ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ബിഎസ് VI-ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

തങ്കളുടെ നിരയിലെ കാറുകളെ ഭരത് സ്റ്റേജ് 6 (ബിഎസ് VI) എഞ്ചിന്‍ കരുത്തില്‍ അവതരിപ്പിക്കാനൊരുങ്ങി ജര്‍മ്മന്‍ വാഹനനിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍. പോളോ, വെന്റോ മോഡലുകളെയാകും കമ്പനി ആദ്യം ഇത്തരത്തില്‍ നിരത്തിലെത്തിക്കുക.

ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ബിഎസ് VI-ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ നിരത്തിലെത്തിച്ചിട്ടുള്ള വാഹനങ്ങളില്‍ സൂപ്പര്‍ ഹിറ്റായി ഒടുന്ന മോഡലുകളാണ് പോളോ ഹാച്ച്ബാക്കും വെന്റോ എന്ന സെഡാനും. മികച്ച പ്രകടനത്തിലൂടെയും സുരക്ഷയിലൂടെയും ആരാധകരെ സൃഷ്ടിച്ച ഈ വാഹനങ്ങളുടെ ബിഎസ് VI പതിപ്പിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ബിഎസ് VI-ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

മുംബൈ-പുനെ എക്‌സ്പ്രസ് ഹൈവേയിലൂടെ നടത്തിയ പരീക്ഷണ ഓട്ടത്തിലാണ് വാഹനങ്ങള്‍ ക്യാമറയില്‍ കുടുങ്ങിയത്. കാഴ്ചയിലോ, ഡിസൈനിലോ നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും മാറ്റങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല.

ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ബിഎസ് VI-ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

അതുകൊണ്ട് തന്നെ എഞ്ചിനില്‍ മാത്രം മാറ്റം വരുത്തിയാകും പുതിയ പതിപ്പുകളെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുക. രണ്ട് മാസങ്ങള്‍ക്ക് മുന്നെയാണ് ഇരുമോഡലുകളുടെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ബിഎസ് VI-ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളില്‍ നല്‍കിയിരിക്കുന്ന സവിശേഷതകള്‍ ബിഎസ് VI പതിപ്പിലും ഇടംപിടിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 1.0 ലിറ്റര്‍ TSI എഞ്ചിന്‍ ബിഎസ് VI നിലവാരത്തിലേക്ക് കമ്പനി ഉയര്‍ത്തിയേക്കും. എന്നാല്‍ ഇതുസംബന്ധിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ വന്നിട്ടില്ല.

ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ബിഎസ് VI-ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ബിഎസ് VI വാഹനങ്ങളെ എന്ന് വിപണിയില്‍ അവതരിപ്പിക്കുമെന്നോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പോളോ ഫെയ്‌സ്‌ലിഫ്റ്റി പ്രാരംഭ പതിപ്പിന് 5.82 ലക്ഷം രൂപയും, വെന്റോ ഫെയ്‌സ്‌ലിഫ്റ്റിന് 8.76 ലക്ഷം രൂപയുമാണ് എക്സ്‌ഷോറൂം വില.

ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ബിഎസ് VI-ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

നിരവധി സവിശേഷതകള്‍ക്കൊപ്പം മുമ്പുള്ളതിനേക്കാള്‍ വാഹനത്തെ കൂടുതല്‍ സ്പോര്‍ടിയും ആകര്‍ഷകവുമാക്കിയിട്ടുണ്ട്. സണ്‍സെറ്റ് റെഡ് എന്ന പുതിയ നിറത്തിലും ഇരു വാഹനങ്ങളും വിപണിയില്‍ ലഭ്യമാവും. പുതിയ ഹണികോമ്പ് ഗ്രില്ലും മസ്‌കുലര്‍ ബമ്പറുമാണ് ആദ്യ കാഴ്ചയിലെ മാറ്റം.

Most Read: അഞ്ച് പുതിയ മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ബിഎസ് VI-ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഇതിനൊപ്പം ബ്ലാക്ക് നിറത്തിലുള്ള റൂഫ്, ബി-പില്ലാര്‍, റിയര്‍വ്യൂ മിറര്‍, സ്‌പോയിലര്‍ എന്നിവയും പുതിയ മാറ്റങ്ങളാണ്. 10 സ്‌പോക്ക് അലോയി വീലും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. പോളോയിലേതിന് സമാനമായ മാറ്റങ്ങള്‍ തന്നെയാണ് വെന്റോയിലും കമ്പനി വരുത്തിയിരിക്കുന്നത്.

Most Read: മൂന്ന് വീലുകളുള്ള സ്‌കൂട്ടറിനെ അവതരിപ്പിച്ച് യമഹ

ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ബിഎസ് VI-ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഡോറിലും ബൂട്ട് ലിഡിലും നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പും ഡോറിലും ബമ്പറിലും നല്‍കിയിട്ടുള്ള ബ്ലാക്ക് സ്‌കേര്‍ട്ടും വെന്റോയില്‍ അധികമായി നല്‍കിയിട്ടുണ്ട്. ഇരു വാഹനങ്ങളിലും നിലവിലുള്ള അതേ എഞ്ചിനുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്.

Most Read: ചെറുകാർ ബ്രാൻഡായ ഡാറ്റ്സനെ പിൻവലിക്കാൻ നീക്കവുമായി നിസ്സാൻ

ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ബിഎസ് VI-ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

1.0 ലിറ്റര്‍ MPI പ്രെട്രോള്‍, 1.2 ലിറ്റര്‍ TSI പെട്രോള്‍, 1.5 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിനുകളാണ് പോളോയില്‍ വരുന്നത്. വെന്റോയില്‍ 1.2 ലിറ്റര്‍ TSI പെട്രോള്‍, 1.5 ലിറ്റര്‍ TDI ഡീസല്‍, 1.6 ലിറ്റര്‍ MPI പെട്രോള്‍ എഞ്ചിനുമാണ് നല്‍കിയിരിക്കുന്നത്.

ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ബിഎസ് VI-ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

എഞ്ചിനും, വകഭേതവും അനുസരിച്ച് അഞ്ച് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സുകളാണ് വാഹനങ്ങളില്‍ കമ്പനി നല്‍കിയിരിക്കുന്നത്.

Source: MotorBeam

Most Read Articles

Malayalam
English summary
BS-VI compliant Volkswagen Polo and Vento spied testing. Read more in Malayalam.
Story first published: Monday, October 28, 2019, 16:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X