ഓട്ടോ എക്സപോയിൽ മൂന്ന് എസ്‌യുവി മോഡലുകൾ അവതരിപ്പിക്കാൻ ഫോക്സ്‍വാഗൺ

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഫോക്‌സ്‌വാഗൺ ഇന്ത്യ നാല് എസ്‌യുവി മോഡലുകൾ രാജ്യത്ത് അവതരിപ്പിക്കും. വരാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ ഇവയിൽ മൂന്ന് എസ്‌യുവികൾ പ്രദർശിപ്പിക്കും.

ഓട്ടോ എക്സപോയിൽ മൂന്ന് എസ്‌യുവി മോഡലുകൾ അവതരിപ്പിക്കാൻ ഫോക്സ്‍വാഗൺ

വർഷങ്ങളുടെ മന്ദഗതിയിലുള്ള വിൽപ്പന പ്രകടനത്തിന് ശേഷം, കൂടുതൽ ഉപഭോക്താക്കളെ ഇന്ത്യൻ കുടക്കീഴിൽ എത്തിക്കാൻ കഴിയുന്ന പുതിയ മോഡലുകൾ പുറത്തിറക്കി ഫോക്സ്‍വാഗൺ ഇന്ത്യ വിപണിയിലെ തങ്ങളുടെ നില ഉയർത്താൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഓട്ടോ എക്സപോയിൽ മൂന്ന് എസ്‌യുവി മോഡലുകൾ അവതരിപ്പിക്കാൻ ഫോക്സ്‍വാഗൺ

ഇതിനായി നാല് എസ്‌യുവികൾ പുതിയതായി വിപണിയിലെത്തിക്കും, ആദ്യ എസ്‌യുവി അടുത്ത വർഷം രണ്ടാം പാദത്തിൽ വിൽപ്പനയ്ക്കെത്തും.

ഓട്ടോ എക്സപോയിൽ മൂന്ന് എസ്‌യുവി മോഡലുകൾ അവതരിപ്പിക്കാൻ ഫോക്സ്‍വാഗൺ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾക്ക് ഇന്ത്യൻ വിപണിയിലുള്ള വലിയ വരവേൽപ്പും ഡിമാന്റുമാണ് രാജ്യത്ത് എസ്‌യുവി മോഡലുകൾ മാത്രം അവതരിപ്പിക്കാനുള്ള കമ്പനിയുടെ തീരുമാനത്തിന് കാരണം.

ഓട്ടോ എക്സപോയിൽ മൂന്ന് എസ്‌യുവി മോഡലുകൾ അവതരിപ്പിക്കാൻ ഫോക്സ്‍വാഗൺ

ഇന്ത്യ 2.0 പദ്ധതിയും, തങ്ങളുടെ പുതിയ ബ്രാൻഡ് ഫിലോസഫിയും തന്ത്രവും അതോടൊപ്പം മൂന്ന് പുതിയ എസ്‌യുവികളും ഓട്ടോ എക്‌സ്‌പോ 2020 ൽ പ്രദർശിപ്പിക്കുമെന്ന് തന്റെ കമ്പനിയുടെ പദ്ധതികളെക്കുറിച്ച് അറിയിച്ച ഫോക്സ്‍വാഗൺ പാസഞ്ചർ കാറുകളുടെ ഡയറക്ടർ സ്റ്റെഫെൻ നാപ്പ് പറഞ്ഞു.

ഓട്ടോ എക്സപോയിൽ മൂന്ന് എസ്‌യുവി മോഡലുകൾ അവതരിപ്പിക്കാൻ ഫോക്സ്‍വാഗൺ

ആദ്യ എസ്‌യുവി അടുത്ത വർഷം രണ്ടാം പാദത്തിൽ വിപണിയിലെത്തും, A0 എസ്‌യുവി എന്ന് വിളിപ്പേരുള്ള തങ്ങളുടെ ഏറ്റവും ചെറിയ എസ്‌യുവി 2021 ൽ പുറത്തിറങ്ങുമോന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓട്ടോ എക്സപോയിൽ മൂന്ന് എസ്‌യുവി മോഡലുകൾ അവതരിപ്പിക്കാൻ ഫോക്സ്‍വാഗൺ

ഇന്ത്യൻ ഉപഭോക്താക്കളുമായി ഇടപഴകുന്നതിനും സമ്പർക്കം നിലനിർത്തുന്നതിനുമുള്ള പ്രധാന ഘടകമാണ് പണത്തിന് മൂല്യം നൽകുന്ന മോഡലുകളും അവയിൽ നിരന്തരമായി പുതുമ നിലനിർത്തുന്നതും എന്ന് തങ്ങൾ തിരിച്ചറിഞ്ഞതായും, അതിന്റെ ഭാഗമായി വാഹനത്തിന്റെ ഉടമസ്ഥാവകാശ ചെലവ് 30 ശതമാനത്തിലധികം കുറയ്ക്കുന്നതിനും കമ്പനി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Most Read: സ്കോഡ കരോക്ക് എസ്‌യുവി ഏപ്രിലിൽ ഇന്ത്യയിലെത്തും

ഓട്ടോ എക്സപോയിൽ മൂന്ന് എസ്‌യുവി മോഡലുകൾ അവതരിപ്പിക്കാൻ ഫോക്സ്‍വാഗൺ

വർഷാവസാനത്തിനുശേഷം ബി‌എസ്‌ VI മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതിന് ആവശ്യമായ പരിവർത്തനത്തിലൂടെ കമ്പനി കടന്നുപോകുമെന്നും നാപ്പ് ഉറപ്പു നൽകി. ബി‌എസ്‌ VI മാനദണ്ഡങ്ങൾ അംഗീകരിക്കുന്നതോടെ കമ്പനി രാജ്യത്ത് പെട്രോൾ കാറുകൾ മാത്രമേ വിൽക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Most Read: ZS ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിച്ച് എംജി

ഓട്ടോ എക്സപോയിൽ മൂന്ന് എസ്‌യുവി മോഡലുകൾ അവതരിപ്പിക്കാൻ ഫോക്സ്‍വാഗൺ

അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന ഓട്ടോ എക്‌സ്‌പോ 2020 -ൽ കമ്പനി ആദ്യമായി ഫോക്‌സ്‌വാഗൺ T-ക്രോസ് കോംപാക്റ്റ് എസ്‌യുവി രാജ്യത്ത് പ്രദർശിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ, നിസ്സാൻ കിക്ക്സ് എന്നിവയോടാവും ഈ മോഡൽ മത്സരിക്കുന്നത്.

Most Read: പുതുതലമുറ റാപ്പിഡിന്റെ രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് സ്കോഡ

ഓട്ടോ എക്സപോയിൽ മൂന്ന് എസ്‌യുവി മോഡലുകൾ അവതരിപ്പിക്കാൻ ഫോക്സ്‍വാഗൺ

ഇന്ത്യ-സ്പെക്ക് ഫോക്സ്വാഗൺ T-ക്രോസ് അന്താരാഷ്ട്ര വിപണിയിലുള്ള മോഡലിനേക്കാൾ വലിപ്പമേറിയതായി കാണപ്പെടുമെന്നാണ് അഭ്യൂഹങ്ങൾ. അഞ്ച് പേരേ അനായാസം ഉൾക്കൊള്ളുന്നതിന് ഇന്ത്യൻ പതിപ്പിന് 100 mm നീളം കൂടുതലായിരിക്കും.

Most Read Articles

Malayalam
English summary
Volkswagen to debut 3 new SUVs in 2020 Auto Expo. Read more Malayalam.
Story first published: Monday, December 9, 2019, 12:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X