ഹ്യുണ്ടായി വെന്യുവിനെ ജനപ്രിയമാക്കുന്നത് എന്തെല്ലാം

എസ്‌യുവി ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന വാഹനമാണ് ഹ്യുണ്ടായി വെന്യു. ഈ വര്‍ഷം ആദ്യമാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മ്മാക്കളായ ഹ്യുണ്ടായി വെന്യു വിപണിയില്‍ എത്തിച്ചത്.

ഹ്യുണ്ടായി വെന്യുവിനെ ജനപ്രിയമാക്കുന്നത് എന്തെല്ലാം

ചുരുങ്ങിയ കാലത്തിനുള്ളില്‍ ജനപ്രീതി നേടിയെടുക്കാനും വെന്യുവിന്‌ സാധിച്ചു. എസ്‌യുവി ശ്രേണിയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്ന മാരുതി സുസുക്കിയുടെ വില്‍പ്പനയ്ക്ക് കാര്യമായ പ്രഹരമാണ് ഹ്യുണ്ടായി വെന്യു നല്‍കിയത്.

ഹ്യുണ്ടായി വെന്യുവിനെ ജനപ്രിയമാക്കുന്നത് എന്തെല്ലാം

ഇപ്പോള്‍ ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹനമായി ഹ്യുണ്ടായിയുടെ വെന്യു മാറി. എന്തുകൊണ്ടാണ് ഇത്രയുമധികം ആളുകള്‍ ഈ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനത്തെ സ്വന്തമാക്കുന്നത്. വിപണിയില്‍ വെന്യുവിനെ ജനപ്രിയമാക്കുന്ന കാരണങ്ങള്‍ ഇവയൊക്കെയാണ്.

ഹ്യുണ്ടായി വെന്യുവിനെ ജനപ്രിയമാക്കുന്നത് എന്തെല്ലാം

ആധുനിക ലുക്ക്

ആധുനിക ലുക്കിലാണ് ഹ്യുണ്ടായി വെന്യുവിനെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്പ്‌ളിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം വാഗ്ദാനം ചെയ്യുന്ന സെഗ്മെന്റിലെ ഏക കാറാണിത്. ബോണറ്റ് ലൈനിന് താഴെയായി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ബംബറിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേടൈം റ്ണ്ണിംഗ് ലാമ്പുകള്‍, ഉയര്‍ന്ന പതിപ്പില്‍ വാഗ്ദാനം ചെയ്യുന്ന പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ എന്നിവയെല്ലാം വെന്യുവിന്റെ മാത്രം പ്രത്യേകതകളാണ്

ഹ്യുണ്ടായി വെന്യുവിനെ ജനപ്രിയമാക്കുന്നത് എന്തെല്ലാം

പെട്രോള്‍ എഞ്ചിന്‍

പെട്രോള്‍ എഞ്ചിന്‍ വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ഹ്യുണ്ടായി വെന്യു രണ്ട് പെട്രോള്‍ എഞ്ചിനുകളാണ് വാഗ്ദാനം ചെയ്യുന്നത്. 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജഡ് പെട്രോള്‍ എഞ്ചിനുമാണ് വാഹനത്തില്‍ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജഡ് ഡീസല്‍ എഞ്ചിനും വെന്യുവിനുണ്ട്. ഇതുവരെ ഏറ്റവും വിറ്റഴിക്കപ്പെട്ട ബ്രെസ ഒരു പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് വിപണിയിലെത്തിയിരുന്നത്.

ഹ്യുണ്ടായി വെന്യുവിനെ ജനപ്രിയമാക്കുന്നത് എന്തെല്ലാം

ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍

ഇന്ത്യന്‍ വിപണിയില്‍ ഓട്ടോമാറ്റിക്ക് മോഡലുകള്‍ ജനപ്രിയമാകുന്നു എന്നത് സംശയമില്ലാത്ത കാര്യമാണ്. ഭൂരിഭാഗം നിര്‍മ്മാതാക്കളും തങ്ങളുടെ മിക്ക വാഹനത്തിന്റെയും ഓട്ടോമാറ്റിക്ക് പതിപ്പുകള്‍ മിതമായ നിരക്കില്‍ വിപണിയിലെത്തിക്കുന്നുണ്ട്. ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനും വെന്യുവില്‍ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനേക്കാള്‍ സുഗമവും വിപുലവുമാണ്.

ഹ്യുണ്ടായി വെന്യുവിനെ ജനപ്രിയമാക്കുന്നത് എന്തെല്ലാം

സ്‌പോര്‍ട്ടി കോമ്പിനേഷന്‍

ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്ക് ടര്‍ബോചാര്‍ജഡ് പെട്രോള്‍ എഞ്ചിന്‍ ലഭ്യമാകുന്ന ഏക എസ്‌യുവിയും ഹ്യുണ്ടായി വെന്യുവാണ്. 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജഡ് പെട്രോള്‍ എഞ്ചിന്‍ പരമാവധി 118 bhp കരുത്തും 172 Nm torque ഉം ഉത്പാദിക്കും. ഇതിന് ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനുമായാണ് ഇണചേരുന്നത്. ഇത് ഒരു സ്‌പോര്‍ട്ടി കോമ്പിനേഷനാണ്.

Most Read:കിയ സെല്‍റ്റോസിനെ നേരിടാന്‍ ക്രെറ്റയെ പരിഷ്‌ക്കരിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായി വെന്യുവിനെ ജനപ്രിയമാക്കുന്നത് എന്തെല്ലാം

മഹീന്ദ്ര XUV 300, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, എന്നീ വാഹനങ്ങളൊന്നും ടര്‍ബോചാര്‍ജഡ് പെട്രോള്‍ എഞ്ചിനില്‍ ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ വാഗ്ദാനം ചെയ്യുന്നില്ല.

Most Read:അരങ്ങേറ്റത്തിനൊരുങ്ങി ഹ്യുണ്ടായി ഗ്രാന്റ് i10; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍

ഹ്യുണ്ടായി വെന്യുവിനെ ജനപ്രിയമാക്കുന്നത് എന്തെല്ലാം

വിഭാഗത്തിലെ ഏക കണക്ടഡ് വാഹനം

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ബ്ലൂലിങ്ക് സംവിധാനം വാഗ്ദാനം ചെയ്യുന്ന ഏക വാഹനമാണ് വെന്യു. വാഹനത്തിന്റെ വേഗത, സ്ഥാനം, ട്രാഫിക്ക് വിശദാംശങ്ങള്‍ എന്നിവയും മറ്റ് സുപ്രധാന വിശദാംശങ്ങളും മനസിലാക്കാന്‍ ബ്ലൂലിങ്ക് വാഹന ഉടമയെ സഹായിക്കുന്നു. കൂടാതെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് കാറിന്റെ ഫീച്ചേഴ്‌സ് നിയന്തിക്കാനും ഇത് സഹായിക്കുന്നു.

Most Read:കിയ സെല്‍റ്റോസ്; അറിയേണ്ടതെല്ലാം

ഹ്യുണ്ടായി വെന്യുവിനെ ജനപ്രിയമാക്കുന്നത് എന്തെല്ലാം

ഫീച്ചേഴ്‌സിന്റെ നീണ്ടനിര

ഫീച്ചറുകളാല്‍ സമ്പന്നമാണ് ഹ്യുണ്ടായി ബ്രാന്‍ഡ്. അതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല വെന്യുവും. എയര്‍ പ്യൂരിഫയര്‍ ഉള്‍പ്പടെയുള്ള സവിശേഷതകള്‍ വാഹനത്തിലുണ്ട്. ഇന്ത്യയിലെ വിലകുറഞ്ഞ കാറുകളില്‍ ലഭിക്കാത്ത പ്രീമിയം ഫീച്ചറാണ് ഹ്യുണ്ടായി വെന്യുവില്‍ വാഗ്ദാനം ചെയ്യുന്നത്. ഫിസിക്കല്‍ കേബിളുകളില്ലാതെ ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന വയര്‍ലെസ് ഫോണ്‍ ചാര്‍ജറും വാഹനത്തില്‍ ലഭ്യമാണ്.

ഹ്യുണ്ടായി വെന്യുവിനെ ജനപ്രിയമാക്കുന്നത് എന്തെല്ലാം

വിറ്റാര ബ്രെസയേക്കാള്‍ വിലകുറവ്

മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസയേക്കാള്‍ വില കുറവാണ് ഹ്യുണ്ടായി വെന്യുവിന്. ബ്രെസ ഒരു ഡീസല്‍ എഞ്ചിന്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത് എന്നതാണ് ഇതിന്റെ പ്രധാന കാരണം. വെന്യുവിന്റെ അടിസ്ഥാന മോഡലിന് 6.5 ലക്ഷം രൂപയാണ് വിലയെങ്കില്‍ വിറ്റാര ബ്രെസയുടെ അടിസ്ഥാന മോഡലിന് 7.67 ലക്ഷം രൂപയുമാണ് വിസ.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Why is EVERYONE buying Hyundai Venue. Read more Malayalam
Story first published: Wednesday, August 7, 2019, 17:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X