പുതുതലമുറ പോളോ ഇന്ത്യന്‍ വിപണില്‍ എത്തിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ ഏറ്റവും ജനപ്രിയമായ മോഡലാണ് പോളോ. ഇന്ത്യന്‍ വിപണിയില്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ച ആദ്യ വാഹനവും പോളോ തന്നെയായിരുന്നു.

പുതുതലമുറ പോളോ ഇന്ത്യന്‍ വിപണില്‍ എത്തിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

തുടക്കത്തില്‍ വാഹനത്തിന് വലിയ വരവേല്‍പ്പും, വില്‍പ്പനയുമാണ് ലഭിച്ചതെങ്കിലും, ക്രമേണ വിപണിയില്‍ മറ്റ് എതിരാളികളോട് താരതമ്യം ചെയ്യുമ്പോള്‍ വാഹനത്തിന്റെ പഴക്കം വെളിപ്പെട്ട് വന്നു തുടങ്ങിയിരുന്നു. നിരന്തരമായി പുതു മാറ്റങ്ങള്‍ ലഭിക്കുന്ന മറ്റ് മോഡലുകള്‍ക്ക് മുന്നില്‍ പരിഷ്‌കാരങ്ങളൊന്നും ലഭിക്കാതെ പിന്‍തള്ളി പോവുകയായിരുന്നു.

പുതുതലമുറ പോളോ ഇന്ത്യന്‍ വിപണില്‍ എത്തിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ആഗോള വിപണിയില്‍ 2017 -ല്‍ തന്നെ പോളോയുടെ ആറാം തലമുറയേ ഫോക്‌സ്‌വാഗണ്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ പുതിയ വാഹനത്തെ ഇന്ത്യന്‍ തീരത്തേക്ക് എത്തിക്കാന്‍ കമ്പനിക്ക് ഒരു താല്‍പര്യവും ഇതുവരെ ഉണ്ടായിരുന്നില്ല.

പുതുതലമുറ പോളോ ഇന്ത്യന്‍ വിപണില്‍ എത്തിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ഇങ്ങനെ ഇന്ത്യന്‍ വിപണിയില്‍ മാറ്റങ്ങളൊന്നുമില്ലാതെ കടുത്ത മത്സരത്തില്‍ നിസ്സയാനായി നിന്ന് മണ്‍മറഞ്ഞു പോവുന്നതിനായി നിര്‍മ്മാതാക്കള്‍ പോളോയെ ഉപേക്ഷിച്ചു എന്നു വരെ അനുമാനങ്ങള്‍ ഉയര്‍ന്നിരുന്നു.

പുതുതലമുറ പോളോ ഇന്ത്യന്‍ വിപണില്‍ എത്തിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

എന്നാല്‍ ഇവയെല്ലാം കാറ്റില്‍ പറത്തി പുതു തലനുറ പോളോ ഇന്ത്യയില്‍ ഉടനടി അവതരിപ്പിക്കുമെന്ന് വാര്‍ത്തയാണ് ഫോക്‌സ്‌വാഗണ്‍ നല്‍കുന്നത്.

പുതുതലമുറ പോളോ ഇന്ത്യന്‍ വിപണില്‍ എത്തിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

പുതുതലമുറ പോളോയെ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നതിനെ കുറിച്ച് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ പോളോയുടെ 10-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ തീരുമാനം പുറത്തു വിട്ടത്. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലുള്ള അതേ മോഡല്‍ ആവില്ല ഇന്ത്യയില്‍ കമ്പനി അവതരിപ്പിക്കുക.

പുതുതലമുറ പോളോ ഇന്ത്യന്‍ വിപണില്‍ എത്തിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

കുറച്ചു നാളുകള്‍ക്ക് മുമ്പാണ് പോളോ, വെന്റോ, അമിയോ എന്നിവയുടെ ബിഎസ് VI പതിപ്പുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നത്.

Most Read: ഫോക്‌സ്‌വാഗണ്‍ പോളോ GT ഫെയ്‌സ്‌ലിഫ്റ്റ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും

പുതുതലമുറ പോളോ ഇന്ത്യന്‍ വിപണില്‍ എത്തിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

നിലവിലുള്ള മോഡലിനേക്കാള്‍ വളരെ ചെറിയ വ്യത്യാസങ്ങള്‍ മാത്രമായിരുന്നു ബിഎസ് VI പതിപ്പുകള്‍ക്ക് ഉണ്ടായിരുന്നത്. അതുകോണ്ട് തന്നെ പുതുതലമുറ പോളോയെ നിര്‍മ്മാതാക്കള്‍ അല്‍പ്പം കഴിഞ്ഞേ വിപണിയില്‍ അവതരിപ്പിക്കൂ എന്ന് വിശ്വസിക്കാം.

Most Read: അഭിമനത്തോടെ കാണേണ്ട ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍

പുതുതലമുറ പോളോ ഇന്ത്യന്‍ വിപണില്‍ എത്തിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

MQB പ്ലാറ്റ്‌ഫോമിലാണ് ആറാം തലമുറ പോളോയുടെ ആഗോള പതിപ്പ് ഒരുങ്ങുന്നത്. ഫോക്‌സ്‌വാഗണ്‍ കുടുംബത്തിലെ നിരവധി വാഹനങ്ങള്‍ ഉപയോഗിക്കുന്ന പ്ലാറ്റഫോമാണിത്.

Most Read: ഇന്ത്യയിലെ ഏറ്റവും വില കൂടിയ പത്ത് ബൈക്കുകൾ

പുതുതലമുറ പോളോ ഇന്ത്യന്‍ വിപണില്‍ എത്തിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ഇന്ത്യന്‍ വിപണിയില്‍ വളര്‍ന്നു വരുന്ന വിപണികള്‍ക്കായി ഫോക്‌സ്‌വാഗണ്‍ പ്രത്യേകമായി നിര്‍മ്മിക്കുന്ന MQB A0 എന്ന ചിലവു കുറഞ്ഞ പ്ലാറ്റ്‌ഫോമിലാവും വാഹനം നിര്‍മ്മിക്കുന്നത്. ഇവ കൂടാതെ പുതുക്കിയ എഞ്ചിന്‍ ഓപ്ഷനുകളിലാവും വാഹനം എത്തുന്നത്.

പുതുതലമുറ പോളോ ഇന്ത്യന്‍ വിപണില്‍ എത്തിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

അന്താരാഷ്ട്ര വിപണിയില്‍ ഇപ്പോള്‍ വില്‍പ്പനയ്ക്കുള്ള ആറാം തലമുറ പോളോ പിന്‍ തലമുറകളേക്കാള്‍ വലിപ്പമേറിയതാണ്. വാഹനത്തിന് നാലു മീറ്ററില്‍ അധികം നീളവുമുണ്ട്.

പുതുതലമുറ പോളോ ഇന്ത്യന്‍ വിപണില്‍ എത്തിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ഇന്ത്യന്‍ വിപണിയില്‍ നാലു മീറ്ററില്‍ താഴെയുള്ള വാഹനങ്ങളുടെ നികുതിയിളവ് ലഭിക്കുന്നതിനായി പുതിയ പോളോയുടെ നീളം വെട്ടി ചുരുക്കിയാവും പുറത്തിറക്കുക.

പുതുതലമുറ പോളോ ഇന്ത്യന്‍ വിപണില്‍ എത്തിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

പുതുതലമുറ വാഹനത്തിന്റെ വലുപ്പത്തിലെ വര്‍ദ്ധന അകത്തളത്തിനും, ഡിക്കിക്കും കൂടുതല്‍ ഇടമുണ്ടാക്കും. വാഹനത്തിന് പെട്രോള്‍ എഞ്ചിനില്‍ മാത്രമാവും ഫോക്‌സ്‌വാഗണ്‍ രാജ്യത്ത് അവതരിപ്പിക്കുക.

പുതുതലമുറ പോളോ ഇന്ത്യന്‍ വിപണില്‍ എത്തിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

EA211 മൂന്ന് സിലണ്ടര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റാവും വാഹനത്തില്‍ വരുന്നത്. പോളോയുടെ CNG പതിപ്പും വിപണിയിലെത്തുമെന്ന് വാര്‍ത്തകളുണ്ടെങ്കിലും ഇതുവരെ ഇതേപറ്റി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമില്ല.

പുതുതലമുറ പോളോ ഇന്ത്യന്‍ വിപണില്‍ എത്തിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

പുതുതലമുറ പോളോയ്ക്ക് മുമ്പ് പോളോ GT -യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍. അടുത്ത മൂന്ന്-നാല് മാസത്തിനുള്ളില്‍ വാഹനത്തെ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം.

Most Read Articles

Malayalam
English summary
Volkswagen to launch Sixth gen Polo in Indian Market. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X