തന്ത്രം മാറ്റി, ഇന്ത്യയില്‍ കൂടുതല്‍ കാറുകള്‍ പുറത്തിറക്കാന്‍ ഫോഗ്‌സ്‌വാഗണ്‍

രാജ്യത്തെ വാഹന വിപണിയില്‍ ' ഇന്ത്യ 2.0 ' പദ്ധതി നടപ്പാക്കാനുളള തയ്യാറെടുപ്പുകളിലാണ് ഫോഗ്‌സ്‌വാഗണ്‍ ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി ഒട്ടും വൈകാതെ തന്നെ നിരവധി വാഹനങ്ങള്‍ കമ്പനി വിപണിയിലെത്തിക്കും. ഇന്ത്യക്കാര്‍ക്ക് എസ്‌യുവികളോട് പ്രിയം ഏറി വരുന്ന ഈ കാലത്ത് കമ്പനി രണ്ട് പുതിയ എസ്‌യുവികള്‍ വിപണിയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തന്ത്രം മാറ്റി, ഇന്ത്യയില്‍ കൂടുതല്‍ കാറുകള്‍ പുറത്തിറക്കാന്‍ ഫോഗ്‌സ്‌വാഗണ്‍

ഫോഗ്‌സ്‌വാഗണ്‍ ടിഗ്വാന്റെ ഏഴ് സീറ്റര്‍ വകഭേദവും ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയര്‍ എന്നിവരോട് മത്സരിക്കുന്ന മറ്റൊരു എസ്‌യുവിയുമായിരിക്കും വരും മാസങ്ങളില്‍ വിപണിയിലെത്തിക്കുക.

തന്ത്രം മാറ്റി, ഇന്ത്യയില്‍ കൂടുതല്‍ കാറുകള്‍ പുറത്തിറക്കാന്‍ ഫോഗ്‌സ്‌വാഗണ്‍

ഫോഗ്‌സ്‌വാഗണ്‍ T-Roc

നിലവില്‍ രാജ്യാന്തര വിപണിയില്‍ വില്‍പ്പനയ്ക്കുള്ള മോഡലാണ് ഫോഗ്‌സ്‌വാഗണ്‍ T-Roc. ഒരുപാട് രാജ്യാന്തര വിപണികളില്‍ വില്‍പ്പനയ്ക്കുള്ള ഫോഗ്‌സ്‌വാഗണ്‍ മോഡലുകളില്‍ കണ്ടു വരുന്ന MQB A0 പ്ലാറ്റ്‌ഫോമാണ് ഫോഗ്‌സ്‌വാഗണ്‍ T-Roc -നുള്ളത്.

Most Read:ധീരജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് 1.49 കോടി രൂപ നല്‍കി ജാവ

തന്ത്രം മാറ്റി, ഇന്ത്യയില്‍ കൂടുതല്‍ കാറുകള്‍ പുറത്തിറക്കാന്‍ ഫോഗ്‌സ്‌വാഗണ്‍

ഇത് ഇന്ത്യയിലെത്തുമ്പോള്‍ MQB-A0-IN എന്ന് മാറും. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി പുതിയ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിനാലാണ് നിലവിലെ പ്ലാറ്റ്‌ഫോം പേര് മാറുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങളുമായി ഒത്തുപോകുന്ന വിലയിലായിരിക്കും പുതിയ പ്ലാറ്റ്‌ഫോമില്‍ വാഹനങ്ങള്‍ ഒരുങ്ങുക.

തന്ത്രം മാറ്റി, ഇന്ത്യയില്‍ കൂടുതല്‍ കാറുകള്‍ പുറത്തിറക്കാന്‍ ഫോഗ്‌സ്‌വാഗണ്‍

ഇത് കൊണ്ട് തന്നെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കാവശ്യമായ രീതിയില്‍ പുതിയ വാഹനങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കമ്പനിയ്ക്കാവും. T-Roc -ന്റെ ഇന്ത്യന്‍ പതിപ്പ് കൂടുതല്‍ നീളവും ഉയരവും ഗ്രൗണ്ട് ക്ലിയറന്‍സുമുള്ളതായിരിക്കും.

തന്ത്രം മാറ്റി, ഇന്ത്യയില്‍ കൂടുതല്‍ കാറുകള്‍ പുറത്തിറക്കാന്‍ ഫോഗ്‌സ്‌വാഗണ്‍

യൂറോപ്പില്‍ വില്‍പ്പനയുള്ള മോഡലിനെയപോക്ഷിച്ച് ഇന്ത്യന്‍ T-Roc -ല്‍ വിശാലമായ ക്യാബിനായിരിക്കും ഉണ്ടാവുക. ചെലവ് ചുരുക്കിയ മാതൃകയിലായിരിക്കും T-Roc -ന്റെ നിര്‍മ്മാണം.

തന്ത്രം മാറ്റി, ഇന്ത്യയില്‍ കൂടുതല്‍ കാറുകള്‍ പുറത്തിറക്കാന്‍ ഫോഗ്‌സ്‌വാഗണ്‍

രണ്ട് എഞ്ചിന്‍ പതിപ്പുകളിലായിരിക്കും ഇന്ത്യന്‍ T-Roc എത്തുക. 1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജിംഗ് പെട്രോള്‍, 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എഞ്ചിനുകളായിരിക്കും ഇവ. T-Roc -ന്റെ സിഎന്‍ജി പതിപ്പും ഫോഗ്‌സ്‌വാഗണ്‍ ഇന്ത്യയിലെത്തിക്കുമെന്നും സൂചനയുണ്ട്.

തന്ത്രം മാറ്റി, ഇന്ത്യയില്‍ കൂടുതല്‍ കാറുകള്‍ പുറത്തിറക്കാന്‍ ഫോഗ്‌സ്‌വാഗണ്‍

ഫോഗ്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഓള്‍സ്‌പേസ്

ടിഗ്വാന്‍ എസ്‌യുവിയുടെ ലോംഗ് വീല്‍ ബേസ് പതിപ്പാണ് ഫോഗ്‌സ്‌വാഗണ്‍ ഇന്ത്യയിലെത്തിക്കുന്ന മറ്റൊരു വാഹനം. വിപണികളില്‍ ടിഗ്വാന്‍ എസ്‌യുവിയുടെ റെഗുലര്‍ വീല്‍ബേസും ലോങ്ങ് വീല്‍ ബേസും ലഭ്യമാണ്.

തന്ത്രം മാറ്റി, ഇന്ത്യയില്‍ കൂടുതല്‍ കാറുകള്‍ പുറത്തിറക്കാന്‍ ഫോഗ്‌സ്‌വാഗണ്‍

ഇന്ത്യയില്‍ കൂടുതല്‍ സീറ്റിംഗ് സൗകര്യമുള്ള ലോങ്ങ് വീല്‍ബേസ് തന്നെയായിരിക്കും കമ്പനിയെത്തിക്കുക. ടിഗ്വാന്‍ ഓള്‍സ്‌പേസ് എസ്‌യുവിയുടെ സമാന പ്ലാറ്റ്‌ഫോമുള്ള സ്‌കോഡ കോഡിയാഖും ഇന്ത്യന്‍ വിപണിലുണ്ടെന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്.

തന്ത്രം മാറ്റി, ഇന്ത്യയില്‍ കൂടുതല്‍ കാറുകള്‍ പുറത്തിറക്കാന്‍ ഫോഗ്‌സ്‌വാഗണ്‍

പുതിയ എസ്‌യുവിയെ അവതരിപ്പിക്കുന്നതോടെ നിലവിലുള്ള ടിഗ്വാന്റെ വിലയില്‍ കമ്പനി മാറ്റങ്ങള്‍ വരുത്തിയേക്കാം. നിലവില്‍ ഇന്ത്യയിലുള്ള ടിഗ്വാന്‍ എസ്‌യുവി 2.0 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എഞ്ചിനുള്ളതാണ്.

Most Read:ടാറ്റ ഹാരിയറിന്റെ വിപണി പിടിക്കാന്‍ ടൊയോട്ട റഷ്, തരംഗം സൃഷ്ടിക്കുമോ പുതിയ 'മിനി ഫോര്‍ച്യൂണര്‍'?

തന്ത്രം മാറ്റി, ഇന്ത്യയില്‍ കൂടുതല്‍ കാറുകള്‍ പുറത്തിറക്കാന്‍ ഫോഗ്‌സ്‌വാഗണ്‍

ഇത് പരമാവധി 148 bhp കരുത്തും 340 Nm torque ഉം സൃഷ്ടിക്കും. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനമുള്ള എസ്‌യുവിയില്‍ ഏഴ് സ്പീഡ് DSG ഗിയര്‍ബോക്‌സായിരിക്കും ഉണ്ടാവുക. വരാനിരിക്കുന്ന ടിഗ്വാന്‍ ഓള്‍സ്‌പേസിലും സമാനമായ സംവിധാനങ്ങള്‍ തന്നെയായിരിക്കും ഉണ്ടാവുക.

Source:CNB

Most Read Articles

Malayalam
English summary
Volkswagen about to launch two more suvs in india: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X