ബോംബിട്ടാലും തകരാത്ത, വെടിയുണ്ട തുളഞ്ഞു കയറാത്ത എസ്‌യുവിയുമായി വോള്‍വോ

കവചിത വാഹനങ്ങളുടെ കാര്യം വരുമ്പോള്‍ ബിഎംഡബ്ല്യു, മെര്‍സിഡീസ് ബെന്‍സ്, ലാന്‍ഡ് റോവര്‍ കമ്പനികളാണ് ലോകത്ത് പ്രധാനമായും അറിയപ്പെടുന്നത്. യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ വോള്‍വോ കാറുകള്‍ മുന്‍നിരയിലാണെങ്കിലും അതിസുരക്ഷയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ സ്വീഡിഷ് നിര്‍മ്മാതാക്കളുടെ പേര് മുഴങ്ങിക്കേള്‍ക്കാറ് അപൂര്‍വ്വം മാത്രം.

ബോംബിട്ടാലും തകരാത്ത, വെടിയുണ്ട തുളഞ്ഞു കയറാത്ത എസ്‌യുവിയുമായി വോള്‍വോ

എന്നാല്‍ ഈ സ്ഥിതിവിശേഷം മാറ്റാന്‍ വോള്‍വോ തീരുമാനിച്ചു. ബോംബിട്ടാലും തകരാത്ത, വെടിയുണ്ട തുളഞ്ഞുകയറാത്ത കവചിത എസ്‌യുവിയെ കമ്പനി വൈകാതെ പുറത്തിറക്കും. പ്രസിദ്ധമായ XC90 -യ്ക്കാണ് അതിസുരക്ഷയേകുന്ന ചട്ടയും പുറന്തോടുമെല്ലാം വോള്‍വോ ഘടിപ്പിക്കുന്നത്. പുതിയ കവചിത XC90 എസ്‌യുവിയുടെ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടുകഴിഞ്ഞു.

ബോംബിട്ടാലും തകരാത്ത, വെടിയുണ്ട തുളഞ്ഞു കയറാത്ത എസ്‌യുവിയുമായി വോള്‍വോ

കവചിതമെങ്കിലും രൂപഭാവത്തില്‍ വലിയ വ്യത്യാസങ്ങള്‍ XC90 എസ്‌യുവിക്കില്ല. എന്നാല്‍ സാധാരണ പതിപ്പില്‍ നിന്നും വ്യത്യസ്തമായി ധാരാളം സ്റ്റീല്‍ ഘടകങ്ങള്‍ വാഹനത്തിന്റെ പുറംമോടിയില്‍ കമ്പനി ഉപയോഗിച്ചിട്ടുണ്ട്. വിന്‍ഡ്ഷീല്‍ഡുകളിലും ജനാലകളിലും വെടിയുണ്ട തുളഞ്ഞുകയറാത്ത ബുള്ളറ്റ് പ്രൂഫ് ഗ്ലാസാണ് വോള്‍വോ നല്‍കുന്നത്.

ബോംബിട്ടാലും തകരാത്ത, വെടിയുണ്ട തുളഞ്ഞു കയറാത്ത എസ്‌യുവിയുമായി വോള്‍വോ

ഈ ഘടകങ്ങൾ എസ്‌യുവിയുടെ ഭാരം ഗണ്യമായി കൂട്ടും. അതിസുരക്ഷ ഉറപ്പുവരുത്തുന്ന കവചം ഒരുങ്ങുമ്പോള്‍ നാലര ടണ്‍ ഭാരം പുതിയ XC90 കുറിക്കുമെന്നാണ് വോള്‍വോ പറയുന്നത്. നിലവില്‍ 2,130 മുതല്‍ 2,394 കിലോ വരെ മാത്രമാണ് സാധാരണ XC90 മോഡലുകളുടെ ഭാരം.

ബോംബിട്ടാലും തകരാത്ത, വെടിയുണ്ട തുളഞ്ഞു കയറാത്ത എസ്‌യുവിയുമായി വോള്‍വോ

വന്‍കിട ബിസിനസ് വ്യക്തികള്‍, രാഷ്ട്രീയക്കാര്‍, നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയവര്‍ക്കാണ് XC90 -യുടെ കവചിത പതിപ്പിനെ വോള്‍വോ ലഭ്യമാക്കുക. പുതിയ കവചിത എസ്‌യുവിക്ക് പിന്നില്‍ രണ്ടു വര്‍ഷത്തെ അധ്വാനമുണ്ടെന്ന് വോള്‍വോ അറിയിക്കുന്നു. അതിസുരക്ഷ അളക്കുന്ന VPAM റേറ്റിങ്ങില്‍ VR8 നിലവാരമാണ് വോള്‍വോ XC90 -യുടെ കവചിത പതിപ്പ് കാഴ്ച്ചവെച്ചത്.

ബോംബിട്ടാലും തകരാത്ത, വെടിയുണ്ട തുളഞ്ഞു കയറാത്ത എസ്‌യുവിയുമായി വോള്‍വോ

സുരക്ഷാ നിലവാരം വിലയിരുത്തിയാല്‍ ലോകത്തെ ഏറ്റവും സുരക്ഷയുള്ള രണ്ടാമത്തെ കവചിത എസ്‌യുവിയായി വോള്‍വോ XC90 അറിയപ്പെടും. ബോംബ് പ്രഹരങ്ങൾ ചെറുക്കാനുള്ള ശേഷി എസ്‌യുവിക്കുണ്ട്. ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളിലും ഉള്ളിലിരിക്കുന്നവര്‍ക്ക് സുരക്ഷയേകാന്‍ വോള്‍വോ XC90 -യ്ക്ക് കഴിയുമെന്ന് കമ്പനി വാദിക്കുന്നു.

Most Read: മഹീന്ദ്ര ഥാര്‍ 700 ഡീലര്‍ഷിപ്പുകളില്‍ വന്നുതുടങ്ങി

ബോംബിട്ടാലും തകരാത്ത, വെടിയുണ്ട തുളഞ്ഞു കയറാത്ത എസ്‌യുവിയുമായി വോള്‍വോ

സ്വീഡിനിലെ ടോര്‍സ്‌ലാന്‍ഡ ശാലയില്‍ നിന്നുമാണ് കവചിത XC90 മോഡലുകളെ കമ്പനി പുറത്തിറക്കുക. XC90 -യുടെ T6 ഓള്‍ വീല്‍ ഡ്രൈവ് ഇന്‍സ്‌ക്രിപ്ഷന്‍ വകഭേദമാണ് കവചിത പതിപ്പിന് ആധാരം. ജര്‍മ്മനിയിലെ ബ്രെമന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന TRASCO കമ്പനിയാണ് വോള്‍വോ XC90 -യ്ക്ക് ആവശ്യമായ കവചിത ഘടകങ്ങള്‍ ആവിഷ്‌കരിക്കുന്നത്.

Most Read: എംജി ഹെക്ടര്‍ — എസ്‌യുവികളിലെ ചൈനീസ് വിപ്ലവം, അറിയണം ഇക്കാര്യങ്ങള്‍

ബോംബിട്ടാലും തകരാത്ത, വെടിയുണ്ട തുളഞ്ഞു കയറാത്ത എസ്‌യുവിയുമായി വോള്‍വോ

10 mm കട്ടിയുള്ള ഹൈ സ്‌ട്രെങ്ത് സ്റ്റീലും 50 mm കട്ടിയുള്ള ഗ്ലാസും എസ്‌യുവിയുടെ പുറംമോടിയ്ക്ക് കൂടുതല്‍ സുരക്ഷയേകും. 1.4 ടണ്‍ ഭാരം സ്റ്റീല്‍, ഗ്ലാസ് ഘടകങ്ങളുടെ മാത്രം സംഭാവനയാണ്. ഭാരം കൂടിയ പശ്ചാത്തലത്തില്‍ XC90 -യുടെ സസ്‌പെന്‍ഷന്‍, ബ്രേക്ക് യൂണിറ്റുകള്‍ കമ്പനി പരിഷ്‌കരിച്ചിട്ടുണ്ടെന്നാണ് സൂചന.

Most Read: രണ്ടാമൂഴത്തിന് മിത്സുബിഷി ലാന്‍സര്‍ ഇവോ

ബോംബിട്ടാലും തകരാത്ത, വെടിയുണ്ട തുളഞ്ഞു കയറാത്ത എസ്‌യുവിയുമായി വോള്‍വോ

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി XC90 കവചിത മോഡലിന്റെ മറ്റു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വോള്‍വോ തയ്യാറല്ല. ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് അടുത്തവര്‍ഷം മുതലാകും മോഡലിനെ വോള്‍വോ കൈമാറുക.

Most Read Articles

Malayalam
കൂടുതല്‍... #വോൾവോ #volvo
English summary
Volvo’s Four Ton Fully Armoured Beast. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X