പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റുകള്‍ സെപ്തംബര്‍ 4 -ന് പുറത്തിറക്കാന്‍ ഫോക്‌സ്‌വാഗണ്‍

തങ്ങളുടെ ജനപ്രിയ വാഹനങ്ങളായ പോളോ, വെന്റോ എന്നിവയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ സെപ്തംബര്‍ 4 -ന് പുറത്തിറക്കാനൊരുങ്ങുകയാണ് ജര്‍മ്മര്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍. വിപണിയില്‍ കുറയ്ച്ച് കാലമായിട്ടുള്ള മോഡലുകള്‍ക്ക് അധികം മാറ്റങ്ങളൊന്നും കമ്പി ഇതുവരെ നല്‍കിയിരുന്നില്ല.

പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റുകള്‍ സെപ്തംബര്‍ 4 -ന് പുറത്തിറക്കാന്‍ ഫോക്‌സ്‌വാഗണ്‍

പുതിയ പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍ക്ക് ലിമിറ്റഡ് എഡിഷന്‍ ഉയര്‍ന്ന പെര്‍ഫോമന്‍സ് പതിപ്പായ ഫോക്‌സ്‌വാഗണ്‍ GTI -ക്ക് സമാനമായ മുന്‍ ഡിസൈനുകളും, ടെയില്‍ലാമ്പുകളുമാവും ലഭിക്കുക. അതോടൊപ്പം വാഹനങ്ങളുടെ ഏറ്റവും ഉയര്‍ന്ന പതിപ്പില്‍ പുതിയ അലോയി വീലുകളാവും കമ്പി നല്‍കുക.

പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റുകള്‍ സെപ്തംബര്‍ 4 -ന് പുറത്തിറക്കാന്‍ ഫോക്‌സ്‌വാഗണ്‍

സീറ്റ്‌ബെല്‍റ്റ് റിമൈന്ററുകള്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം എന്നിവ പുതിയ പതിപ്പുകളില്‍ വരുന്നുണ്ട്. എല്ലാ വകഭേതങ്ങളിലും അടിസ്ഥാന ഫീച്ചറായി ഇരട്ട എയര്‍ബാഗും നിര്‍മ്മാതാക്കള്‍ പ്രധാനം ചെയ്യുന്നു.

പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റുകള്‍ സെപ്തംബര്‍ 4 -ന് പുറത്തിറക്കാന്‍ ഫോക്‌സ്‌വാഗണ്‍

ഇരു ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളും വിപണിയിലെ കടുത്ത മത്സരം നേരിടാന്‍ ധാരാളം സുഖസൗകര്യങ്ങളും, ഫീച്ചറുകളുമായിട്ടാവും നിര്‍മ്മാതാക്കള്‍ പുറത്തിറക്കുക എന്ന് വിശ്വസിക്കാം.

പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റുകള്‍ സെപ്തംബര്‍ 4 -ന് പുറത്തിറക്കാന്‍ ഫോക്‌സ്‌വാഗണ്‍

ഏറ്റവും പുതിയ പോളോ ഫെയ്‌സ്‌ലിഫ്റ്റില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് പ്രതീക്ഷിക്കുന്നത്. 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനും, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാവും വാഹനത്തില്‍ വരുന്നത്. എന്നാല്‍ 2020 ഏപ്രിലില്‍ ഈ എഞ്ചിനുകള്‍ വിടവാങ്ങും.

പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റുകള്‍ സെപ്തംബര്‍ 4 -ന് പുറത്തിറക്കാന്‍ ഫോക്‌സ്‌വാഗണ്‍

പോളോ GT ഫെയ്‌സ്‌ലിഫ്റ്റിനും ബിഎസ് IV കംപ്ലെയിന്റ് 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാവും ലഭിക്കുക. ഇവയും ബിഎസ് VI ചട്ടങ്ങള്‍ നിലവില്‍ വരുന്നതോടെ പിന്‍വാങ്ങും.

പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റുകള്‍ സെപ്തംബര്‍ 4 -ന് പുറത്തിറക്കാന്‍ ഫോക്‌സ്‌വാഗണ്‍

വെന്റോയുടെ ഫെയ്‌സ്‌ലിഫ്റ്റില്‍ 1.6 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് വരുന്നത്. 2020 ഏപ്രിലിന് മുമ്പ് ഈ എഞ്ചിനുകള്‍ എല്ലാം കമ്പനി ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് വിശ്വസിക്കാം.

Most Read: എസ്‌യുവി ശ്രേണിയിലേക്ക് HR-V യെ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട

പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റുകള്‍ സെപ്തംബര്‍ 4 -ന് പുറത്തിറക്കാന്‍ ഫോക്‌സ്‌വാഗണ്‍

നിലവില്‍ 5.82 ലക്ഷം മുതല്‍ 9.72 ലക്ഷം രൂപയാണ് പോളോയുടെ എക്‌സ്-ഷോറൂം വില. മാരുതി സ്വിഫ്റ്റ്, ഗ്രാന്‍ഡ് i10 നിയോസ്, ഫോര്‍ഡ് ഫിഗോ എന്നിവയാണ് പോളോയുടെ പ്രധാന എതിരാളികള്‍.

Most Read: ബിഎസ് IV വാഹനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിയുന്നു; നയങ്ങള്‍ വ്യക്തമാക്കി നിര്‍മ്മല

പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റുകള്‍ സെപ്തംബര്‍ 4 -ന് പുറത്തിറക്കാന്‍ ഫോക്‌സ്‌വാഗണ്‍

വെന്റോയ്ക്ക് 8.75 ലക്ഷം രൂപ മുതല്‍ 14.34 ലക്ഷം രൂപ വരെയാണ് ഇപ്പോള്‍ വിപണിയിലെ എക്‌സ്-ഷോറൂം വില. സെഡാന്‍ വിഭാഗത്തില്‍പ്പെടുന്ന വാഹനത്തിന്റെ പ്രധാന എതിരാളികള്‍ മാരുതി സിയാസ്, ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ്ണ എന്നിവയാണ്.

Most Read: ബിഎസ് VI നിലവാരത്തിലേക്കുയര്‍ത്തി ഡീസല്‍ എഞ്ചിനുകള്‍ തുടരാന്‍ ടൊയോട്ട

പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റുകള്‍ സെപ്തംബര്‍ 4 -ന് പുറത്തിറക്കാന്‍ ഫോക്‌സ്‌വാഗണ്‍

എന്നാല്‍ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളള്‍ പുറത്തിരങ്ങുന്നതോടെ വിലയില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കാം. അതോടൊപ്പം ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ വീണ്ടും വില ഉയരാം.

പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റുകള്‍ സെപ്തംബര്‍ 4 -ന് പുറത്തിറക്കാന്‍ ഫോക്‌സ്‌വാഗണ്‍

പോളോയ്ക്കും, വെന്റോയ്ക്കും വിപണിയിലെത്തിയ നാള്‍ മുതല്‍ വളരെ ചെറിയ പരിഷ്‌കാരങ്ങളും മാറ്റങ്ങളുമാണ് ലഭിച്ചത്. അതതു ശ്രേണികളില്‍ മറ്റ് അതിരാളികളേക്കാള്‍ പഴക്കം ചെന്നവയാണ് ഇരു മോഡലുകളും. അതിനാല്‍ തന്നെ വില്‍പ്പനയില്‍ കാര്യമായ ഇടിവും ഇവ നേരിടുന്നു.

പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റുകള്‍ സെപ്തംബര്‍ 4 -ന് പുറത്തിറക്കാന്‍ ഫോക്‌സ്‌വാഗണ്‍

ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തിയ 1.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിന്‍ ഫോക്‌സ്‌വാഗണ്‍ തദ്ദേശിയമായി വികസിപ്പിക്കാനുള്ള ഒരുക്കള്‍ തുടങ്ങിയതായി അടുത്തിടെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റുകള്‍ സെപ്തംബര്‍ 4 -ന് പുറത്തിറക്കാന്‍ ഫോക്‌സ്‌വാഗണ്‍

അന്താരാഷ്ട്ര വിപണിയില്‍ വില്‍പ്പനയ്ക്കുള്ള ഈ എഞ്ചിന്‍ പുതിയ പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളില്‍ വരുന്നതിന് ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ ഒന്നുമില്ല.

Most Read Articles

Malayalam
English summary
Volkswagen Ready To Launch Polo And Vento Facelifts On 4th September: Will Feature BS-IV Engines. Read more Malayalam.
Story first published: Wednesday, August 28, 2019, 12:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X