വോൾവോ XC90 എക്സലൻസ് ലോഞ്ച് കൺസോൾ ഇന്ത്യയിൽ അവതരിപ്പിച്ചു

വോൾവോ XC90 എക്സലൻസ് ലോഞ്ച് കൺസോൾ ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ എക്‌സ്‌ക്ലൂസീവ് വോൾവോ XC90 ക്ക് 1.42 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. പുതിയ വോൾവോ XC90 എക്സലൻസ് ലോഞ്ച് കൺസോൾ ഇന്ത്യൻ വിപണിയിൽ വെറും 15 യൂണിറ്റുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ.

വോൾവോ XC90 എക്സലൻസ് ലോഞ്ച് കൺസോൾ ഇന്ത്യയിൽ അവതരിപ്പിച്ചു

പുതിയ വോൾവോ XC90 എക്സലൻസ് ലോഞ്ച് കൺസോൾ ഓർഡർ അടിസ്ഥാനത്തിൽ മാത്രമാണ് ലഭ്യമാവുക. രണ്ടാം നിരയിൽ വിമാനം പോലുള്ള സീറ്റുകളുള്ള എസ്‌യുവി രാജ്യത്ത് മൂന്ന് സീറ്റർ പ്രീമിയം എസ്‌യുവിയായി മാറുന്നു.

വോൾവോ XC90 എക്സലൻസ് ലോഞ്ച് കൺസോൾ ഇന്ത്യയിൽ അവതരിപ്പിച്ചു

രാജ്യത്തെ സ്റ്റാൻഡേർഡ് XC90 എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് പുതിയ എക്‌സലൻസ് ലോഞ്ച് കൺസോൾ വിപണിയിലെത്തിച്ചിരിക്കുന്നത്. ഫ്രണ്ട് പാസഞ്ചർ സീറ്റിനുപകരം പുതിയ എക്‌സ്‌ക്ലൂസീവ് പതിപ്പിൽ പുതിയ എക്സലൻസ് ലോഞ്ച് കൺസോൾ ലഭ്യമാകും.

വോൾവോ XC90 എക്സലൻസ് ലോഞ്ച് കൺസോൾ ഇന്ത്യയിൽ അവതരിപ്പിച്ചു

ലെഗ് റെസ്റ്റ്, സ്റ്റോറേജ് കമ്പാർട്ട്മെന്റ്, പോപ്പ്-അപ്പ് ടച്ച്സ്ക്രീൻ ഡിസ്പ്ലേ എന്നിവയാണ് ഈ പുതിയ യൂണിറ്റിൽ വാഗ്ദാനം ചെയ്യുന്നത്. ക്രിസ്റ്റൽ ഗ്ലാസ്, ഇൻ-കാർ റഫ്രിജറേറ്റർ, ഷാംപെയ്ൻ ഫ്ലൂട്ട് ഹോൾഡർ തുടങ്ങിയ ആഢംബര ഹൈലൈറ്റുകളും പുതിയ എസ്‌യുവിയിൽ ഉണ്ട്.

വോൾവോ XC90 എക്സലൻസ് ലോഞ്ച് കൺസോൾ ഇന്ത്യയിൽ അവതരിപ്പിച്ചു

വോൾവോ XC90 എക്സലൻസ് ലോഞ്ച് കൺസോളിലെ മറ്റ് സ്റ്റാൻഡേർഡ് സവിശേഷതകളിൽ 20 സ്പീക്കർ, 1400 വാട്ട് ബോവേഴ്സ് & വിൽകെൻസ് സറൗണ്ട് സൗണ്ട് സിസ്റ്റം, നാപ്പ ലെതറിൽ പൊതിഞ്ഞ സീറ്റുകൾ, ഓപ്പൺ-പോർ വുഡ് എന്നിവയും ക്യാബിന്റെ ആഢംബരം വർദ്ധിപ്പിക്കുന്നു.

വോൾവോ XC90 എക്സലൻസ് ലോഞ്ച് കൺസോൾ ഇന്ത്യയിൽ അവതരിപ്പിച്ചു

വാഹനത്തിന്റെ എക്‌സലൻസ് ലോഞ്ച് കൺസോളിൽ ഓറിഫോർസിൽ നിന്നുള്ള ഒരു ക്രിസ്റ്റൽ ഗിയർ ഷിഫ്റ്ററും ആഢംബര ഘടകത്തിൽ ഉൾപ്പെടുന്നു. ഒപ്പം എസ്‌യുവിയുടെ സ്റ്റാൻഡേർഡ് വേരിയന്റിൽ നിന്ന് കടമെടുത്ത മറ്റ് നിരവധി സവിശേഷതകളും ഈ മോഡലിനുണ്ട്.

വോൾവോ XC90 എക്സലൻസ് ലോഞ്ച് കൺസോൾ ഇന്ത്യയിൽ അവതരിപ്പിച്ചു

മെക്കാനിക്കലുകളുടെ കാര്യത്തിൽ, വോൾവോ XC90 എക്സലൻസ് ലോഞ്ച് കൺസോൾ അതേ T8 പെട്രോൾ-ഹൈബ്രിഡ് എഞ്ചിൻ തന്നെ വാഗ്ദാനം ചെയ്യും. ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിച്ച 2.0 ലിറ്റർ ടർബോചാർജ്ഡ് സൂപ്പർചാർജ്ഡ് പെട്രോൾ എഞ്ചിൻ ഇതിൽ ഉൾപ്പെടുന്നു.

Most Read: റോള്‍സ് റോയ്‌സിന്റെ കലിനന്‍ ഇന്ത്യയില്‍ ആദ്യം സ്വന്തമാക്കിയത് മുകേഷ് അംബാനി

വോൾവോ XC90 എക്സലൻസ് ലോഞ്ച് കൺസോൾ ഇന്ത്യയിൽ അവതരിപ്പിച്ചു

ഇത് 401 bhp കരുത്തും 640 Nm torque ഉം ഉത്പാദിപ്പിക്കും. എഞ്ചിൻ സ്റ്റാൻഡേർഡായി എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. AWD സിസ്റ്റം വഴി നാല് വീലുകളിലേക്കും പവർ സപ്ലൈ ചെയ്യും.

Most Read: റെക്കോഡുകള്‍ തിരുത്തിയെഴുതി കിയ സെല്‍റ്റോസ്

വോൾവോ XC90 എക്സലൻസ് ലോഞ്ച് കൺസോൾ ഇന്ത്യയിൽ അവതരിപ്പിച്ചു

പുതിയ വോൾവോ XC90 എക്‌സലൻസ് ലോഞ്ച് കൺസോളിനുള്ള ബുക്കിംഗ് ഇതിനകം കമ്പനി ആരംഭിച്ചിട്ടുണ്ട്. താത്പ്പര്യമുള്ള ഉപഭോക്താക്കൾക്ക് 10 ലക്ഷം രൂപയ്ക്ക് പ്രീമിയം എസ്‌യുവി ബുക്ക് ചെയ്യാം. ബുക്കിംഗ് ചെയ്തു കഴിഞ്ഞാൽ എക്സലൻസ് ലോഞ്ച് കൺസോൾ പതിപ്പിന്റെ ഡെലിവറികൾ ഏഴു ദിവസമാണ് കാത്തിരിക്കേണ്ടത്.

Most Read: ഡീസൽ എഞ്ചിനുകൾ നിർത്തലാക്കാൻ ഒരുങ്ങുന്ന വാഹന നിർമ്മാതാക്കൾ

വോൾവോ XC90 എക്സലൻസ് ലോഞ്ച് കൺസോൾ ഇന്ത്യയിൽ അവതരിപ്പിച്ചു

ഇന്ത്യൻ വിപണിയിലെ എസ്‌യുവികളിലെ ഏറ്റവും ആഢംബരം കൂടിയ വാഹനമാണ് വോൾവോ XC90 എക്‌സലൻസ് ലോഞ്ച് കൺസോൾ. കേവലം 15 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്ന ഈ വാഹനം ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ആഢംബരത്തിന്റെയും പ്രത്യേകതയുടെയും ഒരു ഘടകം വാഗ്ദാനം ചെയ്യുന്നു. പുതിയ ബിഎംഡബ്ല്യു X7, ഓഡി Q8 എന്നീ വാഹനങ്ങളാണ് വോൾവോ XC90 യുടെ എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #വോൾവോ #volvo
English summary
Volvo XC90 Excellence Lounge Console Launched In India. Read more Malayalam
Story first published: Wednesday, September 4, 2019, 12:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X