹായവുമായി ഫോക്‌സ്‌വാഗണ്‍ ഇന്ത്യ

കുറഞ്ഞ നിരക്കില്‍ കാറുകളുടെ അറ്റകുറ്റപണികള്‍ ചെയ്തുകൊടുക്കണമെന്നും ഡീലര്‍ഷിപ്പുകള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രശനം നേരിടുന്ന രണ്ട് സംസ്ഥാനങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാകുമെന്നും ഇതിനായി മികച്ച ടീമിനെ രൂപീകരിച്ചിട്ടുണ്ടെന്നും സ്റ്റെഫന്‍നാപ്പ് അറിയിച്ചു.

ആസാമിലെയും ബീഹാറിലെയും ഉപഭോക്താക്കള്‍ക്ക് സഹായവുമായി ഫോക്‌സ്‌വാഗണ്‍ ഇന്ത്യ

ഇരുസംസ്ഥാനങ്ങളിലെയും ഫോക്‌സ്‌വാഗണ്‍ ഉപഭോക്താക്കള്‍ക്കായി സര്‍വ്വീസ് ചാര്‍ജുകളില്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വേഗത്തിലുള്ള അറ്റകുറ്റ പണികള്‍ക്കായി ഓരോ ഡീലര്‍ഷിപ്പിലെയും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും, കൂടുതല്‍ സ്‌പെയര്‍ പാര്‍ടുകളും ലഭ്യമാക്കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ആസാമിലെയും ബീഹാറിലെയും ഉപഭോക്താക്കള്‍ക്ക് സഹായവുമായി ഫോക്‌സ്‌വാഗണ്‍ ഇന്ത്യ

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ പ്രളയം ഉണ്ടായപ്പോള്‍ കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്കും, ഉപഭോക്താക്കള്‍ക്കും സഹായവുമായി ഫോക്‌സ്‌വാഗണ്‍ ഇന്ത്യ രംഗത്തെത്തിയിരുന്നു. വെള്ളപ്പൊക്കവും പേമാരിയും മൂലം ഓട്ടത്തിനിടയ്ക്ക് നിന്നുപോയ ഫോക്‌സവാഗണ്‍ കാറുകള്‍ സൗജന്യമായി തൊട്ടടുത്ത ഷോറുമുകളില്‍ എത്തിക്കുന്നതിന് കമ്പനി സൗകര്യമൊരുക്കിയിരുന്നു.

ആസാമിലെയും ബീഹാറിലെയും ഉപഭോക്താക്കള്‍ക്ക് സഹായവുമായി ഫോക്‌സ്‌വാഗണ്‍ ഇന്ത്യ

അടുത്തിടെയാണ് ജര്‍മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍, വാഹനങ്ങളുടെ വാറണ്ടിയും കാലാവധിയും നീട്ടിയും സൗജന്യ സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചും കൂടുതല്‍ ജനകീയമാകുമെന്ന് പ്രഖ്യാപിച്ചത്. കാറുടമകള്‍ക്ക് ഉണ്ടാകുന്ന ചെലവുകള്‍ ഗണ്യമായി കുറയ്ക്കുകയാണ് ഫോക്‌സ്‌വാഗണ്‍ ഇതിലൂടെ പദ്ധതിയിടുന്നത്.

ആസാമിലെയും ബീഹാറിലെയും ഉപഭോക്താക്കള്‍ക്ക് സഹായവുമായി ഫോക്‌സ്‌വാഗണ്‍ ഇന്ത്യ

നേരത്തെ രണ്ട് വര്‍ഷത്തെ വാറണ്ടിയാണ് കമ്പനി നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ വാങ്ങുന്ന മോഡലുകള്‍ക്ക് നാല് വര്‍ഷത്തെയോ ഒരു ലക്ഷം കിലോമീറ്റര്‍ വരെയോ ആണ് വാറണ്ടി നല്‍കുന്നത്. നേരത്തെ 7,500 കിലോമീറ്റര്‍ വരെയോ, ആറ് മാസം വരെയോ ആയിരുന്നു സൗജന്യ സര്‍വീസ് അനുവദിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആദ്യം വര്‍ഷത്തിലോ 15,000 കിലോമീറ്റര്‍ വരെയോ മൂന്ന് തവണ സൗജന്യ സര്‍വീസ് കമ്പനി നല്‍കുന്നുണ്ട്.

ആസാമിലെയും ബീഹാറിലെയും ഉപഭോക്താക്കള്‍ക്ക് സഹായവുമായി ഫോക്‌സ്‌വാഗണ്‍ ഇന്ത്യ

ഇതോടെ സര്‍വീസ് ഇനത്തില്‍ കാറുടമ ചെലവാക്കിയിരുന്ന തുകയില്‍ 24 ശതമാനം കുറവ് വരുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രാജ്യത്തെ ഫോക്‌സ്‌വാഗണിന്റെ എല്ലാ ഷോറൂമുകളിലും സര്‍വ്വീസ് ചാര്‍ജ് ഏകീകരിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ആസാമിലെയും ബീഹാറിലെയും ഉപഭോക്താക്കള്‍ക്ക് സഹായവുമായി ഫോക്‌സ്‌വാഗണ്‍ ഇന്ത്യ

സര്‍വീസ് ഇനത്തിലുള്ള ചെലവ് കുറയ്ക്കുന്നതിനും സ്‌പെയര്‍പാര്‍ട്ട്‌സുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനും നിലവധി നടപടികളാണ് കമ്പനി സ്വീകരിച്ച് വരുന്നതെന്നും സ്റ്റെഫന്‍നാപ്പ് വ്യക്തമാക്കി. ഇതിനെല്ലാം പുറമെ എക്‌സ്‌റ്റെന്റഡ് വാറണ്ടി സംവിധാവനും ആരംഭിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തേക്കോ 20,000 കിലോമീറ്റര്‍ വരെയോ ആകും ഇത് ലഭ്യമാകുക. അധിക വാറണ്ടി ലഭിക്കുക ഏഴ് വര്‍ഷം വരെയോ 1,25,000 കിലോമീറ്റര്‍ വരെയോ ആയിരിക്കുമെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Volkswagen India Extends Service Support to Flood Affected Customers in the State of Bihar and Assam. Read more in Malayalam.
Story first published: Friday, July 26, 2019, 18:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X