ഇന്ത്യയില്‍ പത്ത് ലക്ഷം കാറുകള്‍ നിര്‍മ്മിച്ച് ഫോക്‌സ്‌വാഗണ്‍

ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. പൂനെയിലെ തങ്ങളുടെ നിര്‍മ്മാണശാലയില്‍ നിന്നും പത്ത് ലക്ഷം കാറുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിരിക്കുകയാണ് കമ്പനിയിപ്പോള്‍. പത്ത് ലക്ഷം യൂണിറ്റെന്ന അപൂര്‍വ്വ നേട്ടം കോമ്പാക്റ്റ് സെഡാനായ അമിയോയിലൂടെയാണ് കമ്പനി പൂര്‍ത്തിയാക്കിയത്.

ഇന്ത്യയില്‍ പത്ത് ലക്ഷം കാറുകള്‍ നിര്‍മ്മിച്ച് ഫോക്‌സ്‌വാഗണ്‍

കാര്‍ബണ്‍ സ്റ്റീല്‍ നിറത്തിലുള്ളതാണ് ഈ മോഡല്‍. ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ എംഡി ഗുരുപ്രതാപ് ഭോപാറായ്, കമ്പനിയുടെ പാസഞ്ചര്‍ കാര്‍ വിഭാഗം ഡയറക്ടര്‍ സ്റ്റെഫാന്‍ നാപ്പ് എന്നിവരുടെ സാന്നിധ്യത്തിലാണ് കമ്പനി അമിയോയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

ഇന്ത്യയില്‍ പത്ത് ലക്ഷം കാറുകള്‍ നിര്‍മ്മിച്ച് ഫോക്‌സ്‌വാഗണ്‍

ഇന്ത്യന്‍ വിപണിയിലേക്ക് സുഗമമായി വാഹനങ്ങളെത്തിക്കാനായി 2009 -ലാണ് പൂനെയില്‍ കമ്പനി നിര്‍മ്മാണശാല സ്ഥാപിച്ചത്. സ്‌കോഡ ഫാബിയ ആയിരുന്നു ഫാക്ടറിയില്‍ നിന്ന് ആദ്യം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കാര്‍.

Most Read:ടാറ്റ ഹാരിയറിന് എതിരെ കച്ചമുറുക്കി മഹീന്ദ്ര, പുതുതലമുറ XUV500 -യെ കുറിച്ച് അറിയണം ഇക്കാര്യങ്ങള്‍

ഇന്ത്യയില്‍ പത്ത് ലക്ഷം കാറുകള്‍ നിര്‍മ്മിച്ച് ഫോക്‌സ്‌വാഗണ്‍

പിന്നീട് ഫോക്‌സ്‌വാഗണ്‍ പോളോ, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്‌കോഡ റാപ്പിഡ് എന്നീ മോഡലുകളും പൂനെയില്‍ നിന്നൊരുങ്ങി. ശേഷം ഇന്ത്യയില്‍ നിര്‍മ്മിച്ച കാറുകള്‍ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്ന വരെയെത്തി കമ്പനി.

ഇന്ത്യയില്‍ പത്ത് ലക്ഷം കാറുകള്‍ നിര്‍മ്മിച്ച് ഫോക്‌സ്‌വാഗണ്‍

ഇതില്‍ ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങളും ഉള്‍പ്പെടുന്നു. ഇന്ന് ഏകദേശം 50 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനായി 4,00,000 യൂണിറ്റ് കാറുകളാണ് പൂനെയിലെ ഫാക്ടറിയില്‍ നിന്ന് കമ്പനി നിര്‍മ്മിക്കുന്നത്.

Most Read:ഇലക്ട്രിക്കോ, ഹൈബ്രിഡോ? ആശയക്കുഴപ്പം സൃഷ്ടിച്ച് പുതിയ ടാറ്റ നെക്‌സോണ്‍

ഇന്ത്യയില്‍ പത്ത് ലക്ഷം കാറുകള്‍ നിര്‍മ്മിച്ച് ഫോക്‌സ്‌വാഗണ്‍

നിലവില്‍ 'ഇന്ത്യ 2.0' എന്ന പദ്ധതി തുടങ്ങാനിരിക്കുകയാണ് കമ്പനി. 8,000 കോടി രൂപയാണ് ഈ പദ്ധതിയ്ക്കായി കമ്പനി നിക്ഷേപിക്കുന്നത്. ഇന്ത്യന്‍ വിപണിയിലേക്ക് പ്രാദേശികമായി കാര്‍ നിര്‍മ്മിക്കുന്ന പദ്ധതിയാണ് ഇന്ത്യ 2.0. MQB A0 പ്ലാറ്റ്‌ഫോമിലായിരിക്കും ഇവ നിര്‍മ്മിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Most Read Articles

Malayalam
English summary
Volkswagen Announces A New Production Milestone — VW Rolls Out Its One Millionth Car In India: read in malayalam
Story first published: Friday, April 19, 2019, 20:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X