Just In
Don't Miss
- Finance
വിപണി നേട്ടത്തില്‍ ഉണര്‍ന്നു; 50,700 തൊട്ട് സെന്‍സെക്സ്, നിഫ്റ്റി 15,000 പോയിന്റിൽ തിരിച്ചെത്തി
- Lifestyle
വനിതാ ദിനത്തില്‍ ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍
- News
മലപ്പുറത്ത് സിപിഎം പട്ടിക തയ്യാര്‍; ടിഎം സിദ്ദിഖ് സ്ഥാനാര്‍ഥിയാകില്ല, സ്വതന്ത്രരെ ഇറക്കി വീണ്ടും കളി
- Sports
IPL 2021: കോലിപ്പടക്ക് കപ്പ് വേണം, ആദ്യ എതിരാളി രോഹിതിന്റെ മുംബൈ, സമ്പൂര്‍ണ്ണ മത്സരക്രമം
- Movies
ചൂടെണ്ണയില്‍ കടുകിട്ട പോല വന്ന മിഷേല്‍; സേഫ് ഗെയിം കളിക്കുന്ന നോബി ക്യാപ്റ്റനാകുമ്പോള്‍!
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്ത്യൻ വിപണിയിൽ പുതുമോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി ഫോക്സ്വാഗണ്
ലോകത്തിലെ ഏറ്റവും വലിയ നിർമ്മാതാക്കളിൽ ഒന്നാണ് ഫോക്സ്വാഗൺ ഗ്രൂപ്പ്. എന്നിരുന്നാലും, ഇതുവരെ ഇന്ത്യൻ വിപണിയെ ശരിയായി പിടിക്കാൻ ജർമ്മൻ നിർമ്മാതാക്കൾക്ക് കഴിഞ്ഞിട്ടില്ല.

രാജ്യത്ത് പുതിയതായി എത്തിയ ദക്ഷിണ കൊറിയൻ നിർമ്മാതാക്കളായ കിയ മോട്ടോർസ് പോലെയുള്ളവയ്ക്ക് വിപണിയിൽ ഒരൊറ്റ വാഹനം കൊണ്ട് മാത്രം കൂടുതൽ വിപണി വിഹിതമുണ്ട്.

ഫോക്സ്വാഗൺ ഇപ്പോൾ ഇന്ത്യ 2.0 സ്രാറ്റജി പ്രകാരം ധാരാളം പുതിയ കാറുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

എസ്യുവികളുടെ ജനപ്രീതിയും ആവശ്യകതയും അടുത്ത കാലത്ത് മുമ്പത്തേക്കാളും വർദ്ധിച്ചതിനാൽ ഫോക്സ്വാഗൺ ഇപ്പോൾ എസ്യുവി മോഡലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

നിർമ്മാതാക്കളിൽ നിന്ന് ഇന്ത്യൻ വിപണിയിലെത്തുന്ന ആദ്യത്തെ രണ്ട് എസ്യുവികളാണ് ഫോക്സ്വാഗൺ T -ROC, ഫോക്സ്വാഗൺ T -Cross എന്നിവ. രണ്ട് വാഹനങ്ങളും അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.

ഫോക്സ്വാഗൺ ബ്രാൻഡിനെ ഇന്ത്യയിൽ എസ്യുവി ബ്രാൻഡാക്കി മാറ്റുമെന്ന് ഫോക്സ്വാഗൺ പാസഞ്ചർ കാർസ് ഡയറക്ടർ സ്റ്റെഫെൻ നാപ്പ് അഭിമുഖത്തിൽ പറഞ്ഞു. മറ്റേതൊരു രാജ്യത്തേക്കാളും എസ്യുവി ഇന്ത്യയ്ക്ക് വേണ്ടിയുള്ള കാർ വിഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജർമ്മൻ ഓട്ടോമൊബൈൽ ഭീമനിൽ നിന്ന് അടുത്ത വർഷം വിപണിയിലെത്തുന്ന ആദ്യത്തെ കാർ ഫോക്സ്വാഗൺ T -ROC ആണ്. പെട്രോൾ എഞ്ചിനിൽ മാത്രമാവും വാഹനം രാജ്യത്ത് പരുറത്തിറക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം T -ROC -ന് 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ലഭിക്കും, ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് DSG ഗിയർബോക്സ് സ്റ്റാൻഡേർഡായി വാഹനത്തിൽ വരുന്നത്. പുറത്തിറങ്ങി കഴിഞ്ഞാൽ ഫോക്സ്വാഗൺ T -ROC ബ്രാൻഡിനുള്ള എൻട്രി ലെവൽ എസ്യുവിയാകും.

ജീപ്പ് കോമ്പസ്, എംജി ഹെക്ടർ, ടാറ്റ ഹാരിയർ, മഹീന്ദ്ര XUV500 എന്നിവയാവും വാഹനത്തിന്റെ പ്രധാന എതിരാളി. എന്നിരുന്നാലും, ഒരു ഫോക്സ്വാഗൺ ആയതിനാൽ, കാറിന്റെ എൻട്രി ലെവൽ വകഭേദത്തിന് ഏകദേശം 18-20 ലക്ഷം പ്രീമിയം വില പ്രതീക്ഷിക്കാം. 2020 ഓട്ടോ എക്സ്പോയിൽ ഫോക്സ്വാഗൺ T -ROC പ്രദർശിപ്പിക്കും.

2020 വർഷാവസാനം, ഫോക്സ്വാഗൺ T -Cross ഇന്ത്യൻ വിപണിയിൽ വിപണിയിലെത്തും. ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന സ്കോഡ, ഫോക്സ്വാഗൺ വാഹനങ്ങളിൽ ഉപയോഗിക്കുന്ന MQB-A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും T -Cross ഉം ഒരുങ്ങുന്നത്.

അന്താരാഷ്ട്ര പതിപ്പിനേക്കാൾ നീളമേറിയതാവും ഇന്ത്യൻ പതിപ്പ്, കിയ സെൽറ്റോസ്, ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന പുതിയ ഹ്യുണ്ടായ് ക്രെറ്റ എന്നിവയ്ക്ക് വാഹനം കടുത്ത മത്സരമേകും.
Most Read: ഓക്ടോബറിൽ മികച്ച വിൽപ്പന നേടിയ 10 എസ്യുവികൾ

T -Cross -നും സമാനമായ 1.5 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിൻ ഓപ്ഷൻ ഇന്ത്യൻ വിപണിയിൽ ലഭിക്കും. ഇത് 130 bhp കരുത്ത് ഉത്പാദിപ്പിക്കും. 115 bhp ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റും ഫോക്സ്വാഗൻ കൊണ്ടുവരും.
Most Read: 70 ദിവസത്തിനുള്ളൽ 26,840 യൂണിറ്റ് വിൽപ്പന കരസ്ഥമാക്കി കിയ സെൽറ്റോസ്

ഭാവിയിൽ ഫോക്സ്വാഗൺ ഡീസലിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ കൊണ്ടുവന്നേക്കില്ല എന്നതാണ് ശ്രദ്ധേയം. പകരം, ഇന്ത്യൻ വിപണിയിലെ CNG പോലുള്ള ഇതര ഇന്ധനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
Most Read: കുഞ്ഞൻ എസ്യുവി റൈസിനെ ടൊയോട്ട ജപ്പാനിൽ അവതരിപ്പിച്ചു

കർശനമായ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കാൻ ഇത് നിർമ്മാതാക്കളെ അനുവദിക്കും. 2020 ൽ ഈ രണ്ട് പുതിയ വാഹനങ്ങൾ പുറത്തിറക്കുന്നതോടെ ഫോക്സ്വാഗൺ വിപണി വിഹിതം വർദ്ധിപ്പിക്കാമെന്ന് പ്രതീക്ഷിക്കുന്നു.